5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Solo Travel: ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ വിട്ടോളൂ; സ്ത്രീകൾ സുരക്ഷിതരാണ് ഇവിടെ

Women Solo Travel Places In India: വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ആളുകളെയും അറിയാൻ കിട്ടുന്ന ഒരവസരവും നമ്മൾ പാഴാക്കരുത്. നിങ്ങൾ ഒരു ഒറ്റയ്ക്കുള്ള യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ, ഇന്ത്യയിലെ ഈ സ്ഥലങ്ങൾ ഒഴിവാക്കരുത്. അവ ഏതെല്ലാമെന്ന് നോക്കാം.

Solo Travel: ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ വിട്ടോളൂ; സ്ത്രീകൾ സുരക്ഷിതരാണ് ഇവിടെ
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 26 Feb 2025 17:54 PM

ഒറ്റയ്ക്കുള്ള യാത്രകൾ പലപ്പോഴും രസകരമാണ്. ആവേശകരവും മനക്കരുത്തിൻ്റെയും നീണ്ട യാത്രകൾ നമ്മുടെ ജീവിതത്തെ ആകെ മാറ്റിമറിക്കും. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണെങ്കിലും പലപ്പോഴും സ്ത്രീകളുടെ ഉള്ളിൽ ഒരു ഭയം ഒളിഞ്ഞിരിപ്പുണ്ടായും. അത് മറ്റൊന്നുമല്ല പോകുന്ന സ്ഥല സുരക്ഷിതമാകോ എന്ന പേടിയാണ്. നിരന്തരം വാർത്തകളിലൂടെ കേൾക്കുന്നത് സ്ത്രീകൾക്ക് സുരക്ഷിതമല്ലാതെ നമ്മുടെ നാടിൻ്റെ അവസ്ഥയെപ്പറ്റിയാണ്.

എന്നാൽ ഇനി ആ പേടിയെല്ലാം മാറ്റി ബാ​ഗ് പാക്ക് ചെയ്തോളൂ. നമ്മുടെ രാജ്യത്തും സ്ത്രീകൾക്ക് സുരക്ഷിതമായി പോകാൻ കഴിയുന്ന സ്ഥലങ്ങളുണ്ട്. അതുകൊണ്ട് ഇനി ഒറ്റയ്ക്കുള്ള യാത്രകൾക്ക് മടിക്കേണ്ട. വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ആളുകളെയും അറിയാൻ കിട്ടുന്ന ഒരവസരവും നമ്മൾ പാഴാക്കരുത്. നിങ്ങൾ ഒരു ഒറ്റയ്ക്കുള്ള യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ, ഇന്ത്യയിലെ ഈ സ്ഥലങ്ങൾ ഒഴിവാക്കരുത്. അവ ഏതെല്ലാമെന്ന് നോക്കാം.

ഋഷികേശ്: സാഹസികത ആഗ്രഹിക്കുന്ന പ്രകൃതി സ്നേഹികൾക്ക്, ഋഷികേശ് ഒരു മികച്ച സ്ഥലമാണ്. ഗംഗാനദിക്കരയിൽ നിങ്ങൾക്ക് സമാധാനപരമായ ഒരു അന്തരീക്ഷത്തിലൂടെ യാത്ര കൂടുതൽ മനോഹരമാക്കാൻ സാധിക്കും. റിവർ റാഫ്റ്റിംഗ്, ബഞ്ചി ജമ്പിംഗ്, ട്രെക്കിംഗ് തുടങ്ങിയ വിനോദ പ്രവർത്തനങ്ങൾ നിങ്ങളുടെ യാത്രയെ അവിസ്മരണീയമാക്കും.

പോണ്ടിച്ചേരി: ഫ്രഞ്ച് കൊളോണിയൽ വാസ്തുവിദ്യ, പ്രാകൃതമായ ബീച്ചുകൾ, നിരവധി വ്യത്യസ്ത കഫേകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് പോണ്ടിച്ചേരി. സ്ത്രീകൾക്ക് സുരക്ഷിതമായ ഈ സ്ഥലം സൈക്ലിംഗ് മുതൽ വിശ്രമകരമായ ബീച്ചിലൂടെയുള്ള നടത്തം വരെ നിങ്ങൾക്ക് ആസ്വദിക്കാൻ വളരെ നല്ലൊരു തിരഞ്ഞെടുപ്പാണ്.

ഉദയ്പൂർ: ചരിത്രത്തെ തൊട്ടറിയാൻ ആ​ഗ്രഹിക്കുന്നവർക്ക് കൊട്ടാരങ്ങളുടെയും മറ്റ് സംസ്കാരങ്ങളുടെയും ഒരു വലിയ വാതിലാണ് ഉദയ്പൂർ യാത്രയിലൂടെ ലഭിക്കുക. സിറ്റി പാലസ്, ലേക്ക് പിച്ചോള, ജഗ് മന്ദിർ തുടങ്ങിയ വാസ്തുവിദ്യാ അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള സുവർണാവസരം. സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷമാണ് ഈ നഗരത്തിൻ്റെ പ്രത്യേകത. പരമ്പരാഗത രാജസ്ഥാനി ഭക്ഷണം ആസ്വദിക്കാനും ഈ യാത്രയിലൂടെ നിങ്ങൾക്ക് കഴിയും.

ഷില്ലോങ്: വടക്കുകിഴക്കൻ ഇന്ത്യയുടെ മനോഹരമായ സൗന്ദര്യം ആസ്വദിക്കാൻ, ഷില്ലോങ് യാത്ര മതിയാകും. പച്ചപ്പു നിറഞ്ഞ മലനിരകൾ, ശാന്തമായ തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ നമ്മുടെ മനസ്സിന് കുളിർമയേകുന്ന കാഴ്ച്ചാനുഭവമാണ്. പ്രാദേശിക ഖാസി സംസ്കാരവും സംഗീതവും ഈ സ്ഥലത്തിൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.