AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India Wonders: താജ് മഹൽ മുതൽ ഹവാ മഹൽ വരെ; ഇന്ത്യയിലെ മനുഷ്യനിർമ്മിത അത്ഭുതങ്ങളിലൂടെ ഒരു യാത്ര

India's Man-Made Wonders: പ്രകൃതിയുടെ സൃഷ്ടികൾക്ക് ഒപ്പമെത്തില്ലെങ്കിലും മനുഷ്യ നിർമ്മിതമായ ചില അത്ഭുതങ്ങളും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില മനുഷ്യ നിർമ്മിത അത്ഭുതങ്ങൾ നമ്മുടെ ഇന്ത്യയിലുമുണ്ട്.

India Wonders: താജ് മഹൽ മുതൽ ഹവാ മഹൽ വരെ; ഇന്ത്യയിലെ മനുഷ്യനിർമ്മിത അത്ഭുതങ്ങളിലൂടെ ഒരു യാത്ര
India's man-made wonders Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 14 Apr 2025 12:42 PM

നിരവധി അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ ലോകം. പ്രകൃതിയാലും മുനുഷ്യനാലും സൃഷ്ട്ടിക്കപ്പെട്ട നിരവധി കാഴ്ച്ചകളും അത്ഭുതങ്ങളും ഈ ലോകത്തുണ്ട്. പ്രകൃതിയുടെ സൃഷ്ടികൾക്ക് ഒപ്പമെത്തില്ലെങ്കിലും മനുഷ്യ നിർമ്മിതമായ ചില അത്ഭുതങ്ങളും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില മനുഷ്യ നിർമ്മിത അത്ഭുതങ്ങൾ നമ്മുടെ ഇന്ത്യയിലുമുണ്ട്. അതിൻറെ ഗാംഭീരതയും സൗന്ദര്യവും ആസ്വദിക്കാൻ അതിലൂടെ ഒരു യാത്ര നടത്തിയാലോ.

താജ് മഹൽ

ലോക അത്ഭുതങ്ങളിൽ ഒന്നാണ് താജ് മഹലെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. 1631 നും 1648 നും ഇടയിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയ പത്നിയുടെ സ്മരണയ്ക്കായാണ് താജ് മഹർ പണിക്കഴിപ്പിച്ചത്. ആഗ്രയിലാണ് ഈ ലോകാത്ഭുതം സ്ഥിതി ചെയ്യുന്നത്. വെളുത്ത മാർബിളാൽ തീർത്ത ഒരു വലിയ ശവകുടീരം അതാണ് താജ് മഹൽ. ലക്ഷക്കണക്കിന് ആളുകളാണ് താജ്മഹൽ കാണാൻ ഓരോ വർഷവും ഇന്ത്യയിലേക്ക് എത്തുന്നത്.

മീനാക്ഷി അമ്മൻ ക്ഷേത്രം

തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങളാണ് ഉള്ളത്. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് മധുര. കിഴക്കിന്റെ ഏഥൻസ് എന്നു മധുര അറിയപ്പെടുന്നു. തമിഴ് സംസ്കാരത്തിൻ്റെയും മറ്റും പ്രതീകമാണ് ഈ ക്ഷേത്രം. കൊത്തുപണികളാൽ അത്ഭുതം തീർത്ത ഈ ക്ഷേത്രം മധുരയിലെ ഏറ്റവും വലിയ അടയാളമാണ്.

ഖജുരാഹോ

കല്ലുകളിൽ രതിഭാവങ്ങളുടെ നഗരമെന്നാണ് ഖജുരാവോ അറിയപ്പെടുന്നത്. നൂറ്റാണ്ടുകളോളം കാടിനുള്ളിൽ ആരുമറിയാതെ കിടന്ന പ്രണയത്തിന്റെ ശിലകളാണ് ഇന്ന് അറയപ്പെടുന്ന ഖജുരാഹോയിലെ ശില്പങ്ങൾ. അവിടെയുള്ള ക്ഷേത്ര സമുച്ചയത്തിലെ കൊത്തുപണികളിൽ 10 ശതമാനം ലൈംഗിക വിഷയങ്ങൾ ചിത്രീകരിക്കുന്നതാണ്. ബാക്കിയുള്ളവ അക്കാലത്ത് നിലനിന്നിരുന്ന സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെയാണ് ചിത്രീകരിക്കുന്നത്.

ഹവാ മഹൽ

1799-ൽ മഹാരാജ സവായ് പ്രതാപ് സിംഗാണ് ഹവാ മഹൽ നിർമ്മിച്ചത്. കൃഷ്ണന്റെ കിരീടത്തിന്റെ രൂപത്തിൽ ലാൽ ചന്ദ് ഉസ്താദാണ് ഇത് രൂപകൽപ്പന ചെയ്തത്. അടിത്തറയില്ലാത്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പ്രത്യേകതയാണ് ഹവാ മഹലിനുള്ളത്. ഹവാ മഹൽ നിലത്തു നിന്ന് 50 അടി ഉയരത്തിലാണ് കാണപ്പെടുന്നത്. കെട്ടിടത്തിന് അകത്ത് കോണിപ്പടികളില്ല. പകരം റാമ്പുകളിലൂടെ നടന്നു വേണം മുകളിലെത്താൻ.