Bonakkad Village: കൊടും വനം, വെള്ളച്ചാട്ടം, പ്രേതബംഗ്ലാവ്; ബോണക്കാട് ഗ്രാമം ബ്രിട്ടീഷുകാരുടേതോ?
Thiruvananthapuram Bonacaud Village: തെയിലതോട്ടങ്ങളും തണുത്ത കാലാവസ്ഥയും ഒപ്പം പ്രകൃതി ഒരുക്കിയ മറ്റ് നിരവധി കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടം കൂടിയാണിത്. കൊടും കാടുകളും, വെള്ളച്ചാട്ടങ്ങൾ, ബ്രിട്ടീഷുകാർ സ്ഥാപിച്ച തേയിലത്തോട്ടങ്ങൾ തുടങ്ങി നിരവധി കാഴിച്ചകൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ ബോണക്കാട് വില്ലേജ് കേൾക്കാത്തവരായി ആരുംതന്നെയില്ല. പുറം നാടുകളിലേക്ക് അല്പം പേടിപ്പെടുത്തുന്ന കഥകളിലൂടെയാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ഈ ഗ്രാമം പണ്ട് ബ്രിട്ടീഷുകാർ നിർമ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ പേടിപ്പെടുത്തുന്ന കഥകൾക്കപ്പുറം പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും പറ്റിയ ഇടമാണ് ബോണക്കാട്. പശ്ചിമഘട്ടത്തിലെ അഗസ്ത്യ പർവതനിരകളുടെ താഴ്വരയിലാണ് ഈ മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
തെയിലതോട്ടങ്ങളും തണുത്ത കാലാവസ്ഥയും ഒപ്പം പ്രകൃതി ഒരുക്കിയ മറ്റ് നിരവധി കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടം കൂടിയാണിത്. കൊടും കാടുകളും, വെള്ളച്ചാട്ടങ്ങൾ, ബ്രിട്ടീഷുകാർ സ്ഥാപിച്ച തേയിലത്തോട്ടങ്ങൾ തുടങ്ങി നിരവധി കാഴിച്ചകൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ബോണക്കാടിലേക്കുന്ന പോകുന്ന റോഡിൻ്റെ ഇരുവശങ്ങളിലും മരങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുകയാണ്. ചൂടിൻ്റെ അസ്വസ്ഥതകളില്ലാതെ ഇളം കാറ്റേറ്റുള്ള ആ യാത്ര അതിമനോഹരമാണ്.
യാത്രക്കിടയിൽ ചെറിയ ചില അരുവികളും കാണാൻ സാധിക്കും. ഈ അരുവികളിൽ ഇറങ്ങി കുളിക്കുന്ന നിരവധി സഞ്ചാരികളെ യാത്രയിൽ നമുക്ക് കാണാൻ കഴിയും. ആഴം കുറഞ്ഞ അരുവികളായതിനാൽ പേടിക്കേണ്ട കാര്യമില്ല. വഴുക്കുള്ള ഉരുളം കല്ലുകളാൽ നിറഞ്ഞ അരുവിയിൽ നല്ല തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഒരു സുഖമാണ്.
ബോണക്കാട്ടേയ്ക്കുള്ള യാത്രാമധ്യേ വിതുര ജേഴ്സി ഫാമിലും വാഴ്വന്തോൾ വെള്ളച്ചാട്ടത്തിലും നമുക്ക സന്ദർശിക്കാവുന്നതാണ്. ഇവിടെയുള്ള തെയില തോട്ടങ്ങൾ ഏകദേശം 135 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ ആരംഭിച്ചതാണെന്ന് കരുതുന്നു. അതിനോട് ചേർന്ന് പഴയ കാല ജീവിതത്തെ ഓർമ്മിപ്പിക്കുന്ന ലയങ്ങളും ഇവിടെയുണ്ട്. അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രെക്കിംഗ് ബേസ് ക്യാമ്പ് കൂടിയാണ് ഇവിടം.
പേപ്പാറ ഡാം റിസർവോയർ, ബോണക്കാട് എസ്റ്റേറ്റ് എന്നിവയുടെ മനോഹര കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഒരു വാച്ച് ടവറും ഈ ഗ്രാമത്തിൽ കാണാൻ കഴിയും. പ്രവർത്തനരഹിതമായ ഒരു തേയില ഫാക്ടറി ഇവിടെയുണ്ട്. ബ്രിട്ടീഷ് ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഓർമ്മയാണിത്. ബോണക്കാടിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ബോണക്കാട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ബോണക്കാട് മുതൽ അഗസ്ത്യാർകൂടം വരെയുള്ള യാത്രയിൽ മറ്റ് രണ്ട് വെള്ളച്ചാട്ടങ്ങൾ കൂടി കാണേണ്ടതായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ നന്നും 40 കി.മി. യാത്ര ചെയ്താൽ ബോണക്കാട് എത്തിച്ചേരാനാകും. അത്തരത്തിൽ വിജനമായതും ഉപേക്ഷിക്കപ്പെട്ടതുമായ മറ്റേതു സ്ഥലതേതുപോലെയും ബോണക്കാട്ടെ നിഗൂഢ ബംഗ്ളാവിനെക്കുറിച്ചും ഭീതിയുണർത്തുന്ന പല കഥകളും പുറം നാടുകളിലേക്ക് പ്രചരിക്കുന്നുണ്ട്.