River Rafting: ഇന്ത്യയിലെ റിവർ റാഫ്റ്റിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ ഏതെല്ലാം?
Best Destinations For River Rafting: നിരവധി ആളുകളാണ് അവധി ആഘോഷിക്കാൻ ഇന്ത്യയിലേക്ക് എത്തുന്നത്. വേനൽക്കാലമായാൽ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കാണ്. ഇന്ത്യയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് റിവർ റാഫ്റ്റിങ്.

വൈവിധ്യമാർന്ന ഭൂപ്രകൃതികളും പേരുകേട്ട നദികളുമുള്ള സ്ഥലമാണ് ഇന്ത്യ. പ്രകൃതിസ്‌നേഹികൾക്കും സാഹസികത ഇഷ്ടപെടുന്നവർക്കും അനുയോജ്യമായ അവധികാല സ്പോട്ടാണ് നമ്മുടെ രാജ്യം. നിരവധി ആളുകളാണ് അവധി ആഘോഷിക്കാൻ ഇന്ത്യയിലേക്ക് എത്തുന്നത്. വേനൽക്കാലമായാൽ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കാണ്. ഇന്ത്യയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് റിവർ റാഫ്റ്റിങ്. ആദ്യമായാണ് നിങ്ങൾ റിവർ റാഫ്റ്റിങ് ചെയ്യുന്നതെങ്കിൽ അതിനും നമ്മുടെ നാട് അനുയോജ്യമായ സ്ഥലമാണ്. ഇത്തരത്തിൽ ആസ്വദിക്കാൻ പറ്റുന്ന സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം. ഹിമാലയം മുതൽ ദക്ഷിണേന്ത്യയിലെ നദികൾ വരെ റിവർ റാഫ്റ്റിങ് വാദ്ധാനം ചെയ്യുന്നു.
ഋഷികേശ്, ഉത്തരാഖണ്ഡ്: ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് ഋഷികേശ്. ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്ന പദവിയും സ്വന്തമാക്കിയിട്ടുണ്ട്. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗാ നദിയിലൂടെയുള്ള റാഫ്റ്റിങ് അല്പം സാഹസികത നിറഞ്ഞതാണ്. എന്നാൽ തുടക്കക്കാർക്കും പരിചയസമ്പന്നരായ റാഫ്റ്ററുകളും ഇവിടുത്തെ പ്രത്യേകതയാണ്. ശിവപുരിയിൽ നിന്ന് ഋഷികേശ് വരെയുള്ള 16 കിലോമീറ്റർ റാഫ്റ്റിംഗാണ് ഏറ്റവും ജനപ്രിയം. അവിടെ നിങ്ങൾക്ക് റോളർ കോസ്റ്റർ, ഗോൾഫ് കോഴ്‌സ്, ഡബിൾ ട്രബിൾ തുടങ്ങിയ റാപ്പിഡുകളിലൂടെയും സഞ്ചരിക്കാം.
സിയാങ് നദി, അരുണാചൽ പ്രദേശ്: അരുണാചൽ പ്രദേശിൽ സിയാങ് നദി എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിയിലൂടെയുള്ള സാഹസിക റാഫ്റ്റിംഗ് യാത്ര വളരെ മനോഹരമാണ്. കുത്തിയൊഴുകുന്ന മനോഹരമായ നദിയിലൂടെയുള്ള യാത്ര ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമാണ് നൽകുന്നത്. നദിയുടെ അരികിലുടെ വനപ്രദേശം യാത്രയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.
സൻസ്കർ നദി, ലഡാക്ക്: മഞ്ഞുമൂടിയ ജലാശയങ്ങളിലൂടെയുള്ള സാഹസികത ആസ്വദിക്കാൻ ലഡാക്കിലെ സൻസ്കർ നദി തിരഞ്ഞെടുക്കാവുന്നതാണ്. വിദൂര പ്രകൃതിദൃശ്യങ്ങൾ, ഉയർന്ന മലയിടുക്കുകൾ, പുരാതന ആശ്രമങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന യാത്ര നിങ്ങൾക്ക് വളരെ ആസ്വാദനകരമാണ്. സാഹസികതയുടെയും സാംസ്കാരിക പര്യവേഷണത്തിന്റെയും സവിശേഷമായ ഒരു അനുഭവം നൽകുന്നു.
ബിയാസ് നദി, ഹിമാചൽ പ്രദേശ്: മനോഹരമായ കുളു താഴ്‌വരയിലൂടെ ഒഴുകുന്ന ബിയാസ് നദി, സാഹസികതകൾ തേടുന്ന റാഫ്റ്റിംഗ് പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. പിർദിക്കും ജിരിക്കും ഇടയിലുള്ള ഭാഗം റിഫ്റ്റിങ്ങിന് പേരുകേട്ടതാണ്. അതിശയിപ്പിക്കുന്ന ഹിമാലയൻ പശ്ചാത്തലം, കൊടും വനങ്ങൾ, സ്ഫടികം പോലെ തെളിഞ്ഞ ജലം എന്നിവ ബിയാസ് നദി റാഫ്റ്റിംഗിനെ അവിസ്മരണീയമായ ഒരു അനുഭവമാക്കി മാറ്റുന്നു.