5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hosur: ഇന്ത്യയിലുണ്ടൊരു ലിറ്റിൽ ഇംഗ്ലണ്ട്; പനിനീർപ്പൂക്കളുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ

TamilNadu Hosur Tourist Destination: കടൽകടന്ന് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ കണ്ടെത്തിയ അവരുടെ നാടിനോട് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും എല്ലാം തോന്നിക്കുന്നതിനാലാണ് ഈ സ്ഥലത്തിന് ഇങ്ങനൊരു വിശേഷണം നൽകിയത്. ബംഗലൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് ഹൊസൂർ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Hosur: ഇന്ത്യയിലുണ്ടൊരു ലിറ്റിൽ ഇംഗ്ലണ്ട്; പനിനീർപ്പൂക്കളുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ
HosurImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 30 Mar 2025 13:34 PM

ബംഗലൂരുവിലെ ന​ഗരത്തിലെ തിരക്കും വേ​ഗതയേറിയ ജീവതവും അല്പം നേരം മാറ്റി വയ്ക്കുക. എന്തിനാണെന്ന് ചോദിച്ചാൽ ലിറ്റിൽ ഇംഗ്ലണ്ടിലേക്ക് പോകാനാണ്. ബംഗലൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് ഹൊസൂർ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ലിറ്റിൽ ഇം​ഗ്ലണ്ട് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഹൊസൂറിലെ മനോഹരമായ കാലാവസ്ഥയാണ് ഇതിനെ ലിറ്റിൽ ഇംഗ്ലണ്ട് എന്ന വിശേഷണം നേടിക്കൊടുത്തത്.

കടൽകടന്ന് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ കണ്ടെത്തിയ അവരുടെ നാടിനോട് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും എല്ലാം തോന്നിക്കുന്നതിനാലാണ് ഈ സ്ഥലത്തിന് ഇങ്ങനൊരു വിശേഷണം നൽകിയത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി സൗന്ദര്യവും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന നല്ല കാലാവസ്ഥയുമാണ് ഈ സ്ഥലത്തേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. വാഹന നിർമ്മാണ വ്യവസായകേന്ദ്രം എന്ന നിലയിലും ഹൊസൂർ പ്രശസ്തമാണ്.

നല്ല കാലാവസ്ഥയും പൊന്നിയാറിന്റെ സാമീപ്യവും മാത്രമല്ല കെലവരപള്ളി ഡാം, രാജാജി മെമ്മോറിയൽ സ്മാരക മന്ദിരം, ചന്ദ്ര ചൂഢേശ്വർ ക്ഷേത്രം പോലുള്ള ആരാധനാലയങ്ങൾ തുടങ്ങി യാത്ര ചെയ്യാനും കാണാനും നിരവധി സ്ഥലങ്ങൾ വേറെയുണ്ട്. ഹൊസൂരിലെ പ്രധാന ആകർഷണങ്ങളാണ് അരുൾ മിഗു മരഗതാംബാൾ സമേധ ക്ഷേത്രം. മറ്റൊന്ന് ശ്രീ ചന്ദ്ര ചൂഢേശ്വർ ക്ഷേത്രമാണ്. ഹൊസൂരിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ യാത്ര ചെയ്താൽ ഹൊഗനക്കൽ വെള്ളച്ചാട്ടത്തിലേക്ക് എത്താം.

പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും കൃഷ്ണഗിരിയും അതിമനോഹരമായ ഒരു കാഴ്ച്ചയാണ്. കൃഷ്ണഗിരി അണക്കെട്ടാണ് മറ്റൊരു കാഴ്ച. തമിഴ്‌നാട്ടിലെ നിരവധി ജില്ലകൾക്ക് വൈദ്യുതി നൽകുന്നതിന് ഈ അണകെട്ട് ഉപയോ​ഗിക്കുന്നു. ഹൊസൂരിൽ നിന്ന് 190 കിലോമീറ്റർ അകലെയുള്ള പുട്ടപർത്തി, 240 കിലോമീറ്റർ അകലെയുള്ള തിരുപ്പതി എന്നിവിടങ്ങളിലേയ്ക്കും വിനോദസഞ്ചാരികളുടെ താവളങ്ങളാണ്.

എഡി 1290ൽ ഹൊയ്‌സാല രാജവംശത്തിലെ ഭരണാധികാരിയായിരുന്ന രാമനാഥയാണ് ഹൊസൂർ നഗരം സ്ഥാപിച്ചത്. ഇപ്പോൾ വിനോദ സഞ്ചാരികൾക്ക് മറ്റൊരു ആകർഷണീയമായ കാഴ്ച്ചയും ഹൊസൂറിലുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട റോസാപ്പൂവ് കയറ്റുമതി കേന്ദ്രമായി മാറുകയാണ് ഹൊസൂർ. ഓരോ വർഷവും 80 ലക്ഷത്തിലധികം റോസാ പൂക്കളാണ് ഇവിടെ നിന്ന് കയറ്റിമതി ചെയ്യുന്നത്.