AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Meenmutty Waterfalls: വയനാടിൻ്റെ സ്വന്തം മീൻമുട്ടി വെള്ളിച്ചാട്ടം; കാണാം തൊട്ടറിയാം പ്രകൃതിയുടെ സൗന്ദര്യത്തെ

Makkiyad Meenmutty Waterfalls: ഏകദേശം 300 മീറ്റർ ഉയരത്തിൽ നിന്ന് മൂന്ന് വ്യത്യസ്ത തട്ടുകളായി താഴേക്ക് പതിക്കുന്ന മീൻമുട്ടി വെള്ളച്ചാട്ടം കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമായി അറിയപ്പെടുന്നു. മഴക്കാലമായാൽ കാലാവസ്ഥാ സാഹചര്യങ്ങൾ പരിശോധിച്ച ശേഷമാത്രം പോകുന്നതാണ് നല്ലത്.

Meenmutty Waterfalls: വയനാടിൻ്റെ സ്വന്തം മീൻമുട്ടി വെള്ളിച്ചാട്ടം; കാണാം തൊട്ടറിയാം പ്രകൃതിയുടെ സൗന്ദര്യത്തെ
Meenmutty WaterfallsImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 26 Apr 2025 12:29 PM

വയനാടിനും ആ നാടിൻ്റെ പ്രകൃതിക്കും ഒരു പ്രത്യേക സൗന്ദര്യമാണ്. കാണാനും പ്രകൃതിയോട് കൂടുതൽ ഇണങ്ങാനും ഏറ്റവും സുന്ദരമായ സ്ഥലമാണ് വയനാട്. കാടിൻ്റെ വശ്യതയും, കാറ്റിൻ്റെ കുളിർമയും, കോടയുടെ തലോടലും എല്ലാം വയനാടിൻ്റെ സൗന്ദര്യമാണ്. വയനാട്ടിലെത്തിൽ ഇടയ്ക്കൽ ​ഗുഹ, ബാണാസുര ഡാം, കുറുവ ദ്വീപ്, മീൻമുട്ടി വെള്ളച്ചാട്ടം തുടങ്ങി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളാണുള്ളത്. ഇപ്പോൾ അവധികാലമായതിനാൽ നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. അത്തരത്തിൽ നിങ്ങൾ കുടുംബമായും കൂട്ടുകാരുമൊത്തം പോകാൻ പറ്റിയ സ്ഥലമാണ് മീൻമുട്ടി വെള്ളച്ചാട്ടം. ഇതേ പേരിൽ തിരുവനന്തപുരത്തുമുണ്ട് ഒരു വെള്ളച്ചാട്ടം.

വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മീൻമുട്ടി വെള്ളച്ചാട്ടം, ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. ഏകദേശം 300 മീറ്റർ ഉയരത്തിൽ നിന്ന് മൂന്ന് വ്യത്യസ്ത തട്ടുകളായി താഴേക്ക് പതിക്കുന്ന മീൻമുട്ടി വെള്ളച്ചാട്ടം കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമായി അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൻ്റെ പച്ചപ്പ് ചുറ്റിപിണഞ്ഞ് നിൽക്കുന്ന വെള്ളച്ചാട്ടം, സാഹസികത ഇഷ്ടപ്പെടുന്നവർക്കും, പ്രകൃതിയിലേക്ക് ഇറങ്ങിചെല്ലാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഇഷ്ടപ്പെടുന്നതാണ്.

മീൻമുട്ടി വെള്ളച്ചാട്ടം അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും അതിനെ ചുറ്റിപ്പറ്റിയുള്ള സമൃദ്ധമായ പ്രകൃതിദൃശ്യങ്ങളാലും ആകർഷണീയമാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇടതൂർന്ന വനപ്രദേശത്താണ് ഈ വെള്ളച്ചാട്ടം യഥാർത്ഥ സ്ഥാനം. വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ് വളരെ രസകരമാണ്.

ഒക്ടോബർ മുതൽ മെയ് വരെയാണ് മീൻമുട്ടി വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മഴക്കാലമായാൽ കാലാവസ്ഥാ സാഹചര്യങ്ങൾ പരിശോധിച്ച ശേഷമാത്രം പോകുന്നതാണ് നല്ലത്. വനമേഖലയുടെ പ്രവേശന കവാടത്തിൽ സന്ദർശകർക്ക് വനം വകുപ്പിൽ നിന്ന് പ്രവേശന അനുമതി നേടേണ്ടതുണ്ട്. നമുക്ക് താങ്ങാനാവുന്ന പ്രവേശന ഫീസുകൾ മാത്രമാണ് ഈടാക്കുന്നത്.