5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Idukki Tourist Spot: ഇടുക്കി ഒരു മിടുക്കി തന്നെ…!; വൈശാലി ഗുഹ, ഭ്രമരം വ്യൂ പോയിന്റ് എല്ലാം ഇവിടെയുണ്ട്

Idukki Famous Tourist Spot: മലയാള സിനിമയിൽ ഒന്നിൽ തീരുന്നതല്ല ഇടുക്കിയുടെ മനോഹരമായ കാഴ്ച്ച. വൈശാലി ഗുഹ, ഭ്രമരം വ്യൂ പോയിന്റ്, ചാർളിയിലെ മീശപ്പുലിമല തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇടുക്കിയുടെ സൗന്ദര്യം ഒന്നാകെ ഒപ്പിയെടുത്തിട്ടുണ്ട്. വൈശാലിയും ഋഷ്യശൃംഗനും ഒന്നിച്ചു ആടിപ്പാടി നടന്ന ആ മനോഹരമായ ഗുഹ നമ്മുടെ സ്വന്തം ഇടുക്കിയിലാണ്.

Idukki Tourist Spot: ഇടുക്കി ഒരു മിടുക്കി തന്നെ…!; വൈശാലി ഗുഹ, ഭ്രമരം വ്യൂ പോയിന്റ് എല്ലാം ഇവിടെയുണ്ട്
Idukki Tourist SpotImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 10 Mar 2025 16:48 PM

ഇവിടുത്തെ കാറ്റാണ് കാറ്റ്… അതെ അവിടുത്തെ കാറ്റിന് ചില പ്രത്യകതകളുണ്ട്. ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലേക്ക് ഇടിക്കുയുടെ സൗന്ദര്യം ഓരോന്നായി ഓടിയെത്തും. മലയാള സിനിമയിൽ ഒന്നിൽ തീരുന്നതല്ല ഇടുക്കിയുടെ മനോഹരമായ കാഴ്ച്ച. വൈശാലി ഗുഹ, ഭ്രമരം വ്യൂ പോയിന്റ്, ചാർളിയിലെ മീശപ്പുലിമല തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇടുക്കിയുടെ സൗന്ദര്യം ഒന്നാകെ ഒപ്പിയെടുത്തിട്ടുണ്ട്. വൈശാലിയും ഋഷ്യശൃംഗനും ഒന്നിച്ചു ആടിപ്പാടി നടന്ന ആ മനോഹരമായ ഗുഹ നമ്മുടെ സ്വന്തം ഇടുക്കിയിലാണ്. അത്തരം ചില സിനിമാ ലൊക്കേഷനുകളെക്കുറിച്ച് കൂടുതലറിയാം.

വൈശാലി ഗുഹ

വൈശാലി എന്ന ചിത്രത്തിൽ വൈശാലിയുടെയും ഋഷ്യശൃംഗൻ്റെയും പ്രണയം കോർത്തിണക്കിയ ആ മനോഹരമായ ​ഗുഹ അത്രപ്പെട്ടെന്ന് ആരും മറക്കില്ല. ഇടുക്കിയിൽ ഡാമിന്റെ പരിസരത്ത് തന്നെയാണ് ഈ വൈശാലി ​ഗുഹ സ്ഥിതി ചെയ്യുന്നത്. ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിർമിക്കുന്നതിനുവേണ്ടി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനായി തുരന്ന് നിർമിച്ച ഗുഹയാണ് ഇത്. കുറവൻ മലകളിൽ നിന്ന് അര മണിക്കൂർ നടന്നാൽ വൈശാലി ഗുഹയിലേക്കെത്തിച്ചേരാം.

ഭ്രമരം വ്യൂ പോയിന്റ്

മോഹൻലാൽ നായകനായ ഭ്രമരത്തിലെ സാഹസിക ജീപ്പ് യാത്ര ഒരതിശയത്തോടെയാണ് ഏവരും കണ്ടിരുന്നത്. ഈ ഭാ​ഗം ചിത്രീകരിച്ചത് കാന്തല്ലൂരിലെ തുരുവപ്പെട്ടി പാറയിലാണ്. സിനിമയ്ക്കു ശേഷം ഇവിടേക്കു കൂടുതൽ സഞ്ചാരികൾ എത്താൻ തുടങ്ങി. അങ്ങനെ അത് ഭ്രമരം വ്യൂ പോയിന്റ് ആയി മാറി. ഭ്രമരം മാത്രമല്ല ഏകദേശം അൻപതിലധികം ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. വ്യൂ പോയിന്റിൽ നിന്നു നോക്കിയാൽ മറയൂർ, കോവിൽക്കടവ് ടൗണുകളും കാണാം.

ജോസഫിലെ മൊട്ടക്കുന്ന്

‘ജോസഫി’ലെ ‘പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്’ പാട്ടു ചിത്രീകരിച്ചത് വാഗമണ്ണിലെ മൊട്ടക്കുന്നുകൾക്കിടയിലുള്ള റോഡിലൂടെയാണ്. ‘മിന്നൽ മുരളി’ ഉൾപ്പെടെയുള്ള സിനിമകൾ ചിത്രീകരിച്ച കോലാഹലമേട്ടിലെ സൂയിസൈഡ് പോയിന്റ് ഉൾപ്പെടെ ഒട്ടേറെ വ്യൂ പോയിന്റുകളാണ് വാഗമണ്ണിലുള്ളത്.