Garuda Purana : പുനർജന്മം എന്ത്? മരിച്ച് എത്ര ദിവസം കഴിഞ്ഞ് ഒരാൾ പുനർജനിക്കും- ഗരുഡപുരാണം പറയുന്നത്

Religious Facts: ഗരുഡ പുരാണ പ്രകാരം ഒരു വ്യക്തി അവന്റെ പ്രവൃത്തികൾക്കനുസരിച്ചാണ് പുനർജനിക്കുന്നത്. ദുഷ്പ്രവൃത്തികൾ ചെയ്തവർക്കും സത് പ്രവർത്തികൾ ചെയ്തവർക്കും സ്വർഗ- നരകങ്ങൾ കൽപ്പിക്കുന്നുണ്ട്

Garuda Purana : പുനർജന്മം എന്ത്? മരിച്ച് എത്ര ദിവസം കഴിഞ്ഞ് ഒരാൾ പുനർജനിക്കും- ഗരുഡപുരാണം പറയുന്നത്

Garuda-Puarana | Respective Credits

Published: 

28 Jun 2024 09:26 AM

നിരവധി മിത്തുകളും വിശ്വാസങ്ങളും മരാണാനന്തര ജീവിതം, പുനർജന്മം എന്നിവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിലുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം പുനർജന്മത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. ഒരു വ്യക്തിയുടെ മരണശേഷമുള്ള ഇത്തരം വിശ്വാസങ്ങളെ ഗരുഡ പുരാണത്തിൽ പറയുന്നുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം ഗരുഡ പുരാണ് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ഹിന്ദുമത വിശ്വാസമനുസരിച്ച്, ഒരു വ്യക്തിയുടെ മരണശേഷം, ആത്മാവ് കുറച്ച് ദിവസത്തേക്ക് ശരീരത്തിലും കുടുംബത്തിലും ഉണ്ടാവും. ഗരുഡ പുരാണത്തിൽ ഇത്തരത്തിൽ ആത്മാവ് എങ്ങനെ പുനർജനിക്കുന്നു എന്ന് പറയുന്നുണ്ട്. ഗരുഡ പുരാണമനുസരിച്ച്, മരണശേഷം യമലോകത്തേക്ക് ആത്മാവിന് ഒരു നീണ്ട യാത്ര തന്നെയുണ്ട്.

ALSO READ: Today’s Horoscope Malayalam June 28 : അംഗീകാരം, ആരോഗ്യം, മത്സരവിജയം ; അറിയാം ഇന്നത്തെ നക്ഷത്ര ഫലം

പുനർജന്മം

ഗരുഡ പുരാണ പ്രകാരം ഒരു വ്യക്തി അവന്റെ പ്രവൃത്തികൾക്കനുസരിച്ചാണ് പുനർജനിക്കുന്നത്. ദുഷ്പ്രവൃത്തികൾ ചെയ്തവർക്കും സത് പ്രവർത്തികൾ ചെയ്തവർക്കും സ്വർഗ- നരകങ്ങൾ കൽപ്പിക്കുന്നുണ്ട് ഗരുഡ പുരാണത്തിൽ. മരണശേഷം യമരാജനിലെത്താൻ ആത്മാവിന് ഏകദേശം 86,000 യോജന ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും പുരാണത്തിൽ പറയുന്നു.

ഒരാൾ മരിക്കുമ്പോൾ

ഗരുഡ പുരാണത്തിൽ പറയുന്ന പ്രകാരം ഒരാൾ മരിക്കുമ്പോൾ 3 ദിവസം മുതൽ 40 ദിവസത്തിനുള്ളിലാണത്രെ പുനർജന്മം. കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ പുനർജന്മം നടക്കുന്നത്.

ശാസ്ത്രീയമായി

ശാസ്ത്രീയമായി പുനർജന്മത്തിന് യാതൊരു അടിസ്ഥാനവും കണ്ടെത്തിയിട്ടില്ല. ഇത് സംബന്ധിച്ച് നിരവധി പഠനങ്ങളും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്. എങ്കിലും വിശ്വാസങ്ങൾ പ്രകാരം പുനർജന്മം നിരവധി പേർ സത്യമാണെന്ന് വിശ്വസിക്കുന്നുണ്ട്. വിവിധ മതവിഭാഗങ്ങളിലും ഇത് സംബന്ധിച്ച ചില ആചാരങ്ങളും
നിലനിൽക്കുന്നുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങൾ, അനുമാനങ്ങൾ, വിവരങ്ങൾ എന്നിവയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.)

 

പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ