5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ooty Toy Train Ride: മസന​ഗുഡിവഴിയല്ല… ട്രെയിൻവഴി ബുക്ക് ചെയ്യാം; വേനലവധിക്ക് ഒരു ഊട്ടി ട്രിപ്, നിയന്ത്രണം ഇങ്ങനെ

Explore The Ooty Toy Train Ride: ടോയ് ട്രെയിൻ യാത്രയ്ക്ക് ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്യണം. വേനലവധിയും തിരക്കും പരി​ഗണിച്ച് നീലഗിരി മൗണ്ടൻ റെയിൽവേ ഈ റൂട്ടിൽ സമ്മർ സ്‌പെഷ്യൽ ടോയ് ട്രെയിൻ്റെ അധിക സർവ്വീസ് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. അതേസമയം ഏപ്രിൽ ഒന്ന് മുതൽ ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Ooty Toy Train Ride: മസന​ഗുഡിവഴിയല്ല… ട്രെയിൻവഴി ബുക്ക് ചെയ്യാം; വേനലവധിക്ക് ഒരു ഊട്ടി ട്രിപ്, നിയന്ത്രണം ഇങ്ങനെ
Ooty Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 21 Mar 2025 12:44 PM

വേനലവധി തുടങ്ങി ഇനി എങ്ങോട്ട് പോകും… ചൂടില്ലാത്ത ഒരു സ്ഥലമായാലോ. എങ്കിൽ പെട്ടിപൂട്ടി ഇറങ്ങിക്കോളൂ ഊട്ടിയിലേക്ക്. ഈ അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പം പോകാം ഒരു ഊട്ടി യാത്ര. പ്രകൃതി ഭംഗി ആസ്വദിക്കാനും കോടമഞ്ഞിന്റെ താഴ്‌വരയിൽ മഞ്ഞുകണങ്ങളാൽ നനഞ്ഞുറയാനും ഊട്ടിതന്നെയാണ് ബെസ്റ്റ്. ഊട്ടി യാത്രയിൽ കുട്ടികളെയും മുതർന്നവരെയും ഒരുപോലെ ത്രസിപ്പുക്കുന്ന ഒന്നാണ് അവിടുത്തെ ടോയ് ട്രെയിൻ യാത്ര.

ഊട്ടിക്കും മേട്ടുപ്പാളയത്തിനും ഇടയിലായി സർവ്വീസ് നടത്തുന്ന ടോയ് ട്രെയിനിൽ യാത്ര ചെയ്യാൻ ആ​ഗ്രഹമില്ലാത്തവരായിട്ട് ആരുംതന്നെയില്ല. അതിലേറെയും കുട്ടികളുമായിരിക്കും. ടോയ് ട്രെയിൻ യാത്രയ്ക്ക് ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്യണം. വേനലവധിയും തിരക്കും പരി​ഗണിച്ച് നീലഗിരി മൗണ്ടൻ റെയിൽവേ ഈ റൂട്ടിൽ സമ്മർ സ്‌പെഷ്യൽ ടോയ് ട്രെയിൻ്റെ അധിക സർവ്വീസ് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.

മാർച്ച് അവസാനം മുതൽ ജൂലൈ ആദ്യ വാരം വരെയാണ് സ്‌പെഷ്യൽ ഊട്ടി -മേട്ടുപ്പാളയം സർവീസ് ഉണ്ടായിരിക്കുക. ഊട്ടി – മേട്ടുപ്പാളയം ടോയ് ട്രെയിൻ 06171 മാർച്ച് 28 വെള്ളിയാഴ്ച രാവിലെ 9.10 ന് മേട്ടുപ്പാളയത്ത് നിന്ന് തുടങ്ങി ഉച്ചയ്ക്ക് 2.25 ന് ഊട്ടിയിൽ എത്തിച്ചേരുന്ന രീതിക്കാണ് സർവീസ് നടത്തുക. വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

സമ്മർ സ്‌പെഷ്യൽ ഊട്ടി – മേട്ടുപ്പാളയം ടോയ് ട്രെയിൻ ട്രെയിൻ നമ്പർ 06172 തിരിച്ച് മാർച്ച് 29 ന് രാവിലെ 11.25 ന് സർവീസ് ആരംഭിച്ച് വൈകിട്ട് 4.20 ന് മേട്ടുപ്പാളയം എത്തിച്ചേരും. ശനി, തിങ്കൾ ദിവസങ്ങളിലായാണ് ഈ സർവീസ് ഉണ്ടാവുക. ടോയ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സാധാരണ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതു പോലെ ഐആർസിടിസിയുടെ വെബ്‌സൈറ്റ് ഉപയോ​ഗിക്കാവുന്നതാണ്.

ഊട്ടിയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ഏപ്രിൽ ഒന്ന് മുതൽ ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവ‍ർത്തി ദിവസങ്ങളിൽ ഊട്ടിയിലേയ്ക്ക് 6000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 8000 വാഹനങ്ങളും മാത്രമേ കടത്തി വിടുകയുള്ളൂ. കൊടൈക്കനാലിൽ ഇത് യഥാക്രമം 4000, 6000 എന്നാക്കി ചുരുക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

പ്രദേശവാസികളുടെ വാഹനങ്ങൾക്കും കാർഷികോല്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും സർക്കാർ ബസുകളോ തീവണ്ടികളോ പോലെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവ‍ർക്കും നിയന്ത്രണം ബാധമകമായിരിക്കില്ല.

ഹിൽ സ്റ്റേഷനുകളിലേക്കുള്ള ഇ-പാസുകൾ നൽകുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകണം. സംസ്ഥാന സർക്കാർ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2024ലും സമാനമായ രീതിയിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 29നാണ് ഹിൽ സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് വാഹനങ്ങൾക്ക് ഇ-പാസുകൾ നിർബന്ധമാക്കിയത്.