5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

One Day Trip Destination: കൊച്ചിയിൽ നിന്നൊരു വൺഡേ ട്രിപ്പ് പോയാലോ; അടിപൊളി ടൂറിസ്റ്റ് സ്പോട്ടുകൾ ഇതാ

One Day Trip Destination Near Kochi: കൊച്ചിയിൽ നിന്നൊരു വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. പാറകൾക്കും ഇടതൂർന്ന വനങ്ങൾക്കുമിടയിലൂടെയുള്ള യാത്രയും വളഞ്ഞ വഴികളിലൂടെ ഒഴുകുന്ന പെരിയാർ നദിയുമാണ് പാണിയേലി പോരിൻ്റെ പ്രത്യേകത.

One Day Trip Destination: കൊച്ചിയിൽ നിന്നൊരു വൺഡേ ട്രിപ്പ് പോയാലോ; അടിപൊളി ടൂറിസ്റ്റ് സ്പോട്ടുകൾ ഇതാ
Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 02 Mar 2025 17:26 PM

ആഴ്ച്ചയിൽ ഒരിക്കൽ യാത്രകൾ പോകാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. തിരക്കേറിയ ജീവിതത്തിനിടയിൽ കിട്ടുന്ന ചില സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കാൻ മടികാണിക്കരുത്. കാരണം കഴിഞ്ഞുപോയ കാലം ഒരിക്കലും തിരിച്ചുവരികയില്ല. അത്തരത്തിൽ കൊച്ചിയിൽ നിന്നൊരു വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

പാണിയേലി പോരു

കൊച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായൊരു വിനോദസഞ്ചാര കേന്ദ്രമാണ് പാണിയേലി പോരു. പാറകൾക്കും ഇടതൂർന്ന വനങ്ങൾക്കുമിടയിലൂടെയുള്ള യാത്രയും വളഞ്ഞ വഴികളിലൂടെ ഒഴുകുന്ന പെരിയാർ നദിയുമാണ് ഇവിടുത്തെ പ്രത്യേകത. പുഴയിൽ വെള്ളം കുറഞ്ഞിരിക്കുന്ന സമയങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഇവിടെയിറങ്ങി നീന്താനും കുളിക്കാനും സാധിക്കുന്നതാണ്.

കുമരകം

കൊച്ചിയിൽ നിന്നും 55 കിലോമീറ്റർ ദുരത്തിലുള്ള കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. വേമ്പനാട് തടാകത്തോട് ചേർന്നു കിടക്കുന്ന ഒരു പറ്റം ദ്വീപുകളാണ് ഈ സ്ഥലത്തിൻ്റെ ആകർഷണം. സഞ്ചാരികളെ ആകർഷിക്കുന്ന കായൽ ഡെസ്റ്റിനേഷൻ എന്നതിനപ്പുറം ഹൗസ് ബോട്ട് യാത്ര, വാട്ടർ സ്പോർട്സ്, മസാജിംഗ് സെന്ററുകൾ, കുമരകം പക്ഷി സങ്കേതം എന്നിങ്ങനെ നിരവധി മനോ​ഹര കാഴ്ച്ചകളാണ് ഇവിടെയുള്ളത്.

തട്ടേക്കാട്

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു പ്രകൃതിരമണീയമായ ഗ്രാമമാണ് തട്ടേക്കാട്. കേരളത്തിന്റെ സ്വിറ്റസർലാൻഡ് എന്നൊക്കെ ചെല്ലപേരും ഇതിനുണ്ട്. കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരം മാത്രമാണ് തട്ടേക്കാട്ടിലേക്കുള്ളത്. ഡോ. സലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കേരള വിനോദ സഞ്ചാര വകുപ്പിൻറെ മേൽ‌നോട്ടത്തിൽ തട്ടേക്കാട് സംരക്ഷണ മേഖലയിലൂടെ സഞ്ചാരികൾക്ക് ജീപ്പ് യാത്രയും അനുവദിക്കുന്നു.

അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. കൊച്ചിയിൽ നിന്നും 72 കിലോമീറ്ററാണ് അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം. പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ് ഈ 80 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടം. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ താണ്ടിയാൽ വാഴച്ചാൽ വെള്ളച്ചാട്ടവും കാണാം.