AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Backwaters: തെക്ക് മുതൽ വടക്ക് വരെ..: കേരളത്തിൽ കാണേണ്ടതും യാത്രപോകേണ്ടതുമായ കായലുകൾ

Kerala Backwaters Tourism: കായൽ ഭക്ഷണങ്ങൾ ആസ്വ​ദിക്കാനും കായൽകാറ്റേറ്റ് യാത്ര ചെയ്യാനും ഇഷ്ട്ടപെടാത്തവർ ചുരുക്കമാണ്. മറക്കാനാവാത്ത അനുഭവങ്ങൾക്കായി നിങ്ങൾ സന്ദർശിക്കേണ്ട കേരളത്തിലെ മികച്ച കായലുകൾ ഇവയാണ്. മികച്ച ഗ്രാമീണ ഭംഗി ഈ കായൽ യാത്രയിലൂടെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നതാണ്.

Kerala Backwaters: തെക്ക് മുതൽ വടക്ക് വരെ..: കേരളത്തിൽ കാണേണ്ടതും യാത്രപോകേണ്ടതുമായ കായലുകൾ
Kerala Backwaters TourismImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 22 Apr 2025 20:54 PM

കേരളത്തിൻ്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുള്ള ജില്ലകളിൽ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കായൽ യാത്രകളാണ്. ജല ടൂറിസത്തോടെ മിക്കവർക്കും ഒരു പ്രത്യേക വികാരമാണ്. കായൽ ഭക്ഷണങ്ങൾ ആസ്വ​ദിക്കാനും കായൽകാറ്റേറ്റ് യാത്ര ചെയ്യാനും ഇഷ്ട്ടപെടാത്തവർ ചുരുക്കമാണ്. അതോടൊപ്പം കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തിലേക്കും പരമ്പരാഗത ജീവിതശൈലിയിലേക്കും ഒരു എത്തിനോട്ടം കൂടിയാണ് ഈ യാത്ര.

നിരവധി അതിശയകരമായ, ജീവിതത്തിൽ ഒരു തവണയെങ്കിലും ആസ്വദിക്കേണ്ട കായൽ കാഴ്ച്ചകൾ നമ്മുടെ കൊച്ച് കേരളത്തിലുണ്ട്. മറക്കാനാവാത്ത അനുഭവങ്ങൾക്കായി നിങ്ങൾ സന്ദർശിക്കേണ്ട കേരളത്തിലെ മികച്ച കായലുകൾ ഇവയാണ്.

അഷ്ടമുടിക്കായൽ

കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുള്ള കവാടമെന്നാണ് അഷ്ടമുടിക്കായലിനെ പലരും വിശേഷിപ്പിക്കാറുള്ളത്. കൊല്ലം – ആലപ്പുഴയെ ബന്ധപ്പിക്കുന്ന ഈ ജലപാത കായൽ സവാരിയ്ക്ക് ഏറെ അനുയോജ്യമാണ്. പച്ചത്തുരുത്തുകളും കായലോര​ ഗ്രാമങ്ങളും ചീനവലകളും കണ്ട് ആസ്വദിച്ചുള്ള ബോട്ടുയാത്ര നിങ്ങൾക്ക് ഹൃദ്യമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്‌.

ആലപ്പുഴയിലെ കായൽ

കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കായൽ വിനോദസഞ്ചാരത്തിന് ലോകപ്രശസ്തമാണ്. ഹൗസ്ബോട്ട് ക്രൂയിസ്, ബോട്ട് റേസ്, ബീച്ചുകൾ, പിക്നിക് സ്പോട്ടുകൾ, കായൽ രുചികൾ എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളാണ് ഇവിടെയുള്ളത്. കായൽ കാഴ്ചകളും തനി നാടൻ രുചിയുമായി എന്നും സഞ്ചാരികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതാണ് ജില്ലയുടെ പ്രത്യേകത. കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന കുട്ടനാട്, വേമ്പനാട് കായൽ തുടങ്ങി ഒട്ടനേകം സവിശേഷതകൾ ഉള്ള ഇടമാണ് ആലപ്പുഴ.

കൊച്ചി കായൽ

കൊച്ചി, എറണാകുളത്ത് കായൽ യാത്ര അത് ന​ഗരത്തിൻ്റെ സൗന്ദര്യം എടുത്തുകാണിക്കുന്നു. അറബിക്കടലിൻ്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി (കൊച്ചി) ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രവുമാണ്. കൊച്ചി കായൽ യാത്രയിൽ, പച്ചപ്പു നിറഞ്ഞ സസ്യജാലങ്ങളാലും ഏറ്റവും നല്ല പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരവും വാ​ഗ്ദാനം ചെയ്യുന്നു. കൊച്ചിയിലെ കായൽ ബോട്ടിംഗ് സാധാരണയായി കൊച്ചി ടൂർ പാക്കേജുകളിൽ ഒരു പ്രധാന ആകർഷണമാണ്.

മലപ്പുറം കായൽ

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖമായ പൊന്നാനി, ഒരു ശ്രദ്ധേയമായ മത്സ്യബന്ധന കേന്ദ്രവും ചരിത്രവും പ്രകൃതി ഭംഗിയും കൊണ്ട് സമ്പന്നമായ ഒരു പട്ടണവുമാണ്. കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ പ്രകൃതിരമണീയമായ ബിയ്യം കായൽ സ്ഥിതി ചെയ്യുന്നത്. ദൈനംദിന ജീവിതത്തിൻ്റെ തിരക്കുകളിൽ നിന്ന് സമാധാനപരമായ ഒരു അന്തരീക്ഷം ഇവിടം വാ​ഗ്ദാനം ചെയ്യുന്നു.

പടന്ന കായൽ

കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിലുള്ള പടന്ന കായൽ കേരളത്തിൻ്റെ വടക്കൻ സൗന്ദര്യം എടുത്തുകാണിക്കുന്നതാണ്. വലിയ ആൾത്തിരക്കോ ബഹളമോ ഇല്ലാതെ അവിടുത്തെ പ്രകൃതി ഭംഗിയും തനതായ കാഴ്‌ചകളും കണ്ട് മനസിലാക്കുകയും ചെയ്യാവുന്നതാണ്. മികച്ച ഗ്രാമീണ ഭംഗി ഈ കായൽ യാത്രയിലൂടെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നതാണ്.