5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Trekking Spot: ഇടതൂർന്ന് നിൽക്കുന്ന കാടും ഒപ്പം ട്രക്കിംഗും; കേരളത്തിലെ ഈ സ്ഥലങ്ങളിൽ പോകേണ്ടത് തന്നെ

Trekking Spots In Kerala: കാടും മലയും പുഴയും കടലും കടന്ന അതി സാഹസികമായൊരു യാത്ര, അത് ചിലർക്ക് വികാരമാണ്. ട്രെക്കിംഗ് നടത്തണമെന്ന ആ​ഗ്രഹമുള്ള തുടക്കകാർക്കും എന്തുക്കൊണ്ടും തിരഞ്ഞെടുക്കാൻ പറ്റുന്ന സ്ഥലങ്ങളാണിവ. അത്തരത്തിൽ കേരളത്തിലെ അതിശയകരമായ ചില ട്രെക്കിംഗ് സ്‌പോട്ടുകൾ ഇതാ.

Kerala Trekking Spot: ഇടതൂർന്ന് നിൽക്കുന്ന കാടും ഒപ്പം ട്രക്കിംഗും; കേരളത്തിലെ ഈ സ്ഥലങ്ങളിൽ പോകേണ്ടത് തന്നെ
Trekking SpotsImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 01 Apr 2025 20:03 PM

കാടും മലയും പുഴയും കടലും കടന്ന അതി സാഹസികമായൊരു യാത്ര, അത് ചിലർക്ക് വികാരമാണ്. പ്രകൃതി സ്‌നേഹികൾ, വന്യജീവി സ്‌നേഹികൾ, നീന്താനും കാടും മലയും ചാടികടക്കാനും ഇഷ്ടമുള്ളവർ എന്നിങ്ങനെയുള്ള ആളുകൾക്കായി നമ്മുടെ കേരളത്തിൽ നിരവധി സ്ഥലങ്ങളുണ്ട്. നമ്മുടെ ദൈവത്തിൻ്റെ സ്വന്തം കൊച്ചു കേരളവും ട്രെക്കിംഗ് പ്രേമികൾക്ക് നല്ല വൈബ് തരുന്നിടമാണ് (Trekking Spots in Kerala).

സൈഡ് സീയിംഗ് ട്രെക്കിംഗ്, വന്യജീവി ട്രക്കിംഗ്, ഫോറസ്റ്റ് ട്രെക്കിംഗ്, നൈറ്റ് റൈഡ് എന്നിങ്ങനെ ചെറുതും വലുതുമായ പലതരം ട്രെക്കിംഗിന് അവസരം നൽകുന്ന ചില സ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ട്രെക്കിംഗ് നടത്തണമെന്ന ആ​ഗ്രഹമുള്ള തുടക്കകാർക്കും എന്തുക്കൊണ്ടും തിരഞ്ഞെടുക്കാൻ പറ്റുന്ന സ്ഥലങ്ങളാണിവ. അത്തരത്തിൽ കേരളത്തിലെ അതിശയകരമായ ചില ട്രെക്കിംഗ് സ്‌പോട്ടുകൾ ഇതാ.

ചൊക്രമുടി

മൂന്നാറിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നായാണ് ചൊക്രമുടി എന്ന മല അറിയപ്പെടുന്നത്. കടൽപ്പരപ്പിൽ നിന്ന് ഏകദേശം 7200 അടി ഉയരത്തിലുള്ള ഈ പ്രദേശം ട്രെക്കിം​ഗ് പ്രേമികൾക്ക് ഏറെ പ്രിയങ്കരമാണ്. ആനകളുൾപ്പടെയുടെയുള്ള വന്യജീവികളെയും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെയും ആസ്വദിക്കാനും ഒപ്പം വലിയ വെല്ലുവിളികളെ തരണം ചെയ്യാനും ഈ യാത്രയിൽ നിങ്ങൾക്ക് കഴിയും. ഈ മലമുകളിൽ എത്തിയാൽ മൂന്നാർ പട്ടണത്തിന്റെയും ബൈസൺ വാലിയുടെയും മനോ​ഹരമായ കാഴ്ച്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ശൈത്യകാലത്ത് ട്രെക്കിംഗ് നടത്തുമ്പോൾ മഞ്ഞ് പുതച്ച് കിടക്കുന്ന താഴ്‌വരകൾ കണ്ണിന് കുളിർമയേകുന്നു.

അഗസ്ത്യാർകൂടം​

തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രക്കിംഗ് കഠിനമായ ഒന്നാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് സ്പോട്ടാണ് അഗസ്ത്യാർകൂടം. ജനുവരി ഏപ്രിൽ മാസങ്ങളിലാണ് ഇവിടേക്ക് സാധാരണ ട്രെക്കിംഗിന് അനുവാദം ഉള്ളത്. ആനയും, കരടിയും പോലുള്ള വന്യമൃഗങ്ങളും അത്യപൂർവ്വവമായ സസ്യജാലങ്ങളും ഔഷധങ്ങളും എല്ലാം നിറഞ്ഞ സ്ഥലമാണിത്. രണ്ട് മൂന്ന് ദിവസം എടുക്കുന്ന ഈ ട്രെക്കിംഗാണിത്.

ചെമ്പ്ര കൊടുമുടി​

നാലഞ്ച് മണിക്കൂർ ട്രക്കിം​ഗ് നടത്തിയാൽ എത്തിച്ചേരുന്ന ഒരു സ്ഥലമാണ് വയനാട്ടിലെ ചെമ്പ്ര കൊടുമുടി. ചെമ്പ്ര കൊടുമുടിയുടെ ഏറ്റവും മുകളിൽ മുമ്പ് ക്യാമ്പിംഗിന് അനുവാദമുണ്ടായിരുന്നു. മൊത്തതിൽ 5 കി.മീ ദൂരമുള്ള ഈ ട്രെക്കിംഗ് തുടക്കകാർക്ക് അനുയോജ്യമാണ്. കാരണം അതികം കഠിനമായ വെല്ലുവിളികൾ ഇവിടെയില്ല. അതിശയകരമായ പ്രകൃതിഭംഗിയാണ് ഇവിടുത്തെ ആകർഷണം. ആന, കടുവ, കാട്ടുപോത്ത് എന്നിവ വിഹരിക്കുന്ന ഈ പ്രദേശത്തുകൂടി അതീവ ജാ​ഗ്രതയോടെ വേണം യാത്ര ചെയ്യാൻ.

മീശപ്പുലിമല

മൂന്നാറിലെ വനംവകുപ്പ് ഓഫീസിൽ ട്രെക്കിംഗ് ബുക്ക് ചെയ്താൽ നിങ്ങൾക്ക് മീശപ്പുലിമല എത്താം. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ ആനമുടിയുടെ ഭാ​ഗമാണിത്. ഒരു രാത്രി തങ്ങിയുള്ള യാത്രകളും അനുവദനീയമാണ്. എട്ട് മണിക്കൂറോളം എടുക്കുന്ന ഈ ട്രക്കിംഗിൽ അല്പം വെല്ലുവിളികളും ഉണ്ട്. സൂര്യാസ്തമയം കാണാനാണ് ഏറെയും ആളുകൾ ഇവിടെയെത്തുന്നത്.