Holi 2025 Travel: ഹോളി കളറാക്കാം…; യാത്രയും ആഘോഷവും ഒന്നിച്ചാവാം, പോകേണ്ടത് ഈ സ്ഥലങ്ങളിൽ

Best Places To Celebrate Holi: പ്രായഭേദമന്യേ ചെറുപ്പക്കാരും മുതിർന്നവരും, എന്തിന് വിദേശികൾ പോലും ഈ ആഘോഷം ​ഗംഭീരമായി കൊണ്ടാടുന്നു. നിങ്ങൾ യാത്ര ഇഷ്ടപ്പെടുന്നവരാണോ എങ്കിൽ ഇത്തവണത്തെ ഹോളികൂടി ആഘോഷിച്ചൊരു ട്രിപ്പായാലോ. വരാൻ പോകുന്ന ഹോളി ആഘോഷിക്കാൻ ഇന്ത്യയിൽ പോകേണ്ട മികച്ച സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Holi 2025 Travel: ഹോളി കളറാക്കാം...; യാത്രയും ആഘോഷവും ഒന്നിച്ചാവാം, പോകേണ്ടത് ഈ സ്ഥലങ്ങളിൽ

Holi

Published: 

08 Mar 2025 16:35 PM

വളരെ മികച്ചൊരു വർണ്ണാഭമായ അനുഭവം നൽകുന്ന അതിമനോഹരമായ ഒരു ആഘോഷമാണ് ഹോളി (Holi). നിറങ്ങളുടെ ആഘോഷമായാണ് ഹോളിയെ കണ്ടുവരുന്നത്. പ്രായഭേദമന്യേ ചെറുപ്പക്കാരും മുതിർന്നവരും, എന്തിന് വിദേശികൾ പോലും ഈ ആഘോഷം ​ഗംഭീരമായി കൊണ്ടാടുന്നു. നിങ്ങൾ യാത്ര ഇഷ്ടപ്പെടുന്നവരാണോ എങ്കിൽ ഇത്തവണത്തെ ഹോളികൂടി ആഘോഷിച്ചൊരു ട്രിപ്പായാലോ… വരാൻ പോകുന്ന ഹോളി ആഘോഷിക്കാൻ ഇന്ത്യയിൽ പോകേണ്ട മികച്ച സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വൃന്ദാവനം

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ് മധുരയിൽ സ്ഥിതിചെയ്യുന്ന വൃന്ദാവനം. ഇന്ത്യയിലെ ഏറ്റവും വലിയ ഹോളി ആഘോഷങ്ങൾക്ക് പേരുകേട്ട സ്ഥലം ആണ് വൃന്ദാവനം. ബർസാനയിലെ പ്രശസ്തമായ ലത്മർ ഹോളി മുതൽ ബാങ്കേ ബിഹാരി ക്ഷേത്രത്തിലെ വർണ്ണാഭമായ ആഘോഷങ്ങൾ വരെ വളരെയധികം പ്രശസ്തമാണ്.

ബർസാന

ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ബർസാന എന്ന സ്ഥലം ഹോളി ആഘോഷങ്ങൾക്ക് വളരെയധികം പ്രശസ്തമാണ്. കൃഷ്ണൻ്റെ പ്രണയിനിയായ രാധയുടെ ജന്മസ്ഥലമാണ് ബർസാന. ലത്മർ ഹോളിക്ക് പേരുകേട്ടതാണ് ഇവിടം. ആഘോഷങ്ങൾക്കിടയിൽ സ്ത്രീകൾ വടികൊണ്ട് പുരുഷന്മാരെ കളിയായി അടിക്കുന്ന ആഘോഷമാണ് ലാത്മാർ ഹോളി. സംഗീതം, നിറങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയാൽ നിറഞ്ഞ ഈ ആഘോഷം വളരെ മനോഹരമാണ്.

ജയ്പൂർ

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂർ, രാജസ്ഥാനി പാരമ്പര്യങ്ങൾക്ക് പേരുകേട്ടതാണ്. രാജകീയ രീതിയിൽ ഹോളി ആഘോഷിക്കുന്ന സ്ഥലം. സിറ്റി പാലസിലെ ആഘോഷം അസാധാരണമായ ഒരു കാഴ്ചയാണ്. സാംസ്കാരിക പ്രകടനങ്ങൾ, നാടോടി നൃത്തങ്ങൾ, ഗുജിയ പോലുള്ള പരമ്പരാഗത മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ ഹോളി ഉത്സവങ്ങൾ അരങ്ങേറുന്നു.

ഡൽഹി

ഡൽഹിയിലെ ഹോളി ആഘോഷം ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണേണ്ട കാഴ്ച്ചയിൽ ഒന്നാണ്. സംഗീത ഉത്സവങ്ങളും സജീവമായ പാർട്ടികളും ഒക്കെ ഇവിടുത്തെ ഹോളി ആഘോഷത്തിന്റെ പ്രധാന പ്രത്യേകതകളാണ്. വളരെ മനോഹരമായ ഒരു അനുഭവമാണ് ഇവിടം നിങ്ങൾക്ക് ലഭിക്കുന്നത്. രാജ്പഥ്, ഇന്ത്യാ ഗേറ്റ് പോലുള്ള പ്രധാന സ്ഥലങ്ങളിലെ ആഘോഷവും പ്രശസ്തമാണ്.

ഉദയ്പൂർ

ഉദയ്പൂരിലെ കൊട്ടാരങ്ങളിലെ ഹോളി ആഘോഷങ്ങളും വളരെ രാജകീയമായ രീതിയിൽ നടന്നുവരുന്നതാണ്. ഘോഷയാത്രയോടെയാണ് ഇവ ആരംഭിക്കുന്നത്. തെരുവോരങ്ങൾ അലങ്കരിച്ചും, സാംസ്ക്കാരിക ആഘോഷങ്ങളും എല്ലാമായി നിങ്ങൾക്ക് ഇവിടെ നിന്ന് നല്ലൊരു അനുഭവമാണ് ലഭിക്കുന്നത്. രാജസ്ഥാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം അനുഭവിക്കാനും രാജകീയ രീതിയിൽ ഹോളി ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ സ്ഥലം അനുയോജ്യമാണ്.

ശാന്തിനികേതൻ

പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ ഹോളി ആഘോഷമാണ് മറ്റൊരു പ്രശസ്തമായ നിറങ്ങളുടെ വർണ്ണാനുഭവം നൽകുന്നത്. നൃത്തം, കവിത, സംഗീതം എന്നിവ ഒക്കെ ഉൾപ്പെടുത്തിയിട്ടുള്ള സാംസ്കാരിക ഹോളി ആഘോഷമാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ