5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC Tour Package: ഈ അവധി കെഎസ്ആർടിസിക്കൊപ്പം! അവധിക്കാലം ആഘോഷമാക്കാൻ ബജറ്റ് ടൂർ പാക്കേജ്

KSRTC Summer Vaccation Travel: വാഗമൺ–കുമരകം, ഗവി, മലയാറ്റൂർ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി തുടങ്ങി ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കെഎസ്ആർടിസി യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട് ഡിപ്പോയിൽ നിന്ന് ആദ്യമായി ആരംഭിക്കുന്ന വാഗമൺ–കുമരകം പാക്കേജ് എന്നതാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.

KSRTC Tour Package: ഈ അവധി കെഎസ്ആർടിസിക്കൊപ്പം! അവധിക്കാലം ആഘോഷമാക്കാൻ ബജറ്റ് ടൂർ പാക്കേജ്
KsrtcImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 27 Mar 2025 12:37 PM

പാലക്കാട്: അവധികാലം എപ്പോഴും വിനോദയാത്രയുടെ സമയമാണ്. അത് ആഘോഷിക്കാൻ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നമ്മൾ പോകാറുണ്ട്. എന്നാൽ ഇത്തവണത്തെ ടൂർ കെഎസ്ആർടിസിക്കൊപ്പം ആയാലോ. ഏപ്രിൽ മാസത്തിൽ വിനോദയാത്രകൾക്ക് പ്രത്യേക് പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.

വാഗമൺ–കുമരകം, ഗവി, മലയാറ്റൂർ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി തുടങ്ങി ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കെഎസ്ആർടിസി യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട് ഡിപ്പോയിൽ നിന്ന് ആദ്യമായി ആരംഭിക്കുന്ന വാഗമൺ–കുമരകം പാക്കേജ് എന്നതാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ചിറ്റൂർ, വടക്കഞ്ചേരി, മണ്ണാർക്കാട് എന്നീ ഡിപ്പോകളിൽ നിന്നാണ് മലയാറ്റൂരിലേക്ക് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

പാലക്കാട് ഡിപ്പോയിൽ നിന്ന്

ഏപ്രിൽ മൂന്നിന് സൈലന്റ്‌വാലി, ആറിന് നെല്ലിയാമ്പതി, 11ന് ഗവി (ഒരു പകൽ 2 രാത്രി), 12ന് നെല്ലിയാമ്പതി, മലക്കപ്പാറ, 13ന് നെല്ലിയാമ്പതി, ആലപ്പുഴ, 16ന് വയനാട് (രണ്ടു പകൽ 2 രാത്രി), 17ന് നെല്ലിയാമ്പതി, സൈലന്റ്‌വാലി എന്നിങ്ങനെയാണ് ട്രിപ്പ്.

കൂടാതെ 18ന് നെല്ലിയാമ്പതി, 20ന് നെല്ലിയാമ്പതി, നിലമ്പൂർ, ഗവി (ഒരു പകൽ 2 രാത്രി), 21ന് വാഗമൺ–കുമരകം (2 പകൽ 2 രാത്രി), 26ന് ഗവി (ഒരു പകൽ 2 രാത്രി), 26ന് മൂന്നാർ (2 പകൽ 2 രാത്രി), 27ന് നെല്ലിയാമ്പതി, മലക്കപ്പാറ, സൈലന്റ്‌വാലി എന്നിങ്ങനെയാണ് യാത്രകൾ. ഇതിനു പുറമേ 17നും 30നും കൊച്ചിയിൽ കപ്പൽയാത്ര ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9447837985, 8304859018 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

ടിക്കറ്റ് ഇതര വരുമാനലക്ഷ്യവുമായി ആരംഭിച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (ബിടിസി) പുതിയ ചുവടുകളിലേക്ക് ഒരുങ്ങുന്നതിൻ്റെ ഭാ​ഗമായാണ് പുകിയ പാക്കേജുകൾ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിനുള്ളിൽ കേന്ദ്രീകരിച്ചാണ് ബിടിസി കൂടുതൽ ഉല്ലാസയാത്രകൾ നടത്തിയിരുന്നതെങ്കിൽ അന്തർസംസ്ഥന യാത്രകൾക്ക് കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്. ഊട്ടി, മൈസൂരു, ധനുഷ്‍കോടി, കൊടൈക്കനാൽ, തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണ്.

ഐആർസിടിസിയുമായി സഹകരിച്ച് ഓൾ ഇന്ത്യ ടൂർ പാക്കേജുകൾ ചെയ്യുന്നതിനായുള്ള കരാറിന്റെ നടപടികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബിടിസിക്കായി മാത്രം ഒരു ടൂറിസം വെബ്പോർട്ടൽ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. നിങ്ങളുടെ ബജറ്റിന് അനുസരിച്ച് അവധിക്കാലം ആസ്വദിക്കാൻ പറ്റുന്ന ട്രിപ്പുകളാണ് ബിടിസി അവതരിപ്പിക്കുന്നത്. ഇത്തവണത്തെ അവധി ആഘോഷിക്കാൻ ഏപ്രിലിൽ വിവിധ ജില്ലകളിൽ നിന്നായി 120-ലധികം യാത്രകൾ നടത്തും.