KSRTC Travel Plan: വനിതാ ദിനത്തിൽ ഒരു യാത്ര പോയാലോ? കൂട്ടിന് നമ്മുടെ ആനവണ്ടിയും, ഈ അവസരം മിസ്സാക്കല്ലേ…

KSRTC Travel Plan: ഈ വനിതാ ദിനം അവിസ്മരണീയമാക്കാൻ കിടിലം പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 200 രൂപയ്ക്ക് കോഴിക്കോട് ന​ഗരി മൊത്തം ചുറ്റിക്കാണാൻ ഈ ഓഫറിലൂടെ സാധിക്കും.

KSRTC Travel Plan: വനിതാ ദിനത്തിൽ ഒരു യാത്ര പോയാലോ? കൂട്ടിന് നമ്മുടെ ആനവണ്ടിയും, ഈ അവസരം മിസ്സാക്കല്ലേ...

KSRTC travel plan

Updated On: 

06 Mar 2025 17:56 PM

ഈ വനിതാ ദിനത്തിൽ ഒരു യാത്ര പോയാലോ? സ്ഥലവും വണ്ടിയുമൊക്കെ റെഡിയാണ്, ബാ​ഗ് പാക്ക് ചെയ്ത് നിങ്ങളിറങ്ങിയാൽ മാത്രം മതി. കൂട്ടുകാർക്കൊപ്പമോ, ഒറ്റയ്ക്കോ യാത്ര പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് കെഎസ്ആർടിസി കിടിലൻ പാക്കേജാണ് ഈ വനിതാ ദിനത്തിൽ ഒരുക്കിയിരിക്കുന്നത്.

നിങ്ങളൊരു കോഴിക്കോട്ടുകാരിയാണോ, എങ്കിൽ ഈ അവസരം ഒരിക്കലും പാഴാക്കരുത്. വനിതാ ദിനത്തിൽ കോഴിക്കോട് ന​ഗരം മുഴുവൻ ചുറ്റിക്കാണാൻ കെഎസ്ആർടിസി സഹായിക്കും. അതും വെറും 200 രൂപയ്ക്ക്. വനിതകൾക്ക് മാത്രമാണ് ഈ ഓഫർ.

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് വനിതാദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി കോഴിക്കോട് നഗരം കറങ്ങിയുള്ള ഏകദിന യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു സായാഹ്നം ചെലവഴിച്ച് വരുന്ന പാക്കേജിൽ കോഴിക്കോട് ന​ഗരിയിലെ പ്രധാന സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വെറും 200 രൂപ മാത്രമാണ് ഈ ഉല്ലാസ യാത്രയുടെ നിരക്ക്.

ഉച്ചയ്ക്ക് ഒരു മണിക്കാണ് യാത്ര തുടങ്ങുന്നത്. കോഴിക്കോട് പ്ലാനറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച്, മാനാഞ്ചിറ എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 7907627645, 9544477954 എന്നീ നമ്പറുകൾ ബന്ധപ്പെടാം.

ALSO READ: ഊട്ടിയേക്കാൾ മനോഹരം, സൂര്യൻ വെറും മൂന്ന് മണിക്കൂർ മാത്രം; ഇങ്ങനെയും ഒരു സ്ഥലമോ?

കോഴിക്കോട് മാത്രമാണോ ഈ ഓഫർ എന്നോർത്ത് വിഷമിക്കേണ്ട, കോട്ടയംകാർ‍ക്കും ഉണ്ട് ഒരടിപൊളി പാക്കേജ്. വനിതാദിനത്തിൽ വണ്ടർലായിലേക്ക് ഒരു യാത്രയാണ് കോട്ടയം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം വണ്ടർലായിൽ പോയി അടിച്ചുപൊളിക്കാൻ പറ്റുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സ്പെഷ്യൽ യാത്ര മാർച്ച് 8ന് രാവിലെ 10 മണിക്ക് വൈക്കത്ത് നിന്ന് ആരംഭിക്കും.

വനിതാ ദിന സ്പെഷ്യൽ യാത്ര ആയതിനാൽ സാധാരണ പാക്കേജ് ചെലവിന്റെ പകുതി മാത്രം നൽകിയാൽ മതി. സ്ത്രീകൾക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാത്രമാണ് ഈ ഓഫറിൽ യാത്ര ചെയ്യാൻ പറ്റുക. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും 8089158178 എന്ന നമ്പറിൽ ബന്ധപ്പെടുക.

അതേസമയം അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കാൻ നെഫർറ്റിറ്റി ക്രൂയിസും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനോടൊപ്പം ചേരുന്നുണ്ട്. വനിതകൾക്ക് വേണ്ടി നെഫർറ്റിറ്റി ക്രൂയിസ് ഒരടിപൊളി യാത്രയാണ് ഒരുക്കിയിട്ടുണ്ട്. കൊച്ചിയിലെ മനോഹരമായ കടൽകാഴചകൾ ആസ്വദിക്കാൻ ഈ സുവർണ്ണാവസരം സഹായിക്കും. 140 സീറ്റുകളാണ് വനിതകൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. 600 രൂപ വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ചെങ്ങന്നൂർ, തൃശ്ശൂർ, കണ്ണൂർ ഡിപ്പോകളിൽ നിന്നുമാണ് യാത്ര. കടൽപരപ്പിലൂടെ കൊച്ചി ന​ഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനാവും. അഞ്ച് മണിക്കൂറാണ് കടലിൽ ചെലവഴിക്കാൻ കഴിയുന്നത്.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ