5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta Tourist Spot: കാട്ടുപോത്ത്, കാട്ടാന, കടുവ, കരടി എല്ലാമുണ്ട് ഇവിടെ; പത്തനംതിട്ടയിലെ കാടറിഞ്ഞൊരു യാത്ര

Pathanamthitta Tourist Destinations: കോന്നി അച്ചൻ കോവിൽ വനപാതയിലൂടെ കാടിന്റെ സൗകുമാര്യം ആസ്വദിക്കാനുള്ള അവസരം നിങ്ങൾ പാഴാക്കരുത്. ഇത്തവണത്തെ വേനലവധിക്ക് ചൂടിൻ്റെ കാഠിന്യം അത്രയ്ക്ക് അറിയാതെയുള്ള യാത്രയാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ നേരെ പത്തനംതിട്ടയിലേക്ക് വിട്ടോളൂ.

Pathanamthitta Tourist Spot: കാട്ടുപോത്ത്, കാട്ടാന, കടുവ, കരടി എല്ലാമുണ്ട് ഇവിടെ; പത്തനംതിട്ടയിലെ കാടറിഞ്ഞൊരു യാത്ര
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 13 Mar 2025 11:13 AM

യാത്രയെ സ്നേഹിക്കുന്ന പ്രകൃതിയോട് ഇണങ്ങാൻ ആ​ഗ്രഹിക്കുന്ന ഏതൊരു സഞ്ചാരികളെയും ഏറെ ആകർഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ സ്ഥലമാണ് പത്തനംതിട്ട. കാടും പുഴയും മലയും വന്യമൃ​ഗങ്ങളും എല്ലാം ഈ ജില്ലയിലുണ്ട്. കോന്നി അച്ചൻ കോവിൽ വനപാതയിലൂടെ കാടിന്റെ സൗകുമാര്യം ആസ്വദിക്കാനുള്ള അവസരം നിങ്ങൾ പാഴാക്കരുത്. ഇത്തവണത്തെ വേനലവധിക്ക് ചൂടിൻ്റെ കാഠിന്യം അത്രയ്ക്ക് അറിയാതെയുള്ള ഒരു യാത്രയാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ നേരെ പത്തനംതിട്ടയിലേക്ക് വിട്ടോളൂ. ജില്ലയിലെ ചില പ്രകൃതിരമണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചറിയാം.

ഗവി

​ഗവിയിലേക്ക് എത്തുന്ന സന്ദർശകരിൽ ഭൂരിപക്ഷവും പ്രകൃതി സ്‌നേഹികളാണ്. വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയർ ഇന്റർനാഷണൽ ലോകത്തിലെ തന്നെ മുൻനിര പ്രകൃതി സൗഹൃദ വിനോദ കേന്ദ്രമായി ഗവിയെ ഉൾപ്പെടുത്തിയതോടെ സന്ദർശകരുടെ വരവ് വർദ്ധിച്ചു. ഗവിയിലേക്കുള്ള യാത്രയിൽ ഇരുവശവും തേയില തോട്ടങ്ങളാണ്. ഗവി തടാകവും ചേർന്നുള്ള വനങ്ങളും മരങ്ങൾക്ക് മുകളിൽ ഒരുക്കിയ വീടുകളും, കാടിനകത്തു ടെന്റ് കെട്ടിയുള്ള താമസവും നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്.

ഒറ്റയ്ക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കും ഗവി ഒരു അഭയസ്ഥാനമാണ്. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകളേയും വരയാടുകളേയും ​ഗവിയിൽ കാണാം. വേഴാമ്പൽ ഉൾപ്പെടെ (ഇവയുടെ മൂന്നിനങ്ങൾ ഇവിടെ ഉണ്ട്) 260 -ഓളം പക്ഷി ഇനങ്ങളും ഗവിയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ പല വനമേഖലകളിലും അനുവദനീയമല്ലാത്ത ഒരു കാര്യമാണ് കാടിനകത്ത് ക്യാമ്പ് ചെയ്യുക എന്നത്. എന്നാൽ ​ഗവിയിൽ അതിനും അനുവാദമുണ്ട്.

പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട നഗരത്തിൽ നിന്ന് ഏകദേശ 36 കിലോമീറ്റർ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. കോട്ടയം ജില്ലയിലെ എരുമേലിയിൽ നിന്ന് 10 കിലോമീറ്റർ പോയാലും ഈ സ്ഥലത്തെത്താം. പെരുന്തേനരുവിയ്ക്ക് മുകൾ ഭാഗത്ത് പനംകുടുന്ത അരുവി, നാവീണരുവി എന്നീ വെള്ളച്ചാട്ടങ്ങളും കാണാൻ കഴിയും. മനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടുത്തെ ഏറ്റവും വലിയ ഭംഗി.

കോന്നി എ‌ലിഫ‌ന്റ് ക്യാ‌മ്പ്

പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാറിന്റെ തീരത്തുള്ള മനോഹരമായ ഒരു നാടാണ് കോന്നി. പശ്ചിമഘട്ട‌ത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ ആകർഷണീയത ഇടതൂർന്ന മഴക്കാടുകളും അച്ചൻകോവിലാറും തന്നെയാണ്. ഈ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എലിഫന്റ് ക്യാമ്പ് പ്രശസ്തമാണ്. ൻപത് ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് ക്യാമ്പ്. ഇവിടെ വന്നാൽ ആനകളെ അടുത്തറിയാനും ആനയൂട്ട്, ആനസവാരി തുടങ്ങിയ വിവിധ കാര്യങ്ങൾ ആസ്വദിക്കാൻ കഴിയും. 1942ലാണ് കോന്നിയിൽ കോന്നി ആനക്കൂട് സ്ഥാപിക്കുന്നത്. കാട്ടിൽ നിന്ന് പിടിക്കുന്ന ആനകളെ ഇവിടെയെത്തിച്ച് മെരുക്കിയെടുത്ത് നാട്ടാനകളായി മാറ്റുന്നതാണ് ഇവിടുത്തെ രീതി.