5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Munnar Vattavada: ഭൂമിയുടെ സ്വർ​​ഗത്തിലേക്കൊരു യാത്ര പോകാം; മൂന്നാർ വട്ടവട പോകുന്നവർ കാണേണ്ട കാഴ്ച്ചകൾ

Munnar Vattavada Tourist Spot: ഒരുതവണ പോയവരെപോലും പിന്നെയും ആകർഷിക്കുന്ന അതിശയകരമായ എന്തൊക്കെയോ ആ ​ഗ്രാമത്തിലുണ്ട്. പ്രകൃതി സൗന്ദര്യത്തിന് മാത്രമല്ല വൈവിദ്യമാർന്ന കൃഷിക്കും പേരുകേട്ട സ്ഥലമാണ് വട്ടവട. പ്രകൃതി കനഞ്ഞുനൽകിയിരിക്കുന്ന ഒട്ടനവധി സസ്യ സസ്യജന്തുജാലങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

Munnar Vattavada: ഭൂമിയുടെ സ്വർ​​ഗത്തിലേക്കൊരു യാത്ര പോകാം; മൂന്നാർ വട്ടവട പോകുന്നവർ കാണേണ്ട കാഴ്ച്ചകൾ
VattavadaImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 22 Mar 2025 10:11 AM

ഭൂമിക്കൊരു സ്വർ​ഗമുണ്ടെങ്കിൽ അത് നമ്മുടെ കൊച്ചുകേരളത്തിലെ മൂന്നാറിലുള്ള വട്ടവടയാണ് (vattavada). കേരളത്തിലെ ഏറ്റവും മനോഹര ഗ്രാമങ്ങളിൽ ഒന്നാണ് വട്ടവട. പശ്ചിമഘട്ടത്തിലെ പച്ചപുതച്ച താഴ്‌വരകളിൽ മഞ്ഞുമൂടിയ ശാന്തസുന്ദരമായ ഒരു ​ഗ്രാമം. സ്വർ​ഗമെന്നല്ലാതെ എന്താണ് പറയേണ്ടത്. ഒരുതവണ പോയവരെപോലും പിന്നെയും ആകർഷിക്കുന്ന അതിശയകരമായ എന്തൊക്കെയോ ആ ​ഗ്രാമത്തിലുണ്ട്. പ്രകൃതി സൗന്ദര്യത്തിന് മാത്രമല്ല വൈവിദ്യമാർന്ന കൃഷിക്കും പേരുകേട്ട സ്ഥലമാണ് വട്ടവട. പ്രകൃതി കനഞ്ഞുനൽകിയിരിക്കുന്ന ഒട്ടനവധി സസ്യ സസ്യജന്തുജാലങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

മൂന്നാറിലെത്തുന്നവർ ആദ്യം ഓടിയെത്തുന്നത് വട്ടവടയിലേക്കാണ്. മൂന്നാറിനെക്കാൾ തണുപ്പാണിവിടെയെന്ന് തന്നെ പറയാം. വിനോദസഞ്ചാരികളെ കാത്ത് നിരവധി ടൂറിസ്റ്റ് ഹോം സ്റ്റേകളും റിസോർട്ടുകളും സ്ഥലത്തുണ്ട്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്നതാണ് ഈ ​ഗ്രാമം. സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും മനസ്സിനും ശരീരത്തിനും കുളിർമ്മ നൽകുന്ന കാലാവസ്ഥ. അതിനാൽ ഇവടെ ഏതു സമയത്തും എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല.

യൂക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങൾ ധാരാളമുളള ഇവിടെ അപൂർവങ്ങളായ ചിത്രശലഭങ്ങളുടെ ഒരു കൂട്ടത്തെ തന്നെ കാണാവുന്നതാണ്. ഇവിടെ നിന്ന് കൊടൈക്കനാൽ, ടോപ്‌സ്റ്റേഷൻ, മാട്ടുപ്പെട്ടി, കാന്തല്ലൂർ, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള സൗകര്യവുമുണ്ട്. പ്രകൃതിഭം​ഗി ആസ്വദിച്ചുളള നടത്തത്തിനും അനുയോജ്യമായ ഒരിടം. സ്വകാര്യ വിനോദയാത്രാ സംഘാടകർ ജീപ്പ് സഫാരി, സാഹസിക ബൈക്കിംഗ്, കാട്ടിനകത്തെ താമസം എന്നിവയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ സന്ദർശകർ വട്ടവടയിലേക്ക് എത്തുന്നത് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. ഈ സമയം കോരിത്തരിക്കുന്ന തണുപ്പാണ് ഇവിടെ. ഭൂമിയെ തട്ടുതട്ടുകളായി തിരച്ച് പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്ന ഇവിടെ ദൂരെ നിന്ന് നോക്കിയാൽ പച്ചപരവധാനി വിരച്ചപോലെ തോന്നും. വട്ടവട ഗ്രാമത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ചിലന്തിയാർ വെള്ളച്ചാട്ടം. വട്ടവട യാത്രയിൽ വെള്ളച്ചാട്ടം കാണാനും സഞ്ചാരികൾ ഏറെയാണ്.