Ooty Kodaikanal Restrictions : വേനലവധിക്ക് ഊട്ടി-കൊടൈക്കനാൽ ട്രിപ്പിന് പ്ലാൻ ഉണ്ടോ? എന്നാൽ ഈ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം

Ooty Kodaikanal Traffic Restrictions For Tourist : വേനലവധി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മദ്രാസ് ഹൈക്കോടതി ഊട്ടി, കൊടൈക്കനൽ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.

Ooty Kodaikanal Restrictions : വേനലവധിക്ക് ഊട്ടി-കൊടൈക്കനാൽ ട്രിപ്പിന് പ്ലാൻ ഉണ്ടോ? എന്നാൽ ഈ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം

Ooty

jenish-thomas
Updated On: 

13 Mar 2025 20:43 PM

ചെന്നൈ : വേനലവധി അടുത്തെത്തിയ സാഹചര്യത്തിൽ പലരും ട്രിപ്പുകൾ പ്ലാൻ ചെയ്ത് തുടങ്ങി കാണാം. വേനലിൻ്റെ ചൂടിൽ നിന്നും അൽപം മോചനം ലഭിക്കാൻ പലരും വിനോദയാത്ര പോകാൻ തിരഞ്ഞെടുക്കുക മൂന്നാർ, ഊട്ടി, കൊടൈക്കനാൽ പോലെയുള്ള ഹൈറേഞ്ച് ഇടങ്ങളാണ്. എന്നാൽ ഇതിൽ ഊട്ടിലേക്കും കൊടൈക്കനാലിലേക്കും പോകാൻ പ്ലാൻ ഇടുന്നവരുടെ ശ്രദ്ധയക്ക്, ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ചില നിയന്ത്രണങ്ങൾമേർപ്പെടുത്തിട്ടുണ്ട്. ആ നിയന്ത്രണങ്ങൾമെന്താണെന്ന് അറിഞ്ഞിട്ടാകാം ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുള്ള ട്രിപ്പിൻ്റെ പ്ലാൻ.

വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്താൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഈ രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള ടൂറിസ്റ്റ് വാഹനങ്ങളുടെ എണ്ണത്തിലാണ് മദ്രാസ് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. വേനലവധി ആരംഭിച്ച് കഴിഞ്ഞാൽ ഊട്ടിയിലും കൊടൈക്കനാലിലും വലിയ തോതിൽ ട്രാഫിക് പ്രശ്നങ്ങൾ ഉയരുമെന്ന സാഹചര്യത്തിലാണ് ഇന്ന് മാർച്ച് 13-ാം തീയതി ഹൈക്കോടതിയുടെ നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള വിധി വന്നത്.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് പ്രവൃത്തി ദിവസങ്ങളിൽ 6,000 ടൂറിസ്റ്റ് വാഹനങ്ങൾക്ക് മാത്രമാണ് ഊട്ടിയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കൂ. വാരാന്ത്യങ്ങൾ ഈ നിയന്ത്രണം 8,000 ആക്കി ഉയർത്തും. കൊടൈക്കനാലിൽ പ്രവൃത്തി ദിവസങ്ങളിൽ 4,000 ടൂറിസ്റ്റ് വാഹനങ്ങൾക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങൾക്കാണ് പ്രവേശനം ലഭിക്കൂ. ഏപ്രിൽ ഒന്നാം തീയതി മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരിക. അതേസമയം പൊതുഗാതാഗതം ഉപയോഗിച്ച് ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കെത്തുന്നവർക്ക് യാതൊരു നിയന്ത്രണവുമേർപ്പെടുത്തിട്ടില്ല. വാഹനങ്ങൾക്ക് മാത്രമാണ് വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തിട്ടില്ല.

ALSO READ : Permit Asking Places: ലഡാക്ക് വരെ, ഇന്ത്യയിലെ ഈ 5 സ്ഥലങ്ങളിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ്

പ്രവേശനത്തിനുള്ള പാസ് എങ്ങനെ ലഭിക്കും?

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ടൂറിസ്റ്റ് വാഹനങ്ങൾ പ്രവേശിക്കാനുള്ള ഇ-പാസ് സംവിധാനം നിലവിലുണ്ട്. ഇ-പാസ് ലഭിക്കുന്ന വാഹനങ്ങൾക്കെ മാത്രമെ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പ്രവേശനം ലഭിക്കൂ. ഇ-പാസ് തമിഴ്നാട് സർക്കാരിൻ്റെ ടൂറിസം വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ