5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malaysia Travel: മലേഷ്യൻ യാത്രയാണോ നിങ്ങളുടെ സ്വപനം; 2026 വരെ വിസയില്ലാതെ പോകാം, യാത്രയ്ക്ക് മുമ്പ് അറിയേണ്ടത്

Malaysia Travel Guide: നിരവധി ഇന്ത്യക്കാരാണ് മലേഷ്യയിലേക്ക് യാത്രപോകുന്നത്. 2023 ഡിസംബർ 1 മുതലാണ് സൗജന്യ വീസ ഇളവ് പ്രാബല്യത്തിൽ വന്നത്. മലേഷ്യയിലെ വിനോദസഞ്ചാരം കൂടുതൽ സൗഹൃദപരമാക്കുന്നതിൻ്റെ ഭാ​ഗമായാണ് ഈ സൈകര്യം ഏർപ്പെടുത്തിയത്.

Malaysia Travel: മലേഷ്യൻ യാത്രയാണോ നിങ്ങളുടെ സ്വപനം; 2026 വരെ വിസയില്ലാതെ പോകാം, യാത്രയ്ക്ക് മുമ്പ് അറിയേണ്ടത്
MalaysiaImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 12 Apr 2025 12:27 PM

ലോകത്ത് എവിടേയ്ക്കാണെങ്കിലും യാത്ര അതിമനോഹരമാണ്. രാജ്യത്തിന് പുറത്തേക്ക് പോകാൻ ആ​ഗ്രഹിക്കാത്തവർ ആരാണുള്ളത്. എന്നാൽ ചില കാരണങ്ങളാൽ എല്ലാവർക്കും അത് പറ്റിയെന്ന് വരില്ല. അങ്ങനെ നമ്മൾ യാത്ര പോകണമെന്ന് ആ​ഗ്രഹിച്ച സ്ഥലങ്ങളിൽ ഒന്നാകും മലേഷ്യ. മലേഷ്യ കഴിഞ്ഞ വർഷം ആദ്യമായി ഇന്ത്യ, ചൈന എന്നീ രാജ്യക്കാർക്ക് വേണ്ടി ഒരു വർഷത്തേക്കുള്ള സൗജന്യ സന്ദർശക വീസ സൗകര്യം ഒരുക്കിയിരുന്നു. 2024 ഡിസംബർ 31 ന് വീസ ഇളവ് അവസാനിക്കാനിരിക്കെയാണ് 2026 ഡിസംബർ 31 വരെ ഈ സൗകര്യം ദീർഘിപ്പിച്ചത്.

നിരവധി ഇന്ത്യക്കാരാണ് മലേഷ്യയിലേക്ക് യാത്രപോകുന്നത്. 2023 ഡിസംബർ 1 മുതലാണ് സൗജന്യ വീസ ഇളവ് പ്രാബല്യത്തിൽ വന്നത്. മലേഷ്യയിലെ വിനോദസഞ്ചാരം കൂടുതൽ സൗഹൃദപരമാക്കുന്നതിൻ്റെ ഭാ​ഗമായാണ് ഈ സൈകര്യം ഏർപ്പെടുത്തിയത്. കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം മേഖലകളെ ഉത്തേജിപ്പിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ദ്വീപുകളും, ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുമടക്കം മലേഷ്യയിൽ ആകർഷകമായ നിരവധി കാര്യങ്ങളാണുള്ളത്. ക്വലാലംപൂരിലെ പ്രസിദ്ധമായ 88 നിലകളുള്ള പെട്രോനാസ് ഇരട്ട ഗോപുരങ്ങൾ വളരെ പ്രശസ്തമായ ഒന്നാണ്. ലോകത്തിലെ തന്നെ ഏഴാമത്തെ ഏറ്റവും ഉയരമുള്ള ടെലികമ്മ്യൂണിക്കേഷൻ ടവറായ കെ എൽ ടവറും മലേഷ്യയിലാണ്.

ഏറ്റവും പ്രശസ്തമായ ഹിന്ദു ആരാധനാലയവും ഗുഹാക്ഷേത്രവുമായ ‘ബത്തു കേവ് മുരുകൻ ക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 1800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ഹിൽ സ്റ്റേഷനായ ഗെണ്ടിങ് ഹൈലാൻഡ് സാഹസികതയ്ക്ക് പറ്റിയ ഇടമാണ്. രാജ്യാാന്തര തലത്തിൽ അറിയപ്പെടുന്ന മലേഷ്യയിലെ ടൂറിസ്റ്റു കേന്ദ്രമാണ് വടക്കേ സംസ്ഥാനമായ പെനാങ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഒരിടമാണ് പൈനാങ്.