5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jammu And Kashmir: കശ്മീ‌ർ ‌യാത്ര സുരക്ഷിതമാണോ? വിനോദസഞ്ചാരികൾ ഒഴിവാക്കേണ്ടത് ഈ സ്ഥലങ്ങൾ

Places Avoid Jammu And Kashmir Travel: റോന്തു ചുറ്റുന്ന സുരക്ഷാ സേനകളും ഇടയ്ക്കിടയ്ക്കു നടക്കുന്ന സംഘട്ടനങ്ങളും ഭൂമിയിലെ സ്വർഗമെന്നറിയപ്പെടുന്ന കാശ്മീരിന്റെ മറ്റൊരു മുഖത്തെ പുറംലോകത്തിന് കാട്ടിത്തരുന്നു. ജമ്മു കശ്മീരിലെ കുപ്‌വാര, പുൽവാമ, ഷോപ്പിയാൻ തുടങ്ങിയ ചില പ്രദേശങ്ങൾ സുരക്ഷാ പ്രശ്‌നങ്ങൾ രൂക്ഷമായ മേഖലകളാണ്.

Jammu And Kashmir: കശ്മീ‌ർ ‌യാത്ര സുരക്ഷിതമാണോ? വിനോദസഞ്ചാരികൾ ഒഴിവാക്കേണ്ടത് ഈ സ്ഥലങ്ങൾ
Jammu And KashmirImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 31 Mar 2025 19:45 PM

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ ഒന്നായാണ് നമ്മുടെ ജമ്മു കശ്മീ‌ർ വിശേഷി‌പ്പിക്കപ്പെടുന്നത്. എന്തെല്ലാമാണെങ്കിൽ കശ്മീർ എന്ന് കേൾക്കുമ്പോൾ ഉള്ളിലൊരു ഭയം അറിയാതെ വരും. യു‌ദ്ധങ്ങളും ഭീകരരുടെ ആക്രമണവും തന്നെയാണ് കശ്മീരിൻ്റെ വിനോദ സഞ്ചാരത്തെ കാര്യമായി ബാധിക്കുന്നത്. നിരന്തരം പുറംലോകം കേൾക്കുന്നത് പകപോക്കലിൻ്റെയും ജീവഹാനിയുടെയും വാർത്തകളാണ്. എന്നാൽ ജമ്മു കശ്മീരിലെ എല്ലാം സ്ഥലങ്ങളും ഇത്തരം അശാന്തി പടർത്തുന്നതാണോ? ജമ്മു കശ്മീരിലെ കുപ്‌വാര, പുൽവാമ, ഷോപ്പിയാൻ തുടങ്ങിയ ചില പ്രദേശങ്ങൾ സുരക്ഷാ പ്രശ്‌നങ്ങൾ രൂക്ഷമായ മേഖലകളാണ്.

നിങ്ങൾ ഒരു കശ്‌മീർ യാത്രയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ അതിന് മുൻപ് അറിഞ്ഞിരിക്കേണ്ടതായി ചില കാര്യങ്ങളുണ്ട്. ഇടയ്ക്കിടെയുള്ള അതിർത്തി കടന്നുള്ള സംഘർഷങ്ങൾ, കനത്ത സൈനിക സാന്നിധ്യം, ഇടയ്ക്കിടെയുള്ള വെടിനിർത്തൽ ലംഘനങ്ങൾ എന്നിവ ഈ പ്രദേശത്തെ വിനോദസഞ്ചാരികൾക്ക് സുരക്ഷിതമല്ലാതാക്കുന്നു. പ്രത്യേകിച്ച് നിയന്ത്രണ രേഖയ്ക്ക് സമീപം. പ്രാദേശികമായി അത്ര പരിജയമില്ലാത്ത വിനോദ സഞ്ചാരികൾ യാത്ര ചെയ്യേണ്ട സ്ഥലങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഇത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാം.

കുപ്വാര

ഇടയ്ക്കിടെ സംഘർങ്ങളുണ്ടാകുന്ന കശ്മീരിലെ ഒരു മേഖലയാണ് കുപ് വാര. ഇവിടുത്തെ അവസ്ഥകൾ പരിജയമില്ലാത്ത ഒരു വ്യക്തി സുരക്ഷിതമാണോ എന്ന മനസ്സിലാക്കിയ ശേഷം മാത്രമെ ഇവിടേക്ക് യാത്ര ചെയ്യാവൂ. കാഴ്ച്ചയിൽ അതിമനോഹരമാണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ അല്പം ശ്രദ്ധിക്കേണ്ട ഒരു സ്ഥലമാണ് കുപ് വാര.

പുൽവാമ

തീവ്രവാദ പ്രവർത്തനങ്ങൾ, ഇടയ്ക്കിടെയുള്ള സംഘർഷങ്ങൾ, സുരക്ഷാലംഘനം എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് പുൽവാമ. അപ്രതീക്ഷിതമായി ഭീകരാക്രണം പൊട്ടിപുറപ്പെട്ടേക്കാവുന്നതിനാൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. മറ്റ് സ്ഥലങ്ങളെപ്പോലെ തന്നെ അതിമനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് പുൽവാമ.

ഷോപ്പിയാൻ

ഈ മേഖലയിൽ ഇടയ്ക്കിടെയുള്ള സംഘർഷങ്ങൾ, സുരക്ഷാ നിയന്ത്രണങ്ങൾ, പ്രവചനാതീതമായ യാത്രാ തടസ്സങ്ങൾ എന്നിവ ഇവിടേക്കുള്ള വിനോദസഞ്ചാരത്തെ തടസ്സപ്പെടുത്തുന്നവയാണ്. റോന്തു ചുറ്റുന്ന സുരക്ഷാ സേനകളും ഇടയ്ക്കിടയ്ക്കു നടക്കുന്ന സംഘട്ടനങ്ങളും ഭൂമിയിലെ സ്വർഗമെന്നറിയപ്പെടുന്ന കാശ്മീരിന്റെ മറ്റൊരു മുഖത്തെ പുറംലോകത്തിന് കാട്ടിത്തരുന്നു. അതിനാൽ സഞ്ചാരികൾ അല്പം ഭയത്തോടെ മാത്രം കാണുന്ന സ്ഥലമാണ് കാശ്മിരിടെ ഷോപ്പിയാൻ.

കിഷ്ത്വാർ

പരുക്കൻ ഭൂപ്രകൃതി, പരിമിതമായ ടൂറിസ്റ്റ് അടിസ്ഥാന സൗകര്യങ്ങൾ, ഇടയ്ക്കിടെയുള്ള സുരക്ഷാ പ്രശ്‌നങ്ങൾ എന്നിവ ഈ പ്രദേശത്തേക്ക് യാത്രക്കാരെ നിയന്ത്രിക്കുന്നു. അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും ഏറ്റുമുട്ടൽ നടക്കാവുന്ന ഒരു മേഖലയാണിത്.