Pathiramanal: വേമ്പനാടിൻ്റെ മടിത്തട്ടിലെ ദ്വീപ്; ശാന്തമായ കായലും അതിലും ശാന്തമായി പാതിരാമണലും
Alappuzha pathiramanal Island Travel: ശാന്തമായൊഴുകുന്ന വേമ്പനാട്ടുകായിലും, അതിലും ശാന്തമായി ഒഴുകുന്ന മറ്റൊരു ദ്വീപും അങ്ങനെ പറയുന്നതാകും നല്ലത്. നട്ടുച്ചയ്ക്കും വെയിൽ മണ്ണിൽത്തൊടാൻ മടിക്കാത്ത സ്ഥലമാണ്. ദ്വീപായതിനാൽ പാതിരാമണലിലേയ്ക്ക് ബോട്ട് യാത്രയിലൂടെ മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.

പക്ഷി നിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് ആലപ്പുഴ ജില്ലയിലെ പാതിരാമണൽ ദ്വീപ്. പ്രകൃതി ഭംഗിയും കായൽ സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു സ്ഥലം വേറെയില്ല. അധികമാരും യാത്ര ചെയ്യാത്ത ഒരു സ്ഥലമാണ് പാതിരാമണനൽ. വേമ്പനാട് തടാകത്തിൽ 10 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ ദ്വീപ്. നൂറുകണക്കിന് അപൂർവ ദേശാടന പക്ഷികളുടെ താവളം കൂടിയാണ് ഈ സ്ഥലം.
ശാന്തമായൊഴുകുന്ന വേമ്പനാട്ടുകായിലും, അതിലും ശാന്തമായി ഒഴുകുന്ന മറ്റൊരു ദ്വീപും അങ്ങനെ പറയുന്നതാകും നല്ലത്. നട്ടുച്ചയ്ക്കും വെയിൽ മണ്ണിൽത്തൊടാൻ മടിക്കാത്ത സ്ഥലമാണ്. ദ്വീപായതിനാൽ പാതിരാമണലിലേയ്ക്ക് ബോട്ട് യാത്രയിലൂടെ മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ആലപ്പുഴയിൽ നിന്ന് പാതിരാമണലിലേക്കുള്ള യാത്രയ്ക്ക് ബോട്ടിൽ ഏകദേശം ഒന്നര മണിക്കൂർ സമയം വേണ്ടിവരാറുണ്ട്. സ്പീഡ് ബോട്ടാണെങ്കിൽ ഏകദേശം 30 മിനിറ്റ് മാത്രം മതിയാകും.
ഹൗസ്ബോട്ട് യാത്രയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ ഏറ്റവും മനോഹരമായി കായൽ കാഴ്ച്ചകൾ കണ്ട് നിങ്ങൾക്ക് ദ്വീപിലെത്താം. ഈ ദ്വീപിൽ ഏകദേശം 90 ഇനം പക്ഷികൾ ഉള്ളതായാണ് കണ്ടെത്തൽ. കൂടാതെ 30 ഇനം ചിത്രശലഭങ്ങളും 160 ഇനം സസ്യങ്ങളും 55 ഇനം മത്സ്യങ്ങളും 20 ഇനം ചിലന്തികളും അവിടെയുണ്ട്. മനുഷ്യന്റെ സാനിധ്യം കുറവായതിനാൽ പാതിരാമണൽ നിരവധി ജലപക്ഷികളുടെയും പ്രധാന താവളമാണിത്. ആലപ്പുഴ ജില്ലയിൽ മുഹമ്മ പഞ്ചായത്തിലാണ് പാതിരാമണൽ.
വാലൻ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീർകാക്ക, ചേര കൊക്ക്, നീർകാക്ക, താമരക്കോഴി, പാത്തി കൊക്കൻ, മീൻ കൊത്തി, ചൂളൻ എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികളാണ് ഇവിടുത്തെ പ്രധാന സവിശേഷത. മുഹമ്മ ജെട്ടിയിൽ നിന്ന് ഒന്നര മണിക്കൂർ ബോട്ടിൽ സഞ്ചരിച്ചാൽ പാതിരാമണലിൽ എത്തിച്ചേരാം. കിഴക്ക് കുമരകത്തെ ബേക്കർ ബംഗ്ലാവ് ജെട്ടിയിൽ നിന്നും ഇവിടേക്ക് എത്താവുന്നതാണ്.