Kanyakumari: കടലിന് മീതെ നടക്കാൻ കണ്ണാടിപാലം; കന്യാകുമാരി യാത്രയ്ക്ക് ഇത്രയും ചെലവേയുള്ളോ?
Kanyakumari Budget Trip: കന്യാകുമാരിയിലെത്തുന്ന സഞ്ചാരികളൊക്കെ ബീച്ചിൽ നിന്ന് നേരേ ബോട്ടിൽ കയറി ആദ്യം പോകുന്നത് വിവേകാനന്ദപ്പാറയിലേക്കാണ്. വിവേകാനന്ദപ്പാറയിൽ നിന്ന് അത്ര അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന തിരുവള്ളുവരുടെ കൂറ്റൻ പ്രതിമയിലേക്കാണ് ഇപ്പോൾ കണ്ണാടിപ്പാലം നിർമ്മിച്ചിരിക്കുന്നത്.

വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ് കന്യാകുമാരി. പ്രധാനമായും സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവുടുത്തെ പ്രധാന കാഴ്ച്ച. ഇതിനായി ദിവസേന നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. വിവേകാന്ദപ്പാറയെന്ന കടലിലെ ആത്മീയ സ്മാരകവും ധ്യാന മണ്ഡപവും, അതിന് അടുത്തായി തമിഴ് ഇതിഹാസ കാവ്യമായ തിരുക്കുറലിൻറെ സൃഷ്ടാവ് തിരുവള്ളുവരുടെ സ്‌മാരകവും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ ഇവയെല്ലാം കൂടാതെ മറ്റൊരു വിസ്മയം കൂടി ഒരുക്കിയിരിക്കുകയാണ്. വേറൊന്നുമല്ല കടലിനെ കണ്ടുകൊണ്ട് അതിൻ്റെ മുകളിലൂടെ നടക്കാനായി കണ്ണാടിപ്പാലവും ഇവിടെയുണ്ട്.
കന്യാകുമാരിയിലെത്തുന്ന സഞ്ചാരികളൊക്കെ ബീച്ചിൽ നിന്ന് നേരേ ബോട്ടിൽ കയറി ആദ്യം പോകുന്നത് വിവേകാനന്ദപ്പാറയിലേക്കാണ്. വിവേകാനന്ദപ്പാറയിൽ നിന്ന് അത്ര അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന തിരുവള്ളുവരുടെ കൂറ്റൻ പ്രതിമയിലേക്കാണ് കണ്ണാടിപ്പാലം നിർമ്മിച്ചിരിക്കുന്നത്. പണ്ട് മുതൽ ഇതിന് ബോട്ടുകൾ തന്നെയാണ് ആശ്രയിച്ചിരുന്നത്. ആദ്യം ബോട്ടിൽ കയറി വിവേകാനന്ദപ്പാറയിലേക്കും പിന്നീട് അവിടെ നിന്ന് പ്രതിമയിലേക്കും പിന്നീട് കരയിലേക്കും എന്ന രീതിയിലാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്.
എന്നാൽ ഇനിമുതൽ വിവേകാനന്ദപ്പാറയിൽ ബോട്ടിനായി വരിനിൽകേണ്ട, നേരെ ഒന്ന് നടന്നാൽ നല്ല കടൽക്കാറ്റുമേറ്റ് തിരുവള്ളുവരിൻ്റെ അടുത്തെത്താം. തമിഴ്‌നാട് സർക്കാരാണ് തിരവള്ളുവർ പ്രതിമയെയും വിവേകാനന്ദപ്പാറയേയും ബന്ധിപ്പിക്കുന്ന പാലം നിർമിച്ചത്. 77 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. രാത്രിയിൽ ഈ പാലത്തിന് അല്പം സൗന്ദര്യം കൂടുതലാണ്. കാരണം അലങ്കാര ദീപങ്ങളാൽ മിന്നിത്തിളങ്ങുന്ന കണ്ണാടിപ്പാലം ആരായാലും ഒന്ന് നോക്കി നിന്നുപോകും.
കേരളത്തിൻ്റെ തലസ്ഥാനത്ത് ഒന്ന് ചുറ്റി നേരെ കന്യാകുമാരി പിടിച്ച് അവിടുന്ന് നേരിട്ട് നാട്ടിലേക്ക് മടങ്ങുകയാണ് സാധാരണ നമ്മൾ ചെയ്യുന്നത്. നിങ്ങൾ തിരുവനന്തപുരത്ത് നിന്നാണ് യാത്ര പോകാൻ പദ്ധതിയിടുന്നതെങ്കിൽ തിരുവനന്തപുരം-കന്യാകുമാരി-തിരുവനന്തപുരം റൂട്ടിൽ ബസുകൾ ദിവസേന ബസ് സർവീസ് ധാരാളമുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തോ അല്ലാതെയും പോകാം.
സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് 116 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടര മണിക്കൂറുകൊണ്ട് നിങ്ങൾക്ക് കന്യാകുമാരിയിലെത്താം. ട്രെയിൻ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കന്യാകുമാരിയിലേക്കും സർവീസുണ്ട്. 150 നും 200 നും ഇടയിലായിൽ മാത്രമാണ് ടിക്കറ്റ് നിരക്ക് വരുന്നത്.