5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Varanasi: പൈതൃകമുറങ്ങുന്ന വാരാണസിയിലേക്ക് പോകാം ഈ വേനലിൽ; വേറിട്ട കാഴ്ച്ചകളുടെ കോട്ട

Varanasi Tourist Places: ബനാറസ് എന്നും കാശിയെന്നും വാരണാസി അറയപ്പെടാറുണ്ട്. ഭക്തിക്കും മോക്ഷചിന്തകൾക്കും അപ്പുറം ഒരു യാത്രികനെ ഇവിടെക്ക് ആകർഷിക്കാൻ ഒട്ടനവധി കാഴ്ച്ചകൾ വേറെയുമുണ്ട്. വാരാണസിയിലെ ഗാട്ടുകൾ വളരെ പ്രസിദ്ധമായ ഒരിടമാണ്.

Varanasi: പൈതൃകമുറങ്ങുന്ന വാരാണസിയിലേക്ക് പോകാം ഈ വേനലിൽ; വേറിട്ട കാഴ്ച്ചകളുടെ കോട്ട
VaranasiImage Credit source: PTI/Social Media
neethu-vijayan
Neethu Vijayan | Published: 06 Apr 2025 21:00 PM

പുരാതന പാരമ്പര്യങ്ങളും, മതപരമായ ആചാരങ്ങളാലും, സാംസ്കാരിക സമ്പത്താലും നിറഞ്ഞു നിൽക്കുന്ന ഇന്ത്യയുടെ ആത്മീയ തലസ്ഥാനമാണ് വാരണാസി. വേനൽക്കാലത്ത് ഗംഗാ നദിയുടെ തീരത്തുള്ള പുണ്യനഗരത്തിന് തികച്ചും വ്യത്യസ്തമായ ഒരു രൂപമാണ് നൽകുന്നത്. ബനാറസ് എന്നും കാശിയെന്നും വാരണാസി അറയപ്പെടാറുണ്ട്. ഭക്തിക്കും മോക്ഷചിന്തകൾക്കും അപ്പുറം ഒരു യാത്രികനെ ഇവിടെക്ക് ആകർഷിക്കാൻ ഒട്ടനവധി കാഴ്ച്ചകൾ വേറെയുമുണ്ട്. വാരണാസി എന്ന് പറഞ്ഞാൽ നമ്മുടെ മനസ്സിൽ ആദ്യമെത്തുക എപ്പോഴും തീർത്ഥാടനവും ദേശാനവും എല്ലാമാണ്. എന്നാൽ അതിനപ്പുറം അവിടെ മറ്റൊരു ലോകമുണ്ട്. വാരാണാസിലെ കൂടുതൽ കാഴ്ച്ചകളെക്കുറിച്ച് വിശദമായി അറിയാം.

ഗാട്ടുകൾ

നദിയിലേക്ക് ചുവടു വയ്ക്കുന്ന പടവുകളും കോട്ടകളും പല സിനിമയിലൂടെയും നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. വാരാണസിയിലെ ഗാട്ടുകൾ വളരെ പ്രസിദ്ധമായ ഒരിടമാണ്. പുലർച്ചെ തുടങ്ങുന്ന മന്ത്രോച്ചാരണങ്ങളും പൂജകളും അർധരാത്രി വരെ അവിടമാകെ അലയടിക്കുന്നു. ​ഗം​ഗാ നദിയിലൂടെയുള്ള ബോട്ട് യാത്ര അതിലും പ്രസിദ്ധമാണ്. ഏത് കൊടുചൂടിനെയും നദിയിലെ കാറ്റിന് നിഷ്പ്രയാസം ഇല്ലാതാക്കാൻ കഴിയും. ചില പഴയ കൊട്ടാരങ്ങളും അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. വാരണാസിയിലെ ഗംഗാ ആരതി വളരെ പ്രസിദ്ധമാണ്.

കാശി വിശ്വനാഥ ക്ഷേത്രം

ഗംഗാ നദിയുടെ തീരത്തെ വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. 1780 ലാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. 12 ജ്യോതിർലിംഗങ്ങളിലൊന്നാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഏറ്റവും പുണ്യമായ ഹിന്ദു ആരാധനാലയങ്ങളിൽ ഒന്നാണ്. ഏത് സീസണിലും തീർത്ഥാനടത്തിനായി നിരവധി ആളുകളാണ്. ക്ഷേത്രം സന്ദർശിക്കുന്നത്.

സാരാനാഥ്

വാരാണസിയിൽ നിന്ന് 10 കീ.മീ അകലെ സ്ഥിതി ചെയ്യുന്ന സാരാനാഥ് എന്ന സ്ഥലം വളരെ പ്രശസ്തമാണ്. ഗൗതമ ബുദ്ധൻ തൻ്രെ ആദ്യ ധർമ്മ പ്രഭാക്ഷണം നടത്തിയ സ്ഥലമാണിതെന്നാണ് വിശ്വാസം. വാരണാസിയിലെ എല്ലാ തിരക്കുകൾക്കിടയിലും, ശാന്തതയും പച്ചപ്പും പ്രകൃതി ഭം​ഗിയും ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് സാരാനാഥ് .

ചുന്നാർ കോട്ട

ഗംഗാതീരത്തെ ചരിത്ര സ്മൃതികളുറങ്ങുന്ന കോട്ടയാണ് ചുന്നാർ കോട്ട. വാരാണസിയിൽ നിന്ന് 37 കീ. മീ അകലെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ബി.സി 56 ലാണ് കോട്ട നിർമ്മിച്ചിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. അഫ്ഗാൻ, മുഗൾ രാജാക്കൻമാരിൽ നിന്ന് കൈമാറി വന്ന കോട്ട 1781 ൽ ബ്രിട്ടീഷുകാരാണ് പുതുക്കി പണിതത്. ബ്രിട്ടീഷ് ജനറലായ വാറൻ ഹേസ്റ്റിംഗ് ​ഇവിടെ അഭയം തേടിയിട്ടുണ്ട്.

ബനാറസ് ഹിന്ദു സർവകലാശാല

ഏഷ്യയിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ സർവകലാശാലകളിൽ ഒന്നാണ് ബനാറസ് ഹിന്ദു സർവകലാശാല. വിശാലമായ കാമ്പസിനുള്ളിലെ ഭാരത് കലാ ഭവൻ മ്യൂസിയത്തിൽ ഇന്ത്യയുടെ കലാ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി കരകൗശല വസ്തുക്കൾ, പെയിന്റിംഗുകൾ, ശിൽപങ്ങൾ എന്നിവയുണ്ട്. കണ്ണിന് കുളിർമ നൽകുന്ന പൂന്തോട്ടങ്ങളും പാരമ്പര്യത്തെയും ആധുനികതയെയും പ്രതിനിധീകരിക്കുന്ന മനോഹരമായ കെട്ടിടങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്.