Tourist Spots In Ooty: ഇത്തവണത്തെ അവധിക്കാലം ഊട്ടിയിൽ; ഈ സ്പോട്ടുകൾ മിസ്സാക്കല്ലേ….
Tourist Spots In Ooty: വേനൽക്കാല അവധിയെത്തിയാൽ അടുത്ത പരിപാടി നല്ലൊരു സമ്മർ വെക്കേഷൻ ട്രിപ്പ് തന്നെയാണ്. ഇനി മടിക്കേണ്ട, ഈ അവധിക്കാലത്ത് ഊട്ടിയിലേക്ക് തന്നെ വണ്ടി തിരിച്ചോളൂ. ഊട്ടിയിലെത്തിയാൽ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്.

വീണ്ടുമൊരു അവധിക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. വേനൽക്കാല അവധിയെത്തിയാൽ അടുത്ത പരിപാടി നല്ലൊരു സമ്മർ വെക്കേഷൻ ട്രിപ്പ് തന്നെയാണ്. ഇനി മടിക്കേണ്ട, ഈ അവധിക്കാലത്ത് ഊട്ടിയിലേക്ക് തന്നെ വണ്ടി തിരിച്ചോളൂ. എന്നാലീ സഞ്ചാരികളുടെ പറുദ്ദീസയിൽ പോയാൽ മിസ്സാക്കാൻ പാടില്ലാത്ത ചില സ്പോട്ടുകളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
നീഡിൽ വ്യൂ ഹിൽടോപ്പ്
ഊട്ടിയിൽ വന്നാൽ ഒഴിവാക്കാൻ പാടില്ലാത്ത സ്ഥലമാണ് നീഡിൽ വ്യൂ ഹിൽടോപ്പ്. സൂചിയുടെ ആകൃതിയിലുള്ള കുന്നിൻ ചെരിവായത് കൊണ്ടാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. അതിമനോഹരമായ ഇവിടം പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ അനുയോജ്യമാണ്. സൂചിമലൈ എന്നും പേരുള്ള ഈ സ്ഥലത്ത് ട്രെക്കിംഗിനും അനുമതിയുണ്ട്.
ദൊഡ്ഡബെട്ട പീക്ക്
ഊട്ടിയിൽ പ്രകൃതി സ്നേഹികളെ കാത്തിരിക്കുന്ന മറ്റൊരു സ്ഥലമാണ് ദൊഡ്ഡബെട്ട പീക്ക്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് ഇത്. ബന്ദിപ്പൂർ ദേശീയോദ്യാനം, ചാമുണ്ഡി ഹിൽസ് എന്നിവ ഇവിടെ നിന്നാൽ കാണാവുന്നതാണ്.
ഊട്ടി ലേക്ക്
ഊട്ടിയിലെത്തുന്നവർ മിസ്സാക്കാൻ പാടില്ലാത്ത മറ്റൊരു സ്ഥലമാണ് ഊട്ടി ലേക്ക്. ബോട്ടിംഗ്, കുതിര സവാരി, അമ്യൂസ്‌മെന്റ് പാർക്ക്, സൈക്ലിംഗ്, 7D സിനിമ, മിനി ട്രെയിൻ യാത്ര, മിറർ ഹൗസ് തുടങ്ങി നിരവധി സസ്പെൻസുകൾ ഇവിടെയുണ്ട്. രാവിലെ 10 മണി മുതൽ വൈകിട്ട് 6.30 വരെ സഞ്ചാരികൾക്ക് എത്താവുന്നതാണ്.
അവലാഞ്ചെ ലേക്ക്
ഊട്ടിയിൽ നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന തടാകമാണ് അവലാഞ്ചെ ലേക്ക്. ട്രെക്കിംഗ്, ക്യാമ്പിംഗ്, ഓഫ് റോഡ് യാത്ര എന്നിവ ഇവിടെ നടത്താം. ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ മനോഹര ദൃശ്യഭംഗിയാണ് അവലാഞ്ചെ ലേക്ക് ഒരുക്കുന്നത്.