Kerala Summer Vacation Places: വെക്കേഷനല്ലേ അടിച്ചുപൊളിക്കണ്ടേ…! വേനലവധി ആഘോഷിക്കാം നമ്മുടെ കൊച്ചു കേരളത്തിൽ
Kerala Summer Vacation Beautiful Places: കേരളം വിട്ട് പോകാൻ താല്പര്യമില്ലാത്തവർക്കും അധികം സമയം ടൂർ പോകാൻ കഴിയാത്തവർക്കും നമ്മുടെ കൊച്ചുകേരളത്തിൽ തന്നെ ഒരുപാട് സ്ഥലങ്ങളുണ്ട് സന്ദർശിക്കാൻ. ഈ വേനലവധി കുട്ടികളോടും കുടുംബത്തോടുമൊപ്പം ആഘോഷമാക്കാൻ നമ്മുടെ നാട്ടിലെ സ്ഥലങ്ങൾ തന്നെ തെരഞ്ഞെടുക്കാം.

പ്രതീകാത്മക ചിത്രം
ഏപ്രിൽ മെയ് മാസങ്ങൾ നമുക്ക് അല്പം വേണ്ടപ്പെട്ടതാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. നീണ്ടമാസത്തെ പഠനത്തിനൊടുവിൽ കിട്ടുന്ന രണ്ട് മാസത്തെ അവധി അടിച്ചുപൊളിക്കാൻ ഇപ്പോഴെ നിങ്ങൾ പ്ലാനിടുന്നുണ്ടാവും. കുട്ടികളുമായി എവിടെ പോകണമെന്ന് മാതാപിതാക്കളും ചിന്തിച്ചുതുടങ്ങി കാണുമല്ലേ… അവധിക്കാലമായാൽ എല്ലാരും ഒരുമിച്ചൊരു യാത്ര അത് സ്നേഹത്തിൻ്റെ സമാധാനത്തിൻ്റെയും വലിയൊരു നിമിഷം കൂടിയാണ്. യാത്ര ചെയ്യുക എന്നാൽ തന്നെ മനസ്സിന് വലിയ ആശ്വാസമാണ്. അതും നമുക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കാണെങ്കിൽ.
കേരളം വിട്ട് പോകാൻ താല്പര്യമില്ലാത്തവർക്കും അധികം സമയം ടൂർ പോകാൻ കഴിയാത്തവർക്കും നമ്മുടെ കൊച്ചുകേരളത്തിൽ തന്നെ ഒരുപാട് സ്ഥലങ്ങളുണ്ട് സന്ദർശിക്കാൻ. ഈ വേനലവധി കുട്ടികളോടും കുടുംബത്തോടുമൊപ്പം ആഘോഷമാക്കാൻ നമ്മുടെ നാട്ടിലെ സ്ഥലങ്ങൾ തന്നെ തെരഞ്ഞെടുക്കാം. വേനൽക്കാലത്തെ അധികം ചൂടില്ലാതെ എന്നാൽ നല്ലൊരു അന്തരീക്ഷത്തിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പറ്റുന്ന സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
മൂന്നാർ: കേരളത്തിൻ്റെ സ്വന്തം കശ്മീർ. മിക്ക അവധിക്കാലത്തും നമ്മൾ ആദ്യം തെരഞ്ഞെടുക്കുന്ന സ്ഥലം അത് മൂന്നാർ തന്നെയായിരിക്കും. കേരളത്തിലെ ഉടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മൂന്നാർ. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1600 മീറ്റർ (5200 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് മൂന്നാറിൻ്റെ പ്രത്യേകത. തണുത്ത കാലാവസ്ഥ, പ്രകൃതിഭംഗി, തേയിലത്തോട്ടങ്ങൾ എന്നിവയാൽ നിറഞ്ഞ മൂന്നാർ യാത്ര പോകാൻ പറ്റിയ സ്ഥലമാണ്.
വയനാട്: കേരളത്തിലെ വയനാട് ജില്ല മറ്റൊരു പ്രകൃതിരമണീയമായ സ്ഥലമാണ്. കുന്നുകൾ, വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയാണ് സ്ഥലത്തിൻ്റെ പ്രത്യേകത. വയനാടിൻ്റെ പച്ചപ്പ്, വന്യജീവികൾ, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ എന്നിവ ആരുടെയും കണ്ണിന് കുളിർമയേകുന്നതാണ്. ഇടതൂർന്ന വനങ്ങളിലൂടെ സഞ്ചരിക്കുക, ദേശീയ ഉദ്യാനങ്ങളിലെ വന്യജീവികൾ തുടങ്ങിയവ ആസ്വദിക്കാൻ വയനാട് തിരഞ്ഞെടുക്കാവുന്നതാണ്.
കുമരകം: കോട്ടയത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം. കനാലുകളുടെയും തടാകങ്ങളുടെയും നദികളുടെയും ഒരു ശൃംഖലയായ കുമരകം ബോട്ട് യാത്രകൾക്ക് അനുയോജ്യമാണ്. ഹൗസ്ബോട്ട് യാത്രകളിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ആലപ്പുഴ കഴിഞ്ഞാൽ പിന്നയുള്ളത് കുമരകമാണ്.
കോവളം: കേരളത്തിൻ്റെ തലസ്ഥാനത്തുള്ള കോവളം ബീച്ച് ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ്. ബീച്ചുകൾ, ആയുർവേദ ചികിത്സകൾ, യോഗ കേന്ദ്രങ്ങൾ എന്നിവയാൽ സമൃദ്ധമായ കോവളം ഏറ്റവും അനുയോജ്യമായ ഒരിടമാണ്. മനോഹരമായ സൂര്യാസ്തമയം ആസ്വദിക്കാൻ ഇതിലും മികച്ചൊരു സ്ഥലം വേറെയില്ല.
വർക്കല: തിരുവനന്തപുരം ജില്ലയിലെ മറ്റൊരു ബച്ച് പ്രദേശമാണ് വർക്കല. ക്ലിഫുകളാൽ നിറഞ്ഞ വർക്കല ബീച്ചുകൾ, പാറക്കെട്ടുകൾ, ആയുർവേദ ചികിത്സകൾ എന്നിവയ്ക്ക് മികച്ചതാണ്.