Munroe Island: വൺ ഡേ ട്രിപ്പാണോ ലക്ഷ്യം? മൺറോ തുരുത്തും കായൽ കാഴ്ച്ചകളും

Explore The Beuty Of Munroe Island: കൊല്ലത്ത് നിന്ന് ഏകദേശം 27 കിലോമീറ്റർ ദുരത്താണ് മൺറോ തുരുത്ത് സ്ഥിതി ചെയ്യുന്നത്. എന്നാൽ എന്താണ് ഇങ്ങനെയൊരു പേര് എന്ന് പലർക്കും തോന്നിയിട്ടുണ്ടാവും. തിരുവിതാംകൂറിലെ റസിഡന്റ് കേണൽ ജോൺ മൺറോയുടെ ബഹുമാനാർത്ഥമാണ് മൺറോ തുരുത്ത് എന്ന് പേര് നൽകിയത്.

Munroe Island: വൺ ഡേ ട്രിപ്പാണോ ലക്ഷ്യം? മൺറോ തുരുത്തും കായൽ കാഴ്ച്ചകളും

Munroe Island

neethu-vijayan
Published: 

20 Mar 2025 14:16 PM

അടുത്തിടെ കേരളത്തിൽ പ്രചാരത്തിലേറിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കൊല്ലം ജില്ലയിലെ മൺറോ തുരുത്ത്. അവിടെ നിങ്ങളെ കാത്തിരിക്കുന്ന കായൽ കാഴ്‌ചകളും രുചികളും വർണിക്കാൻ വാക്കുകൾ മതിയാകാതെ വരും. അത്രയ്ക്കും മനോഹരമാണ് അഷ്‌ടമുടിയുടെ ഹൃദയഭാ​ഗത്ത് നിലകൊള്ളുന്ന മൺറോ തുരുത്ത്. എട്ട് ദ്വീപുകളുടെ ഒരു കൂട്ടം ഉൾക്കൊള്ളുന്ന സ്ഥലമാണ് മൺറോ തുരുത്ത്.

അവ ഓരോന്നും ഇടയിലൂടെ ചെറിയ ചാലുകളും വെള്ളകെട്ടുകളും കൊണ്ട് അതിമനോ​ഹരമായ ഒരു കാഴ്ച്ച സമ്മാനിക്കുന്നു. കൊല്ലത്ത് നിന്ന് ഏകദേശം 27 കിലോമീറ്റർ ദുരത്താണ് മൺറോ തുരുത്ത് സ്ഥിതി ചെയ്യുന്നത്. എന്നാൽ എന്താണ് ഇങ്ങനെയൊരു പേര് എന്ന് പലർക്കും തോന്നിയിട്ടുണ്ടാവും. തിരുവിതാംകൂറിലെ റസിഡന്റ് കേണൽ ജോൺ മൺറോയുടെ ബഹുമാനാർത്ഥമാണ് മൺറോ തുരുത്ത് എന്ന് പേര് നൽകിയത്.

ഈ തുരുത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇടുങ്ങിയ ജലപാതകൾ. കൂടാതെ കനാൽ ക്രൂയിസ് ഇവിടുത്തെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ്. കയാക്കിങ്, ഹൗസ് ബോട്ട്, ചെറുവള്ളങ്ങൾ തുടങ്ങി കായൽ കാഴ്ച്ചകൾ ആസ്വദിക്കാൻ മാർ​ഗങ്ങൾ ഏറെയാണ്. നേരത്തെ പറഞ്ഞത് പോലെ ഇതൊരു ദ്വീപുകളായതുകൊണ്ട്, കല്ലടയാറ്റിനും അഷ്‌ടമുടികായലിനും ഇടയിൽ സ്ഥിതി ചെയ്യുന്നതിനാൽ രണ്ട് വലിയ ജലാശയങ്ങളുടെ മുഴുവൻ സൗന്ദര്യവും ഒറ്റ പ്രദേശത്തിലൂടെ ആസ്വദിക്കാം.

സൂര്യോദയവും അസ്തമയവും കാണാനാണ് സഞ്ചാരികളിൽ ഏറെയും ഇവിടെയെത്തുന്നത്. കായിലിൽ നിന്നുള്ള തണുത്ത കാറ്റ് വെയിലിൻ്റെ കാഠിന്യം നമ്മളിൽ നിന്ന് മറയ്ക്കുന്നു. കായൽ ഭക്ഷണങ്ങൾ ആസ്വദിക്കാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ലെന്ന് തന്നെ പറയാം. കായലിൻ്റെ നടുവിലിറങ്ങി ചുറ്റോറുമുള്ള ജലാശയം കൺകുളിർക്കെ കാണാൻ മൺറോ തുരുത്തിൽ തന്നെ പോകണം. ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. പ്രാദേശിക, ആഭ്യന്തര സഞ്ചാരികളേക്കാൾ ഇവിടെ വിദേശത്ത് നിന്നാണ് ആളുകൾ കൂടുതൽ എത്തുന്നത്.

പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്