Kozhikode Tourist Spots: പോയാലോ കോഴിക്കോടിൻ്റെ മൊഞ്ച് കാണാൻ; ഭക്ഷണവും പ്രകൃതിയും ഒരുപോലെ ആസ്വദിക്കാം

Kozhikode Hidden Places: ഈ അവധിക്ക് എങ്ങോട്ട് പോകുമെന്ന് ആലോചിച്ച് ഇരിക്കുന്നവരാണെങ്കിൽ ഉറപ്പായും കോഴിക്കോട്ടേക്ക് തന്നെ വിട്ടോളൂ. രൂചികൾക്ക് അപ്പുറം മനോ​ഹരമായ നിരവധി സ്ഥലങ്ങളും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

Kozhikode Tourist Spots: പോയാലോ കോഴിക്കോടിൻ്റെ മൊഞ്ച് കാണാൻ; ഭക്ഷണവും പ്രകൃതിയും ഒരുപോലെ ആസ്വദിക്കാം

Kozhikode Tourist Spots

neethu-vijayan
Published: 

07 Mar 2025 16:47 PM

കാലിക്കറ്റ് എന്നറിയപ്പെടുന്ന കോഴിക്കോട് കേരളത്തിൻ്റെ വടക്കൻ ജില്ലയാണ്. ചരിത്രം, സാംസ്കാരിക വൈവിധ്യം, അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം, വ്യത്യസ്തമായ രുചി അനുഭവം തുടങ്ങി വിവിധ കാര്യങ്ങളാൽ മറ്റ് ജില്ലകളിൽ നിന്ന് കോഴിക്കോട് വ്യത്യസ്തമായിരിക്കുന്നു. ഈ അവധിക്ക് എങ്ങോട്ട് പോകുമെന്ന് ആലോചിച്ച് ഇരിക്കുന്നവരാണെങ്കിൽ ഉറപ്പായും കോഴിക്കോട്ടേക്ക് തന്നെ വിട്ടോളൂ. രൂചികൾക്ക് അപ്പുറം മനോ​ഹരമായ നിരവധി സ്ഥലങ്ങളും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. കോഴിക്കോടിന്റെ അതുല്യമായ സൗന്ദര്യവും ആകർഷണീയതയും തിരഞ്ഞൊരു യാത്ര. അറിയാം കോഴിക്കോടിൻ്റെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച്.

തിക്കോടി ലൈറ്റ് ഹൗസ്

കോഴിക്കോട്ടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് തിക്കോടി ലൈറ്റ് ഹൗസ്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം. പാറക്കെട്ടുകൾ നിറഞ്ഞ കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസിലെ പ്രകൃതി സൗന്ദര്യ സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. മൂടാടി തീരത്ത് വെള്ളിയാംകല്ലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസ് ചരിത്ര പ്രാധാന്യമുള്ളതാണ്. ഒരു കപ്പൽ തകർന്നതിന് ശേഷം അപകടങ്ങൾ ഒഴിവാക്കാനായി അവയുടെ അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് ഈ ലൈറ്റ് ഹൗസ്. ദേശാടന പക്ഷികളുടെ ഇടത്താവളമായും ഇവിടം കണക്കാക്കുന്നു.

ബേപ്പൂർ ബീച്ച്

കോഴിക്കോട് പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ബേപ്പൂർ ബീച്ച് സ്ഥിതി ചെയ്യുന്നത്. പണ്ട് വ്യാപാരത്തിൻ്റെയും നാവിക കേന്ദ്രത്തിൻ്റെ പ്രധാന സ്ഥലമായിരുന്നു തുറമുഖമായിരുന്ന ബേപ്പൂർ. പരമ്പരാഗത രീതികൾ ഉപയോഗിച്ച് നിർമ്മിച്ച ഈ മനോഹരമായ ബോട്ടുകൾ ഇവിടെയെത്തിയാൽ കാണാൻ കഴിയും. ചാലിയാറിൻ്റെ സൗന്ദര്യവും ഒപ്പം വേറിട്ട രുചികൾ ആസ്വദിക്കാനും ബേപ്പൂരിലേക്ക് പോകാം.

പഴശ്ശിരാജ മ്യൂസിയവും ആർട്ട് ഗാലറിയും

കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ സ്ഥിതി ചെയ്യുന്ന പഴശ്ശിരാജ മ്യൂസിയവും ആർട്ട് ഗാലറിയും ഏതൊരു സാംസ്കാരിക പ്രേമിയുടെയും പ്രധാന കേന്ദ്രമാണ്. ഭരണാധികാരി പഴശ്ശിരാജയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പുരാതന നാണയങ്ങൾ, വെങ്കല പ്രതിമകൾ, പുരാതന ആയുധങ്ങൾ തുടങ്ങിയവയുചെ മികച്ച ശേഖരണങ്ങൾ ഇവിടെയുണ്ട്. ഈ ഗാലറിയോടൊപ്പം, ഈ പ്രദേശത്തിന്റെ ഊർജ്ജസ്വലമായ കലാ പൈതൃകത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന പ്രശസ്ത കേരള കലാകാരന്മാരുടെ കൃതികളും ഇവിടെയുണ്ട്.

തുഷാരഗിരി വെള്ളച്ചാട്ടം

കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്ററുകൾ അകലെയാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരട്ടമുക്ക്, മഴവിൽച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്ന് വെള്ളച്ചാട്ടങ്ങൾ ചേരുന്നതാണ് തുഷാരഗിരി വെള്ളച്ചാട്ടം. ‘മൂടൽമഞ്ഞിൽ പൊതിഞ്ഞ കൊടുമുടി” എന്നാമ് തുഷാരഗിരി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ട് അരുവികൾ കൂടിച്ചേർന്നതാണ് ചാലിപ്പുഴ ഉണ്ടായത്. ഇത് മൂന്നായി തിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി മാറുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേര് വന്നത്.

കക്കയം ഡാം

കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്ററുകൾ അകലെയായിട്ടുള്ള കക്കയം ഡാം റിസർവോയറും അതിന് ചുറ്റുമുള്ള വനത്താലും ചുറ്റപ്പെട്ടിരിക്കുന്നു. ട്രെക്കിങ്ങിന് താല്പര്യമുള്ളവർക്ക് ഇവിടേക്കുള്ള യാത്ര അതിമനോ​ഹരമായിരിക്കും.

 

 

 

 

വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം