5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC Royal View Double Decker: കോടമഞ്ഞിനെ തഴുകി ഒരു റോയൽ സവാരി; മൂന്നാറിൻ്റെ സ്വന്തം ഡബിൾ ഡക്കറിൽ ഒരു ട്രിപ്പ് പോയാലോ

KSRTC Royal View Double Decker Travel: മൂന്നാർ മുതൽ ആനയിറങ്കൽ ജലാശയം വരെയാണ് റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൽ യാത്ര ഒരുക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂർ സമയമെടുത്തുള്ള യാത്രയാണിത്. മൂന്നാർ, സിഗ്നൽ പോയിന്റ് വ്യൂപോയിന്റ്, ദേവികുളം ടോൾ പ്ലാസ, ലോക്ക്‌ഹാർട്ട് വ്യൂ, റോക്ക് കേവ്, ഗ്യാപ് റോഡ് വ്യൂ , പെരിയകനാൽ വെള്ളച്ചാട്ടം, ഓറഞ്ച് ഫാം വ്യൂ, ആനയിറങ്കൽ ഡാം എന്നിങ്ങനെയാണ് യാത്രയുടെ പ്രധാന കേന്ദ്രങ്ങൾ.

KSRTC Royal View Double Decker: കോടമഞ്ഞിനെ തഴുകി ഒരു റോയൽ സവാരി; മൂന്നാറിൻ്റെ സ്വന്തം ഡബിൾ ഡക്കറിൽ ഒരു ട്രിപ്പ് പോയാലോ
Royal View Double DeckerImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 24 Mar 2025 11:04 AM

ആനവണ്ടിയിൽ രാജകീയ പ്രൗഢിയിലൊരു റോയൽ സവാരി ആയോലോ. എങ്കിൽ ഈ അവധിക്ക് മൂന്നാറിലേക്ക് വിട്ടോളൂ. കോടമഞ്ഞിനെ തഴുകി മൂന്നാറിൻ്റെ കുളിരിൽ ഒരു യാത്ര നടത്താം. മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കായി സർവീസ് തുടങ്ങിയ കെഎസ്ആർടിസിയുടെ പുതിയ റോയൽ വ്യൂ ഡബിൾ ഡക്കർ ബസിലാണ് യാത്ര. നിരത്തിലിറങ്ങി ഒരു മാസം കൊണ്ട് തന്നെ ആള് ജനശ്രദ്ധപിടിച്ചുപറ്റി. ഏകദേശം 13 ലക്ഷം രൂപയ്ക്ക് മുകളിൽ കളക്ഷനും ബസ് സ്വന്തമാക്കി കഴിഞ്ഞു.

മൂന്നാറിലെ തെയില തോട്ടങ്ങൾക്കിടയിലൂടെ തണുത്ത കാറ്റിൻ്റെ കുളിർമയിൽ പ്രകൃതിയോട് ചേർന്നിണങ്ങിയ ഒരു യാത്ര അതിൻ്റെ സുഖം ഒന്ന് വേറെ തന്നെയാണ്. മൂന്നാർ മുതൽ ആനയിറങ്കൽ ജലാശയം വരെയാണ് റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൽ യാത്ര ഒരുക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂർ സമയമെടുത്തുള്ള യാത്രയാണിത്. മൂന്നാർ, സിഗ്നൽ പോയിന്റ് വ്യൂപോയിന്റ്, ദേവികുളം ടോൾ പ്ലാസ, ലോക്ക്‌ഹാർട്ട് വ്യൂ, റോക്ക് കേവ്, ഗ്യാപ് റോഡ് വ്യൂ , പെരിയകനാൽ വെള്ളച്ചാട്ടം, ഓറഞ്ച് ഫാം വ്യൂ, ആനയിറങ്കൽ ഡാം എന്നിങ്ങനെയാണ് യാത്രയുടെ പ്രധാന കേന്ദ്രങ്ങൾ.

രാവിലെ ഒൻപതിനും ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും, ഉച്ചക്ക് ശേഷം നാലിനുമാണ് സർവീസുള്ളത്. അപ്പർ ഡെക്കിന് 400 രൂപയും ലോവർ ഡെക്കിന് 200 രൂപയുമാണ് ടിക്കറ്റിന് വരുന്നത്. ലോവർ സീറ്ററിൽ 12 പേർക്ക് മാത്രമെ ഇരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ അപ്പർ സീറ്റിൽ 38 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർക്ക് മാത്രമെ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കെഎസ്ആർടിസിയുടെ ഔദ്യോഗിക മൊബൈൽ ആപ്പിലും onlineksrtcswift.com ലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.

നേരിട്ടെത്തി ബുക്ക് ചെയ്യുന്നവർ യാത്രയ്ക്ക് ഒരു മണിക്കൂർ മുമ്പെങ്കിലും എത്തണം. വിനോദ സഞ്ചാരികൾക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും ബസിൽ സജ്ജമാക്കിയിട്ടുണ്ട്. വേനലവധി ആരംഭിക്കാൻ പോകുന്നതോടെ ബസിൽ സാധാരണയേക്കാൾ തിരക്ക് കൂടാനാണ് സാധ്യത.