5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Offbeat Tourist Place: ഞെട്ടിക്കുന്ന കാഴ്ചകൾ; അധികമാരും എത്താത്ത ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചറിയാം

Kerala Offbeat Tourist Place: ചൂടുള്ള കാലാവസ്ഥയിലും ആശ്വാസം നൽകുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്. അങ്ങനെ ഈ അവധിക്കാലം അടിച്ചുപൊളിക്കാൻ തിരഞ്ഞെടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും അവിടുത്തെ സവിശേഷതകളെക്കുറിച്ചും വിശദമായി അറിയാം.

Offbeat Tourist Place: ഞെട്ടിക്കുന്ന കാഴ്ചകൾ; അധികമാരും എത്താത്ത ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചറിയാം
Tourist PlaceImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 05 Mar 2025 18:18 PM

വേനൽക്കാലം ഇങ്ങെത്തി. ഇനി അല്പം യാത്രകളൊക്കെ ആവാം. എന്നാൽ യാത്ര എവിടെക്കെന്ന ചോദ്യമാണ് പലരെയും മടിച്ചുനിർത്തുന്നത്. അതിമനോഹരമായ ഭൂപ്രകൃതികൾക്കും ശാന്തമായ കാലാവസ്ഥയ്ക്കും പേരുകേട്ടതാണ് നമ്മുടെ കൊച്ചു കേരളം. ചൂടുള്ള കാലാവസ്ഥയിലും ആശ്വാസം നൽകുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്. അങ്ങനെ ഈ അവധിക്കാലം അടിച്ചുപൊളിക്കാൻ തിരഞ്ഞെടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും അവിടുത്തെ സവിശേഷതകളെക്കുറിച്ചും വിശദമായി അറിയാം.

നെല്ലിയാമ്പതി

പശ്ചിമഘട്ടത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതി മനോഹരമായ കേരളത്തിലെ സ്ഥലങ്ങളിൽ ഒന്നാണ്. തേയിലത്തോട്ടങ്ങളും പച്ചപ്പും കൊണ്ട് സന്ദർശകരെ ആകർഷിക്കുന്ന ഈ സ്ഥലം പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തിയാൽ മേഘങ്ങൾക്കരികിലെത്തിയെന്ന് തോന്നിപ്പിക്കുന്ന നെല്ലിയാമ്പതി മലനിരകൾ ആരേയും ആകർഷിക്കുന്ന കാഴ്ചയാണ്. കടൽ നിരപ്പിൽ നിന്ന് 467 മീറ്റർ മുതൽ 1572 മീറ്റർ വരെയാണ് സ്ഥലത്തിൻ്റെ ഉയരം.

തെന്മല

കേരളത്തിലെ കൊല്ലം ജില്ലയിലാണ് ഈ മനോഹരമായ സ്ഥലം സ്ഥിതിചെയ്യുന്നത്. ഇക്കോടൂറിസത്തിൻ്റെ പേരിൽ പ്രശസ്തമായ തെന്മലയിൽ ട്രെക്കിങ്, മൗണ്ടൻ ബൈക്കിങ്, സിപ്‌ലൈനിങ് തുടങ്ങിയ ആവേശകരമായ ചില വിനോദങ്ങളുമുണ്ട്. രാജ്യത്തെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയെന്ന പ്രത്യേകതയും തെന്മലയ്ക്കുണ്ട്.

സൈലൻ്റ് വാലി നാഷണൽ പാർക്ക്

വനങ്ങളും വൈവിധ്യമാർന്ന വന്യജീവികളും പ്രകൃതിദത്തമായ അരുവികളുമുള്ള സൈലൻ്റ് വാലി ദേശീയോദ്യാനം വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. പാലക്കാട് ജില്ലയുടെ വടക്കുകിഴക്കൻ ഭാഗത്താണ് സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത്. 1984ലാണ് സൈലന്റ് വാലിയെ കേന്ദ്ര സർക്കാർ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രീവനം എന്നാണ് സൈലന്റ് വാലി അറിയപ്പെട്ടിരുന്നത്.

പൊന്മുടി

പശ്ചിമഘട്ടത്തിലെ മൂടൽമഞ്ഞ് മൂടിയ കുന്നുകൾക്കും തേയിലത്തോട്ടങ്ങൾക്കും പേരുകേട്ട മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് പൊന്മുടി എക്കോ ടൂറിസം. തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ന​ഗരത്തിൽ നിന്ന് ഏകദേശം 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.