Wayanad Adventure Places: ചീങ്കേരി മല, കടുവാക്കുഴി, കുറുമ്പാലക്കോട്ട; വയനാട് യാത്രയിൽ ഒഴിവാക്കാൻ പറ്റാത്തയിടങ്ങൾ
Wayanad Adventure Tourist Places: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങളെല്ലാം സഞ്ചരിച്ചിട്ടുണ്ടെങ്കിലും അത്ര പെട്ടെന്ന് കണ്ണിൽപ്പെടാത്ത ചില സ്ഥലങ്ങളുമുണ്ട് ഇവിടെ. നിങ്ങൾ പ്രകൃതി സ്നേഹിയാണെങ്കിൽ തീർച്ചയായും ഈ സ്ഥലങ്ങളെല്ലാം കണ്ടിരിക്കണം. അത്തരത്തിൽ വയനാട് ജില്ലയിലുള്ള ചില സ്ഥലങ്ങളെ കുറിച്ചാണ് ഇവിടെ പറയാനുള്ളത്.

കേരളത്തിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പലരും ഒന്നിലേറെ തവണ പോകാൻ ആഗ്രഹിച്ച് സ്ഥലങ്ങളിൽ ഒന്നാണ് വയനാട്. വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങളെല്ലാം സഞ്ചരിച്ചിട്ടുണ്ടെങ്കിലും അത്ര പെട്ടെന്ന് കണ്ണിൽപ്പെടാത്ത ചില സ്ഥലങ്ങളുമുണ്ട് ഇവിടെ. നിങ്ങൾ പ്രകൃതി സ്നേഹിയാണെങ്കിൽ തീർച്ചയായും ഈ സ്ഥലങ്ങളെല്ലാം കണ്ടിരിക്കണം. അത്തരത്തിൽ വയനാട് ജില്ലയിലുള്ള ചില സ്ഥലങ്ങളെ കുറിച്ചാണ് ഇവിടെ പറയാനുള്ളത്. ഉദിച്ചുയരുന്ന സൂര്യപ്രഭയുടെ കാഴ്ചകളുടെ മനസ് കുളിർക്കുന്ന ഏറ്റവും മനോഹരമായ കാഴ്ച്ചകളാണ് ഇവിടെ നിന്ന് സ്വന്തമാകുന്നത്.
ചീങ്കേരി മല
വയനാട്ടിലെ ആരുടെയും കണ്ണിൽപ്പെടാത്ത മനോഹരമായ ഒരു സ്ഥലവും ട്രക്കിംഗ് സ്പോട്ടാണ് ചീങ്കേരി മല. കൊടും കാടുകളുടെ വശ്യത ഇവിടെ ലഭിക്കില്ല. വയനാട്ടിലെ സ്ഥലമെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്ന കൊടും കാടുകളുടെ മനോഹാരിത തന്നെയാണ്. വയനാട്ടിലെ അമ്പലവയലിനടുത്താണ് ചീങ്കേരി മല സ്ഥിതി ചെയ്യുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് കടുവാക്കുഴിയിലേക്ക് പോകുന്ന വഴിയിൽ ചീങ്കേരി കുന്നുകൾ കാണാൻ സാധിക്കും. ഈ മല മുകളിൽ നിന്ന് കാരാപ്പുഴ നദിയും അതിമനോഹരമായ പരിസര പ്രദേശങ്ങളും കാണാൻ സാധിക്കും. സൂര്യോദയവും സൂര്യാസ്തമയവും കാണാനും ചീങ്കേരി മലയിലേക്ക് പോകാവുന്നതാണ്.
കടുവാക്കുഴി
സാഹസികതയ്ക്ക് താല്പര്യമുള്ളവർ മാത്രമെ കടുവാക്കുഴിയിലേയ്ക്ക് പോകാവൂ. കാരണം ട്രക്കിംഗിന് ഏറ്റവും മികച്ച് സ്ഥലമാണ് കടുവാക്കുഴി. ഇവിടെ എത്തുന്നവർ ഹെൽമെറ്റ്, കാൽമുട്ട് പാഡുകൾ, കയ്യുറകൾ, ഹെഡ്‌ലാമ്പുകൾ എന്നിവ കൈയ്യിൽ കരുതേണ്ടത് നിർബന്ധമാണ്. തറനിരപ്പിൽ നിന്ന് 10 മീറ്റർ താഴ്ചയിലേക്ക് ഇറങ്ങിയാൽ കൂരിരുട്ട് മൂടുന്ന കാഴ്ച്ചകൾ. എങ്ങും കുറ്റാക്കുറ്റിരുട്ട്. വവ്വാലുകൾ, ചെറിയ ജീവികൾ, പ്രാണികൾ എന്നിവ ഗുഹയിലെ പ്രധാന അന്ദേവാസികളാണ്.
കുറുമ്പാലക്കോട്ട
ഉദിച്ചുയരുന്ന സൂര്യപ്രഭയുടെ കാഴ്ച കാണാന ഇതിലും മനോഹരമായൊരു സ്ഥലം കേരളത്തിലില്ലെന്ന് പറയേണ്ട് വരും. അത്ര മനോഹരമാണ് കുറുമ്പാലക്കോട്ടയിലെ കാഴ്ച്ച. വയനാടിന്റെ മീശപുലിമലയെന്ന ഓമനപേരും കുറുമ്പാലക്കോട്ടയ്ക്കുണ്ട് കേട്ടോ. പേരിൽ മാത്രമെ കോട്ട ഉള്ളൂ, യഥാർത്ഥത്തിൽ ഇവിടെ മലയാണ്.
സൂര്യോദയവും , അസ്തമയവും കാണാനാണ് ഇവിടേക്ക് അധികം ആളുകളും എത്തുന്നത്. അവധിദിനങ്ങൾ ആഘോഷിക്കാൻ വയനാട്ടിലെത്തുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് കുറുമ്പാലക്കോട്ട. അധികമാരും എത്തിപ്പെടാത്ത മേഖലയായതിനാൽ വഴികൾ സ്വയം തെളിയ്ക്കണം. എന്നാൽ മലമുകളിൽ എത്തിച്ചേർന്നാലോ അതിമനോഹരമായ വയലുകളും വഴികളും ചേർന്ന ഗ്രാമീണ കാഴ്ചകളും.