AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maldives: കുറഞ്ഞ ചെലവിൽ മാലദ്വീപ് സന്ദർശിക്കാം; ദ്വീപിൽ ഈ ബീച്ചുകൾ കാണാൻ മറക്കരുതേ

Budget Trip to Maldives: അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന 1200-ഓളം ദ്വീപുകളുടെ കൂട്ടമാണ് മാലദ്വീപെന്നുപറയാം. ഇതിൽ 200-ഓളം ദ്വീപുകളിൽ ആൾത്താമസമുണ്ട്. പ്രകൃതിയൊരുക്കുന്ന ദൃശ്യഭം​ഗി തന്നെയാണ് ഇവിടേക്ക് ആളുകൾ ഒഴുകിയെത്താൻ കാരണം. മാലിദ്വീപിൽ കണ്ടിരിക്കേണ്ട പ്രധാന ബീച്ചുകൾ ഏതെല്ലാമെന്ന് നോക്കാം.

Maldives: കുറഞ്ഞ ചെലവിൽ മാലദ്വീപ് സന്ദർശിക്കാം; ദ്വീപിൽ ഈ ബീച്ചുകൾ കാണാൻ മറക്കരുതേ
മാലിദ്വീപ് ബീച്ചുകൾImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 08 Apr 2025 21:43 PM

യാത്രാ പ്രേമികൾക്കെല്ലാം പോകാൻ ആ​ഗ്രഹമുള്ള ഒരു രാജ്യമാണ് മാലിദ്വീപ്. അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമാണ് മാലിദ്വീപ്. നമ്മുടെ കൈയ്യിലൊതുങ്ങുന്ന ബജറ്റിന് പോയി വരാനും സങ്കീർണമായ വീസ നടപടികളൊന്നും തന്നെയില്ലാതെ ചെന്നെത്താനും ആസ്വദിക്കാനും കഴിയുന്ന രാജ്യമെന്ന പ്രത്യേകതയും ഇതിനുണ്ട്. അവധിയാഘോഷിക്കാൻ മിക്കവരും ഈ സ്ഥലമാണ് തിരഞ്ഞെടുക്കുന്നത്. എല്ലാ ബീച്ചുകൾക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും മറ്റ് കൗതുക കാഴ്ച്ചകളുമാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല റിസോർട്ടുകളും നിർമ്മിച്ചിരിക്കുന്നത്. ഇതെല്ലാം കൂടാതെ ഡോൾഫിനുകളും ആമകളും ഉൾപ്പെടെയുള്ള ജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ ദ്വീപ്. കുറഞ്ഞ ചെലവിൽ താമസിക്കാനും ആഢംബര രീതിയിൽ താമസിക്കാനും പറ്റുന്ന നിരവധി താമസകേന്ദ്രങ്ങളും ഇവിടെയുണ്ട്. വിവിധ തരം ഭക്ഷണങ്ങളും വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നു. എന്നാൽ അവിടെയെത്തി യാത്ര ചെയ്യുമ്പോൾ ചെലവ് കുറയ്ക്കാൻ പ്രാദേശിക മത്സ്യത്തൊഴിലാളികളെ ആശ്രയിക്കുന്നതാണ് നല്ലത്.

അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന 1200-ഓളം ദ്വീപുകളുടെ കൂട്ടമാണ് മാലദ്വീപെന്നുപറയാം. ഇതിൽ 200-ഓളം ദ്വീപുകളിൽ ആൾത്താമസമുണ്ട്. പ്രകൃതിയൊരുക്കുന്ന ദൃശ്യഭം​ഗി തന്നെയാണ് ഇവിടേക്ക് ആളുകൾ ഒഴുകിയെത്താൻ കാരണം. മാലിദ്വീപിൽ കണ്ടിരിക്കേണ്ട പ്രധാന ബീച്ചുകൾ ഏതെല്ലാമെന്ന് നോക്കാം.

കാഫു അറ്റോൾ

സൂര്യാസ്തമയ കാഴ്ചകൾ കാണാനെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത് അതിമനോഹരമായ കാഴ്ച്ചയാണ്. വാട്ടർ സ്‌പോർട്‌സ് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് കാഫു അറ്റോൾ.

മാഫുഷി

വെളുത്ത മണലും സ്പടികം പോലെ തിളങ്ങുന്ന വെള്ളവുമാണ് ഇവിടുത്തെ പ്രധാന ആകർഷണീയത. രാത്രി ജീവിതം ആസ്വദിക്കാൻ നിരവധിപേരാണ് ഇങ്ങോട്ടേക്ക് എത്തിച്ചേരുന്നത്. നൈറ്റ് ലഫ് അടിച്ചുപൊളിക്കാൻ നിരവധി ബാറുകളും റെസ്റ്റോറൻ്റുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ദിഗുര ദ്വീപ്

ദക്ഷിണ അരി അറ്റോളിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാദേശിക ദ്വീപാണ് ദിഗുര. 2017-ലെ ലോകത്തിലെ ഏറ്റവും മികച്ച 50 ബീച്ചുകളിൽ ദിഗുരയിലെ ബീച്ചുകളും ഉൾപ്പെട്ടിരുന്നു. ഡൈവിംഗ്, സ്‌നോർക്ലിങ് പോലുള്ള വിനോദങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്.