5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lakshadweep Trip: ലക്ഷദ്വീപിലേക്ക് ഒരു ട്രിപ്പ് ആയാലോ? എങ്ങനെ പോകാം, കാഴ്ചകൾ 4 രീതിയിൽ; അറിയേണ്ടതെല്ലാം

Planning A Trip To Lakshadweep: ലക്ഷ ദ്വീപിലേക്കുള്ള യാത്രയ്ക്കായി ചില കടമ്പകൾ കടന്നേ മതിയാവൂ. ദ്വീപ് സന്ദർശിക്കുന്നതിനുള്ള എൻട്രി പെർമിറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ആദ്യം നിങ്ങൾ കൈകലാക്കേണ്ടത്. തുടർന്ന് നാല് നാലുമാർഗത്തിലൂടെ ലക്ഷദ്വീപിലേക്ക് എത്തിച്ചേരാം.

Lakshadweep Trip: ലക്ഷദ്വീപിലേക്ക് ഒരു ട്രിപ്പ് ആയാലോ? എങ്ങനെ പോകാം, കാഴ്ചകൾ 4 രീതിയിൽ; അറിയേണ്ടതെല്ലാം
LakshadweepImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 06 Mar 2025 15:42 PM

അറബിക്കടലിൻ്റെ കണ്ണാടിയെന്നൊക്കെ അറിയപ്പെടുന്ന മനോഹരമായ വാക്കുകൾക്ക് അതീതമായ ഒരു ദ്വീപാണ് ലക്ഷദ്വീപ്. ഇവിടേക്ക് പോകാൻ ആ​ഗ്രഹിക്കാത്തവരായും അരുമില്ല. സിനിമകളിൽ മാത്രം കണ്ട് പരിചയമുള്ള ഈ മനോഹര തീരത്തേക്ക് യാത്ര പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ 36 ദ്വീപുകളാണ് ഉൾപ്പെടുന്നത്. എന്നാൽ എല്ലാ ദ്വീപുകളിലും ജനവാസമില്ല ചിലതിലേക്ക് മാത്രമെ സന്ദർശനവും അനുവദിക്കുകയുള്ളൂ.

മിനിക്കോയ് ദ്വീപ്, കൽപേനി ദ്വീപുകൾ, കട്മത്ത് ദ്വീപുകൾ, ബംഗാരം ദ്വീപ്, തിന്നകര ദ്വീപ് എന്നിവയാണ് ലക്ഷദ്വീപിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. ലക്ഷ ദ്വീപിലേക്കുള്ള യാത്രയ്ക്കായി ചില കടമ്പകൾ കടന്നേ മതിയാവൂ. ദ്വീപ് സന്ദർശിക്കുന്നതിനുള്ള എൻട്രി പെർമിറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ആദ്യം നിങ്ങൾ കൈകലാക്കേണ്ടത്. തുടർന്ന് നാല് നാലുമാർഗത്തിലൂടെ ലക്ഷദ്വീപിലേക്ക് എത്തിച്ചേരാം.

പ്രൈവെറ്റ് ടൂർ പാക്കേജ്, ഗവൺമെന്റ് ടൂർ പാക്കേജ്, വിസിറ്റിങ് പെർമിറ്റ്, ജോബ് പെർമിറ്റ് എന്നിവയാണത്. വിസിറ്റിങ് പെർമിറ്റിലൂടെയാണ് യാത്രക്കാർക്ക് എളുപ്പത്തിൽ ലക്ഷദ്വീപിലേക്ക് പോകാൻ കഴിയുന്നത്. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് കപ്പലുകൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അഗത്തിയിലേക്ക് വിമാനസർവീസുമുണ്ട്. അവിടെനിന്ന് മറ്റ് ദ്വീപുകളിലേക്ക് കപ്പൽ, വെസൽ, ബോട്ട് തുടങ്ങിയ മാർ​ഗങ്ങളാണ് യാത്രയ്ക്കായി ഉപയോ​ഗിക്കുന്നത്.

ആഴ്ചയിൽ ആറ് ദിവസം എയർ ഇന്ത്യ ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ നിന്ന് അഗത്തി ദ്വീപിലേക്കാണ് വിമാന സർവീസ് നടത്തുന്നത്. ലക്ഷദ്വീപിലേക്ക് എത്തിച്ചേരാനുള്ള സമയം ഒന്നര മണിക്കൂറാണ്. ഏകദേശം 5500 രൂപയാണ് ഒരുഭാ​ഗത്തേക്ക് മാത്രമുള്ള യാത്രാ നിരക്ക്. സീസൺ ആനുസരിച്ച് ഇതിൽ മാറ്റം വരാറുണ്ട്. അഗത്തിയിൽ നിന്ന് കവരത്തിയിലേക്ക് ഹെലികോപ്റ്റർ സർവീസുകളും ലഭ്യമാണ്.

ലക്ഷദ്വീപിലേക്ക് എത്താനാവശ്യമായ രേഖകൾ

ഡിക്ലറേഷൻ ഫോം (സ്പോൺസർ എടുക്കണം), 50 രൂപ ചലാൻ (ഒരു കുടുംബത്തിന്), 200 രൂപ ഹെറിറ്റേജ് ഫീ (ഒരാൾക്ക്) എന്നിവ അടച്ചതിന്റെ രസീത് ലക്ഷദ്വീപിലേക്ക് എത്താൻ ആവശ്യമായ ഒന്നാണ്. ഇത് കൊച്ചി വില്ലിങ്ഡൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിൽ ടൂറിസം സെല്ലിൽ അടയ്ക്കുകയും വേണം.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: കേരള പൊലീസിന്റെ തുണ (thuna.keralapolice.gov.in) എന്ന വെബ്സൈറ്റിലൂടെ ക്ലിയറൻസിനായി നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. സൈറ്റിൽത്തന്നെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും ചെയ്യും.

പെർമിറ്റ്: ലക്ഷദ്വീപിലേക്ക് പ്രവേശിക്കണമെങ്കിൽ പെർമിറ്റ് നിർബന്ധമാണ്. വെബ്സൈറ്റ്: www.lakshadweep.gov.in. എന്ന സൈറ്റിൽത്തന്നെ പെർമിറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം.

ടിക്കറ്റ്: 1500 രൂപ മുതൽ കപ്പൽ ടിക്കറ്റ് ലഭ്യമാണ്. (www.lakport.utl.gov.in). വിമാനത്തിന് 6000 രൂപ മുതലാണ് എന്നാൽ സീസണനുസരിച്ച് ഇവയിൽ മാറ്റം വന്നേക്കാം.