Turmeric Benefits: രോഗപ്രതിരോധശേഷി, മുഖസൗന്ദര്യം..; മഞ്ഞള്‍ അത്ര ചില്ലറക്കാരനല്ല; ഗുണങ്ങൾ അറിയാം
INCREDIBLE HEALTH BENEFITS OF TURMERIC: സന്ധിവാതം, റുമാറ്റോയ്‌ഡ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ആർത്രൈറ്റിസ് എന്നിവയുൾപ്പെടെ ക്യാൻസറിനെ വരെ തടയാൻ മഞ്ഞൾ ഫലപ്രദമാണ്. കൂടാതെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാനും ഇത് വളെരെയധികം സഹായിക്കുന്നു.
നമ്മുടെ നിത്യ ജീവിതത്തിലെ ഏറ്റവും പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നു എന്നതിലുപരി വേറെയും ഗുണങ്ങൾ മഞ്ഞളിനുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന മഞ്ഞൾ രോഗപ്രതിരോധശേഷിക്കും മുഖസൗന്ദര്യത്തിനും അത്യുത്തമമാണ്. സന്ധിവാതം, റുമാറ്റോയ്‌ഡ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ആർത്രൈറ്റിസ് എന്നിവയുൾപ്പെടെ ക്യാൻസറിനെ വരെ തടയാൻ മഞ്ഞൾ ഫലപ്രദമാണ്. കൂടാതെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാനും ഇത് വളെരെയധികം സഹായിക്കുന്നു.
ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം
- ശ്വാസകോശ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കും
നിരവധി രോഗങ്ങൾക്ക് ഗുണകരമായ മഞ്ഞൾ ശ്വാസകോശ പ്രശ്‌നങ്ങളും അലർജിയും കുറയ്ക്കാൻ ഉത്തമമാണ്. ദിവസവും രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ഇത് മൂലം കഫം അലിയിക്കുകയും അങ്ങനെ കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും. തൊണ്ടയിലെ അണുബാധ പോലുളള പ്രശനങ്ങൾ അകറ്റുന്നതിനും സഹായകമാണ്.
- മെറ്റബോളിസം വർദ്ധിപ്പിക്കുന്നു
മഞ്ഞൾ കഴിക്കുന്നതിലൂടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും വയറു വീർക്കുന്ന ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ മെറ്റബോളിസവും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Also Read: ബദാം തൊലികളഞ്ഞാണോ കഴിക്കേണ്ടത്? മുടിയുടെ ആരോഗ്യത്തിന് എങ്ങനെ കഴിക്കാം
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
മഞ്ഞളിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയതിനാൽ പതിവായി ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നുയ
- ചർമ്മ സംരക്ഷണം
ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മുഖക്കുരു മാറാനും, മുഖത്തെ കരിവാളിപ്പ് പോകാനും പാടുകൾ പോകാനും തിളങ്ങാനുമൊക്കെ മഞ്ഞൾ ഉപയോഗിക്കാറുണ്ട്.
- ആഗിരണത്തെ വർധിപ്പിക്കാൻ സഹായിക്കുന്നു
രക്തത്തിലെ ആഗിരണം വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. ഇതിനാൽ മഞ്ഞൾ നല്ലതാണ്. ഇതിന് കൂടുതൽ ഗുണം ലഭിക്കുന്നതിനായി മഞ്ഞളിൽ അൽപ്പം കുരുമുളക് കൂടി ചേർത്ത് കഴിക്കാം.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്ന ഒന്നാണ് മഞ്ഞൾ. അതിനാൽ മഞ്ഞളിന്‍റെ ഉപയോഗം പ്രമേഹരോഗികൾക്ക് നല്ല ഗുണം ചെയ്യുന്നു.
- സമ്മർദ്ദം നിയന്ത്രിക്കുന്നു
മഞ്ഞൾ ഉപയോഗിക്കുന്നത് ഉത്കണ്‌ഠ അകറ്റാനും മാനസികനില മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്നു.
- ദഹനം മെച്ചപ്പെടുത്തുന്നു
മഞ്ഞൾ ഉപയോഗിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുന്നു. പിത്തസഞ്ചിയിലും മറ്റ് ഡൈജസ്റ്റീവ് എന്‍സൈമുകളിലും പിത്തരസം ഉല്‍പാദിപ്പിക്കാനുള്ള കഴിവ് ദഹനം മെച്ചപ്പെടുത്തുന്നു.
- പ്രതിരോധശേഷി കൂട്ടുന്നു
പ്രതിരോധശേഷി കൂട്ടുന്നതിൽ ഏറ്റവും നല്ലതാണ് മഞ്ഞൾ. ഇതിനൊപ്പം ഇഞ്ചി, കുരുമുളക് എന്നിവ ചേര്‍ത്ത ചായ പ്രതിരോധശേഷി കൂട്ടുന്നതിന് ആയുര്‍വേദത്തില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒന്നാണ്. കുര്‍ക്കുമിന്‌റെ ആന്‌റിഓക്‌സിഡന്‌റ് ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മഞ്ഞളിനെ ആരോഗ്യത്തിന്‌റെ കലവറയാക്കുന്നു.