5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hidden Tourist Spot: അമ്മാവൻ പാറ മുതൽ ജഡ്ജികുന്ന് വരെ; തലസ്ഥാന ന​ഗരിയിലെ ആർക്കുമറിയാത്ത ഹിഡൻ സ്പോട്ടുകൾ

Thiruvananthapuram Hidden Tourist Spots: ഇന്ന് റീൽസുകളിലൂടെയും മറ്റ് വീഡിയോകളിലൂടെയും ആളുകൾ ഇത്തരം സ്ഥലങ്ങളുടെ മനോഹാരിത മറ്റുള്ളവരിലേക്ക് എത്തിക്കാറുണ്ട്. അതുപോലെ നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലും ചില ഹിഡൻ സ്പോട്ടുകളുണ്ട്.

Hidden Tourist Spot: അമ്മാവൻ പാറ മുതൽ ജഡ്ജികുന്ന് വരെ; തലസ്ഥാന ന​ഗരിയിലെ ആർക്കുമറിയാത്ത ഹിഡൻ സ്പോട്ടുകൾ
ഹിഡൻ സ്പോട്ടുകൾ Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 03 Mar 2025 09:11 AM

മിക്ക സ്ഥലങ്ങളിലും ആർക്കുമറിയാതെ ഒളിഞ്ഞിരിക്കുന്ന ചില ഹിഡൻ സ്പോട്ടുകൾ ഉണ്ടാവും. വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും ആരും അധികം സന്ദർശിക്കാത്ത സ്ഥലമാവും ഇതിൽ പലതും. എന്നാൽ ഇന്ന് റീൽസുകളിലൂടെയും മറ്റ് വീഡിയോകളിലൂടെയും ആളുകൾ ഇത്തരം സ്ഥലങ്ങളുടെ മനോഹാരിത മറ്റുള്ളവരിലേക്ക് എത്തിക്കാറുണ്ട്. അതുപോലെ നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലും ചില ഹിഡൻ സ്പോട്ടുകളുണ്ട്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.

ജഡ്ജിക്കുന്ന്

കേട്ടാൽ ആർക്കും ഒരതിശയം തോന്നുന്ന അത്ര പ്രചാരത്തിൽ ഇല്ലാത്ത ഒരു ഹിഡൻ സ്പോട്ടാണ് ജഡ്ജിക്കുന്ന്. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 13 കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. തിരുവനന്തപുരം നഗരത്തിൻ്റെ വിദൂര ദൃശ്യവും കടലും സൂര്യാസ്തമയവും എല്ലാം ഇവിടെ നിന്നാൽ കാണാൻ സാധിക്കും. കൂടാതെ സൂര്യാസ്തമയത്തെ തൊട്ടറിഞ്ഞുള്ള വിമാനങ്ങളുടെ ലാഡിങ്ങും ഇവിടെയെത്തിയാൽ ആസ്വദിക്കാന കഴിയും. ഇവിടേക്ക് പോകാൻ ഏറ്റവും നല്ല സമയം വൈകുന്നേരമാണ്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ് ഈ കുന്ന് സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം നഗരത്തിലെ വളരെ പ്രമുഖനായ ഒരു ജഡ്ജിയുടേതായിരുന്നു ഈ സ്ഥലം. അദ്ദേഹം ഈ കുന്നിലേക്ക് പോകാൻ ഒരു ചെറിയ റോഡുണ്ടാക്കുകയും അതിലൂടെ കുതിരവണ്ടിയിൽ യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ജഡ്ജി താമസിച്ചിരുന്ന കുന്നിന് ജഡ്ജി കുന്ന് എന്ന പേരും വീണു. ഈ സ്ഥലം അദ്ദേഹത്തിൻ്റെ മരണശേഷം പിന്നീട് സ്വകാര്യ വ്യക്തികൾ ഈ സ്ഥലം വാങ്ങുകയായിരുന്നു.

അമ്മാവൻ പാറ

പ്രാദേശികമായി മാത്രം അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് അമ്മാവൻ പാറ. നെടുമങ്ങാട് വേങ്കോടാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. ഈ പാറയ്ക്ക് മുകളിൽ പണ്ട് ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും ധ്യാനം നടത്തിയതായും ഒരു കഥയുണ്ട്. പാറയുടെ മുകളിൽ ഒരു അമ്പലവും ഉണ്ട്.

ഒരു വശത്ത് കടലിൻറെ ഭംഗിയും മറുവശത്ത് തലസ്ഥാന നഗരത്തിൻറെ വിദൂര കാഴ്ച്ചയും കാണാം എന്നതാണ് ഈ പാറയുടെ പ്രത്യേകത. വൈകുന്നേരങ്ങളിൽ സൂര്യാസ്തമയവും തണുത്ത കാറ്റും പ്രദേശത്തിൻ്റെ മനോഹാരിത കൂടുതൽ വർദ്ധിപ്പിക്കുന്നു. കൽപ്പടുകവളിലൂടെ നടന്നു വേണം ഈ പാറയിലേക്ക് എത്താൻ.

കൊടിതൂക്കി മല

പ്രകൃതിയുടെ വരദാനം എന്നൊക്കെ ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. കാഴ്ചയാൽ മനസ്സിനെ കുളിരണിയിക്കുന്ന മനോഹരമായ സ്ഥലമാണ് കൊടിതൂക്കി മല. അരുവിപ്പുറം ശിവക്ഷേത്രത്തിന് സമീപമാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയും കുത്തനെയുള്ള കയറ്റവും ചുറ്റം വനവും, ഒടുവിൽ എത്തിച്ചേരുന്നത് വിശാലമായ മലമുകളിലും.

നെയ്യാറ്റിൻകരയുടെ വിദൂര ദൃശ്യങ്ങൾ ഇവിടെ നിന്നാൽ ആസ്വദിക്കാൻ കഴിയും. ശ്രീനാരായണഗുരു ധ്യാനത്തിനായി തിരഞ്ഞെടുത്തിരുന്ന സ്ഥലമാണെന്നും അദ്ദേഹത്തിന് സുബ്രഹ്മണ്യസ്വാമിയുടെ ദർശനം ലഭിച്ചത് ഇവിടെ വച്ചാണെന്നും വിശ്വസിക്കപ്പെടുന്നു.