5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kavaru At Kumbalangi: കവര് കാണാൻ പോയാലോ? വിട്ടോളൂ കുമ്പളിങ്ങിയിലേക്ക്; അറിയണം ഇക്കാര്യങ്ങൾ

Kumbalangi Kavaru Season 2025: ഏകദേശം മാർച്ചോടു കൂടിയാണ് കുമ്പളങ്ങിയിൽ കവര് പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലും രാത്രികളിൽ കവര് കാണാൻ സാധിക്കുന്നതാണ്. നീല വെളിച്ചത്തിന് പുറമേ മങ്ങിയ പച്ച നിറത്തിലും ചില ഇടങ്ങളിൽ കവര് കാണാൻ സാധിക്കാറുണ്ട്. കുമ്പളങ്ങിയിൽ മാത്രമല്ല, നമ്മുടെ ഇന്ത്യയിൽ ഈ പ്രതിഭാസം കാണാനാവുന്ന ഏതാനും ബീച്ചുകളുമുണ്ട്.

Kavaru At Kumbalangi: കവര് കാണാൻ പോയാലോ? വിട്ടോളൂ കുമ്പളിങ്ങിയിലേക്ക്; അറിയണം ഇക്കാര്യങ്ങൾ
KavaruImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 04 Apr 2025 20:31 PM

കുമ്പളങ്ങി നൈറ്റ്സ് ചിത്രം ഇറങ്ങിയിട്ട് വർഷം കുറച്ചധികം ആയെങ്കിലും കുമ്പളങ്ങിയിലെ കവര് ഇന്നും ജനമനസ്സുകളിൽ തറച്ചുനിൽക്കുകയാണ്. അതിന് ശേഷം പല നാടുകളിൽ നിന്നായി ഈ അധിശയകരമായ വെളിച്ചം കാണാനെത്തുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം മാർച്ചോടു കൂടിയാണ് കുമ്പളങ്ങിയിൽ കവര് പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലും രാത്രികളിൽ കവര് കാണാൻ സാധിക്കുന്നതാണ്.

കവര് എന്താണ്?

ബയോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് കവര് എന്ന് അറിയപ്പെടുന്നത്. ബാക്ടീരിയ, ആൽഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികളിൽ നിന്ന് പുറത്തുവരുന്ന പ്രകാശമാണ് ബയോലൂമിനസെൻസ്. ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിനുങ്ങിൻറെ വെളിച്ചത്തിനും കാരണമാവുന്നത്. ചിലയിനം ജെല്ലി ഫിഷുകൾ, ചില മണ്ണിരകൾ, കടൽത്തട്ടിൽ കാണുന്ന ചില മത്സ്യങ്ങൾ എന്നിവയ്ക്കാണ് ഇത്തരത്തിൽ പ്രകാശം പുറത്തുവിടാനുള്ള കഴിവുള്ളത്. കാണുന്നവർക്ക് അതിശയവും അത്ഭും തോന്നുക്കുന്ന ഈ പ്രതിഭാസം ഇത്തരം ജീവികൾക്ക് ഒരു പ്രതിരോധമാർഗം കൂടിയാണ്. ഇണയേയും ഇരയേയും ആകർഷിക്കാനും എന്നാൽ തങ്ങളുടെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനുമൊക്കെയായാണ് സൂക്ഷ്മ ജീവികൾ ഈ വെളിച്ചം പുറത്തുവിടുന്നത്.

നീല വെളിച്ചത്തിന് പുറമേ മങ്ങിയ പച്ച നിറത്തിലും ചില ഇടങ്ങളിൽ കവര് കാണാൻ സാധിക്കാറുണ്ട്. കഴിഞ്ഞ വർഷം കുമ്പളങ്ങിയിലെ പൊക്കാളിപ്പാടങ്ങളിലേക്ക് കവര് കാണാൻ ജനപ്രവാഹമാണ് എത്തിയത്. 2024ൽ ഫെബ്രുവരിയിൽ തന്നെ കവര് കണ്ടുതുടങ്ങിയിരുന്നു. ഏകദേശം രാത്രി 11 മണിയ്ക്ക് ശേഷം പോയാൽ നന്നായി കവര് കണ്ട് മടങ്ങാം. കുമ്പളങ്ങിയിൽ മാത്രമല്ല, നമ്മുടെ ഇന്ത്യയിൽ ഈ പ്രതിഭാസം കാണാനാവുന്ന ഏതാനും ബീച്ചുകളുമുണ്ട്.

മഹാരാഷ്ട്രയിലെ തർക്കർലി ബീച്ച് , ലക്ഷദ്വീപിലെ ബംഗാരം ബീച്ച്, ഹാവ്‌ലോക്ക് ദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവയിലെ ബെതൽബാറ്റിം ബീച്ച്, അഞ്ജുന ബീച്ച്, കർണാടകയിലെ മട്ടു ബീച്ച്, മറവന്തേ ബീച്ച്, ഗോകർണയിലെ കുഡ്ലെ ബീച്ച് , പദുകെരെ ബീച്ച്, തിരുവാൻമിയൂർ ബീച്ച്, തമിഴ്നാട്- മാണ്ഡവി ബീച്ച്, ഗുജറാത്ത്, കവരത്തി ബീച്ച്, ലക്ഷദ്വീപ് സ്വരാജ് ദ്വീപ്, ആൻഡമാൻ ഇവയൊക്കെ കവര് കാണാൻ കഴിയുന്ന മറ്റ് സ്ഥലങ്ങളാണ്.