AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuruvadweep: ആൾപാർപ്പില്ലാത്ത ദ്വീപ്, കാട്ടരുവിയും ചങ്ങാടത്തിലൂടെയുള്ള യാത്രയും; ഒന്നും നോകേണ്ട പോകാം കുറുവാ ദ്വീപിലേയ്ക്ക്

Wayanad Kuruvadweep: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്ര ചെയ്താൽ നിങ്ങൾക്ക് കുറുവാ ദ്വീപിലെത്താം. പ്രകൃതി പഠനത്തിന് അനുയോജ്യമായ സ്ഥലമാണിത്. ബോട്ട് വഴിയും കാൽനടയായും കുറുവയിലെ ഓരോ ദ്വീപിലൂടെയും യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള അനുവാദമുണ്ട്.

Kuruvadweep: ആൾപാർപ്പില്ലാത്ത ദ്വീപ്, കാട്ടരുവിയും ചങ്ങാടത്തിലൂടെയുള്ള യാത്രയും; ഒന്നും നോകേണ്ട പോകാം കുറുവാ ദ്വീപിലേയ്ക്ക്
KuruvadweepImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 21 Apr 2025 20:37 PM

കേരളീയർക്ക് വയനാട് ഒരു വികാരമാണ്. ഏറ്റവും മനോഹരമായ പ്രകൃതിയും അതിനൊപ്പം തന്നെ വന്യമൃ​ഗങ്ങളുമുള്ള വയനാട്ടിൽ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണുള്ളത്. എത്ര കണ്ടാലും മതിവരാത്ത കൊതിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കുന്ന ഓരോ സ്ഥലങ്ങൾക്കും നിരവധി ആരാധകരുമുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് കുറുവാ ദ്വീപ്. കാഴ്ച്ചക്കാർക്ക് എന്നും അത്ഭുതങ്ങൾ സമ്മാനിക്കുന്ന ഒരു ദ്വീപ് തന്നെയാണ് കുറുവ. ഇന്ത്യയിലെ ആൾപാർപ്പില്ലാത്ത ഏറ്റവും വലിയ ദ്വീപെന്നാണ് ഇതിനെ അറിയപ്പെടുന്നത്.

അതിനാൽ തന്നെ യാതൊരു വിധത്തിലുള്ള ബഹളങ്ങളോ തിരക്കോ ഈ സ്ഥലത്തില്ല. തിരക്കു പിടിച്ച് നെട്ടോടമോടുന്ന ജീവിത രീതിയിൽ നിന്നും ഒരു വിശ്രമം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും നേരെ കുറുവാ ദ്വീപിലേക്ക് പോകാവുന്നതാണ്. ഇവിടുത്തെ പ്രകൃതി ഭംഗി അതിമനോഹരമായ വിസ്മയാണ് നിങ്ങൾക്ക് ഒരുക്കുന്നത്. കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളാണ് കുറവാ ദ്വീപിൻ്റെ പ്രധാന ആകർഷണം. വലിയ മുളകൾ കൊണ്ട് കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളിൽ പുഴയിലൂടൊരു യാത്ര വാക്കുകൾക്ക് അതീതമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിൽ ഇത് നമ്മൾ ആസ്വദിച്ചിരിക്കണം.

950 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കുറവാ ദ്വീപ് ചെറുതുരുത്തുകളാലും ചെറുതടാകങ്ങൾ, പച്ചമരത്തണലുകൾ, ഒപ്പം പഴക്കമുള്ള കൂറ്റൻ മരങ്ങൾ, സസ്യ- ജന്തുജാലങ്ങളും ചിത്രശലഭങ്ങൾ എന്ന് വേണ്ട സഞ്ചാരികൾക്ക് അവിടെ കാണാൻ നിരവധി കാഴ്ച്ചകളുണ്ട്. ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളാണുള്ളത്. പ്രകൃതി പഠനത്തിന് അനുയോജ്യമായ സ്ഥലമാണിത്. ശാന്തമായി അല്പനേരം നടക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് യോജിച്ച മറ്റൊരു സ്ഥലം വേറെയില്ല. ബോട്ട് വഴിയും കാൽനടയായും കുറുവയിലെ ഓരോ ദ്വീപിലൂടെയും യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള അനുവാദമുണ്ട്.

എന്നാൽ നിങ്ങൾക്ക് ഒരു ദിവസത്തെ യാത്ര കൊണ്ട് മാത്രം എല്ലാ ദ്വീപുകളും കണ്ടുതീർക്കാൻ കഴിയില്ല. മുളകൾകൊണ്ട് തീർത്ത ചങ്ങാടം പോലെ മറ്റൊരു കാഴ്ച്ചയാണ് അവിടുത്തെ കുടിലുകൾ. ഇത്തരത്തിൽ ഭംഗിയായി നിർമ്മിച്ചിട്ടുള്ള അനേകം കുടിലുകളാണ് കുറുവാ ദ്വീപിലുള്ളത്. യാത്രയ്ക്കിടയിൽ ഒന്ന് നടുനിവർത്താനും വിശ്രമിക്കാനും ഫോട്ടോ എടുക്കാനുമൊക്കെ കഴുയുന്ന ഏറുമാടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്ര ചെയ്താൽ നിങ്ങൾക്ക് കുറുവാ ദ്വീപിലെത്താം. ഒറ്റയക്കാണ് പോകുന്നതെങ്കിൽ അല്പം ജാ​ഗ്രത വേണം. കാരണം ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് പുഴ മുറിച്ചു കടക്കുക എന്നത് അൽപം സാഹസികമാണ്. പരസ്പരം കൈകൾ കോർത്താണ് പലരും ഇവിടെ അക്കര കടക്കാറുള്ളത്. മറ്റൊരു സവിശേഷത പ്ലാസ്റ്റിക്കുകൾ പൂർണമായും ഇവിടെ നിരോധിച്ചിരിക്കുകയാണ്.