5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC Malakkappara Trip: വനത്തിലൂടെ 50 കിലോമീറ്റർ താണ്ടി മലക്കപ്പാറ യാത്ര; കെഎസ്ആർടിസിയുടെ ഈ അവസരം പാഴാക്കരതേ

KSRTC Malakkappara Budget Trip: ഈ മാസം 16 മുതലാണ് ഈ യാത്രാ സൗകര്യം ഒരുങ്ങുന്നത്. രാവിലെ 6ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്നതാണ് മലക്കപ്പാറ യാത്ര. അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും ആസ്വദിച്ച് വനത്തിലൂടെ 50 കിലോമീറ്റർ താണ്ടി തമിഴ്നാട് ഗ്രാമമായ മലക്കപ്പാറയും ഷോളയാർ അണക്കെട്ടും സന്ദർശിക്കുവാൻ കഴിയുന്ന തരത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

KSRTC Malakkappara Trip: വനത്തിലൂടെ 50 കിലോമീറ്റർ താണ്ടി മലക്കപ്പാറ യാത്ര; കെഎസ്ആർടിസിയുടെ ഈ അവസരം പാഴാക്കരതേ
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 14 Mar 2025 08:27 AM

തൊടുപുഴ: കെഎസ്ആർടിസിയും സൈഡ് സീറ്റും പ്രകൃതിഭം​ഗി ആസ്വദിച്ചുള്ള യാത്രയും ആഹാ… അന്തസ്. ആർക്കാണ് ഇങ്ങനൊരു ട്രിപ്പ് ഇഷ്ടമല്ലാത്തത്. ഇപ്പോഴിതാ കെഎസ്ആർടിസി തൊടുപുഴ ബജറ്റ് ടൂറിസം സെലാണ് യാത്രക്കാർക്കായി ഇങ്ങനൊരു അവസരം ഒരുക്കിയിരിക്കുന്നത്. മലക്കപ്പാറ, ആഡംബര കപ്പൽ, വനത്തിലൂടെ 50 കിലോമീറ്റർ യാത്രകൾ തുടങ്ങിയ പാക്കേജുമായാണ് കെഎസ്ആർടിസി എത്തിയിരിക്കുന്നത്.

ഈ മാസം 16 മുതലാണ് ഈ യാത്രാ സൗകര്യം ഒരുങ്ങുന്നത്. രാവിലെ 6ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്നതാണ് മലക്കപ്പാറ യാത്ര. അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും ആസ്വദിച്ച് വനത്തിലൂടെ 50 കിലോമീറ്റർ താണ്ടി തമിഴ്നാട് ഗ്രാമമായ മലക്കപ്പാറയും ഷോളയാർ അണക്കെട്ടും സന്ദർശിക്കുവാൻ കഴിയുന്ന തരത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഭക്ഷണ ചെലവ് ഉൾപ്പെടുത്താതെ ഒരാൾക്ക് 750 രൂപയാണ് യാത്രയ്ക്കുള്ള നിരക്ക്.

അതേസമയം ഈ മാസം 22ന് കെഎസ്ആർടിസി ഒരുക്കുന്ന ആഡംബര കപ്പൽ യാത്ര ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തും. കൊച്ചി ബോൾഗാട്ടിയിൽ എത്തിയ ശേഷം അവിടെ നിന്നാണ് ആഡംബര കപ്പൽ യാത്ര ആരംഭിക്കുക. അറബിക്കടലിൽ 5 മണിക്കൂർ ചെലവഴിക്കാൻ കഴിയുന്ന രീതിയിലാണ് ഈ യാത്ര കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ട് തുടങ്ങി മൂന്നു നിലയുള്ള ആഡംബര കപ്പലിലാണ് ഈ പാക്കേജിലൂടെ യാത്ര ചെയ്യാൻ സാധിക്കുക.

പാട്ട്, ഡാൻസ്, ഗെയിം, തിയറ്റർ, കളിസ്ഥലം എന്നിവയ്ക്കു പുറമേ അൺലിമിറ്റഡ് ബുഫെ ഡിന്നർ സൗകര്യവും ഉണ്ട്. കൂടാതെ അപ്പർ ഡെക്കർ കാഴ്ചാനുഭവവും കപ്പൽ യാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാം. കൊച്ചി നഗരത്തിന്റെ രാത്രികാല സൗന്ദര്യം കണ്ടുകൊണ്ട് 30 കിലോമീറ്റർ നീണ്ട കടൽ യാത്രയാണ് ലഭിക്കുക. മുതിർന്നവർക്ക് 3540 രൂപയും 5– 10 വയസ്സുള്ള കുട്ടികൾക്കു 1250 രൂപയുമാണ് കപ്പൽ യാത്രാ നിരക്കായി നൽകേണ്ടത്. യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് മുൻകൂർ ബുക്കിങ് ലഭ്യമാണ്. ബുക്കിങ്ങിന് ഫോൺ: 8304889896, 9744910383.