Pahalgam: ഇന്ത്യയുടെ സ്വന്തം മിനി സ്വിറ്റ്സർലൻഡ്, കുങ്കുമപ്പാടങ്ങളുടെ മനോഹരിത; അറിയാം പഹൽഗാമിനെയും ബൈസരൻ താഴ്വരയെയും
Scenic Beauty Of Pahalgam: ഒരുപക്ഷേ നമ്മുടെ കണ്ണുകൾക്ക് പോലും പല കാഴിച്ചകളും വിശ്വസിക്കാനായെന്ന് വരില്ല. നമ്മളിൽ മിക്കവരും സിനിമകളിലൂടെ മാത്രമാണ് കശ്മീരിൻ്റെ സൗന്ദര്യം ആസ്വദിച്ചിട്ടുള്ളത്. എന്നാൽ ജീവിതത്തിൽ ഒരു തവണയെങ്കിലും പോകേണ്ട പഹൽഗാമിലെ ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച മേഖലയാണ് ജമ്മു കശ്മീരിലെ പഹൽഗാം. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കൊപ്പം, പഹൽഗാമിൽ നിരവധി പുരാതനവും ചരിത്രപരവുമായ ഇടങ്ങൾ വേറെയുമുണ്ട്. പ്രദേശത്തെ മുൻ കാല ജീവിതിങ്ങളും മതപരമായി നിലനിന്നിരുന്ന ആചാരങ്ങളും സംസ്കാരവും പ്രതിഫലിപ്പിക്കുന്നതാണ് ഈ പുരാതയിടങ്ങൾ. ഇന്ത്യയുടെ മിനി സ്വിറ്റ്സർലൻഡ് എന്നാണ് ഈ താഴ്വര അറിയപ്പെടുന്നത്. മഞ്ഞ് മൂടിയ മലനിരകളും പച്ചപ്പിൻ്റെ സൗന്ദര്യം വാരിച്ചൊരിയുന്ന താഴ്വരയും ഏതൊരാൾക്കും കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച്ചയാണ്.
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് കശ്മീരാണെന്ന് അവിടെ പോയവർക്ക് മനസ്സിലാക്കാൻ കഴിയും. കാരണം അവിടുത്തെ ഓരോ സ്ഥലങ്ങളും വാക്കുകൾകൊണ്ട് വർണിക്കാൻ കഴിയാത്തത്ര വിസ്മയ കാഴ്ച്ചയാണ് നമുക്ക് നൽകുന്നത്. ഒരുപക്ഷേ നമ്മുടെ കണ്ണുകൾക്ക് പോലും പല കാഴിച്ചകളും വിശ്വസിക്കാനായെന്ന് വരില്ല. നമ്മളിൽ മിക്കവരും സിനിമകളിലൂടെ മാത്രമാണ് കശ്മീരിൻ്റെ സൗന്ദര്യം ആസ്വദിച്ചിട്ടുള്ളത്. എന്നാൽ ജീവിതത്തിൽ ഒരു തവണയെങ്കിലും പോകേണ്ട പഹൽഗാമിലെ ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
അവന്തിപൂർ ക്ഷേത്രം
പഹൽഗാമിൽ നിന്ന് വെറും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൂരാതന ക്ഷേത്രമാണ് അവന്തിപൂർ. ജമ്മു കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രം 9-ാം നൂറ്റാണ്ടിൽ രാജാവ് അവന്തിവർമ്മൻ സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്നു. അക്കാലത്ത് ഹിന്ദു ക്ഷേത്ര വാസ്തുവിദ്യ എത്രത്തോളം മഹത്തരമായിരുന്നുവെന്ന് ക്ഷേത്രത്തിലെ ഈ വിപുലമായ കൊത്തുപണികൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും.
പാരി മഹൽ
പുരാതനമായ ഒരു ചരിത്ര സ്മാരകമാണ് പാരി മഹൽ. പഹൽഗാമിൽ നിന്ന് ഏകദേശം 95 കിലോമീറ്റർ അകലെ ശ്രീനഗറിനോട് ചേർന്നാണ് പാരി മഹൽ സ്ഥിതി ചെയ്യുന്നത്. മുഗൾ കാലഘട്ടത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയുന്നതാണ് ഈ പാരി മഹൽ. ഉൾക്കാഴ്ചകൾ നൽകുന്നു. 1600-കളുടെ മധ്യത്തിൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ മൂത്ത മകനായ ദാരാ ഷിക്കോ തന്റെ വായനാമുറിയും താമസ കെട്ടിടവുമായാണ് ഇത് നിർമ്മിച്ചത്.
ബൈസരൻ
ജമ്മു കശ്മീരിലെ ഏറ്റവും ജനപ്രീതി ആർജ്ജിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ബൈസരൻ താഴ്വര. അതിനാൽ തന്നെ ഇന്ത്യയുടെ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നാണ് പ്രകൃതി സൗന്ദര്യത്തിൻ്റെ വശ്യത ഒളിച്ചിരിക്കുന്ന ബൈസരൻ താഴ്‌വരയെ വിശേഷിപ്പിക്കുന്നത്. പഹൽഗാം എന്ന മലയോര മേഖലയിൽ നിന്നും അഞ്ച് കിലോമീറ്റർ ആകലെയാണ് ബൈസരൻ താഴ്‌വര സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യം എന്നതിനപ്പുറം സാഹസികതയും ഉല്ലാസവും ആഗ്രഹിക്കുന്നവർക്ക് പ്രിയപ്പെട്ട ഇടമാണ് ഈ താഴ്വര.
പഹൽഗാം എന്ന ഹിമാലയൻ സ്വർഗ്ഗം
സീസൺ ഏതായാലും സൗന്ദര്യം അല്പം കൂടുതലായിരിക്കും എന്നതാണ് ഈ സ്ഥലത്തിൻ്റെ പ്രത്യേകത. പഹൽ എന്നാൽ ആടുകൾ എന്നും ഗാം” എന്നാൽ വാസസ്ഥലം എന്നുമാണ് അർത്ഥം. 2,200 മീറ്റർ ഉയരത്തിൽ ലിഡർ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഹിമാലയൻ ഹിൽ സ്റ്റേഷൻ കാഴ്ച്ചകാർക്ക് ഒരു മായാലോകമാണ്. ശ്രീനഗറിൽ നിന്ന് 95 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ പ്രദേശം, പർവ്വതനിരകൾ, താഴ്‌വരകൾ, നീർച്ചാലുകൾ എന്നിവയുടെ പ്രധാന കേന്ദ്രമാണ്.