Haircare Tips: നര ഇല്ലാതാക്കാനും മുടി വളരാനും തക്കാളി…; ഉപയോഗിക്കേണ്ടത് ഇങ്ങനെ
Tomato For Haircare: തക്കാളി നിങ്ങളുടെ മുടി വളർച്ചയെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം. മുടി സംരക്ഷണ മാസ്കുകളിലും പായ്ക്കുകളിലും തക്കാളി ഉപയോഗിക്കുന്നത് മുടിക്ക് തിളക്കവും പോഷണവും നൽകാൻ സഹായിക്കും. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ അവയെ ശക്തിപ്പെടുത്താൻ വരെ ഇതിലൂടെ സാധിക്കും.
പലരും നേരിടുന്ന പ്രശ്നമണാണ് മുടി കൊഴിച്ചിൽ, നര, മുടിയുടെ വളർച്ചക്കുറവ് എന്നിവ. ഏകദേശം 80 ശതമാനം പുരുഷന്മാരും സ്ത്രീകളും ഈ പ്രശ്നം നേരിടുന്നുണ്ട്. പാരമ്പര്യം, ഹോർമോൺ മാറ്റങ്ങൾ, മരുന്നുകൾ, സമ്മർദ്ദം, വിറ്റാമിനുകളുടെയോ ധാതുക്കളുടെയോ കുറവ്, ചില അണുബാധകൾ, റേഡിയേഷൻ തെറാപ്പി, മോശം ജീവിതശൈലി തുടങ്ങി നിരവധി കാരണങ്ങളാൽ ഇത് സംഭവിക്കാം.
എന്നിരുന്നാലും, രാസവസ്തുക്കൾ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ ഒഴിവാക്കി കൂടുതൽ പ്രകൃതിദത്തമായ ഒരു രീതി തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വീട്ടിൽ തന്നെയുണ്ട് പരിഹാരം. തക്കാളി നിങ്ങളുടെ മുടി വളർച്ചയെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം. മുടി സംരക്ഷണ മാസ്കുകളിലും പായ്ക്കുകളിലും തക്കാളി ഉപയോഗിക്കുന്നത് മുടിക്ക് തിളക്കവും പോഷണവും നൽകാൻ സഹായിക്കും. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ അവയെ ശക്തിപ്പെടുത്താൻ വരെ ഇതിലൂടെ സാധിക്കും.
മുടി വളർച്ച: ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പോഷക മാർഗമാണ് തക്കാളി. വിറ്റാമിനുകളും ധാതുക്കളും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും ഫോളിക്കിളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ഇവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിനും മുടിയുടെ പൊട്ടൽ കുറയ്ക്കുന്നതിനും നല്ലതാണ്.
മുടി കൊഴിച്ചിൽ തടയുന്നു: ചർമ്മപ്രശ്നങ്ങൾ, മുടി കൊഴിച്ചിൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു. ഹാനികരമായ ഫ്രീ റാഡിക്കലുകൾ കുറയ്ക്കുന്നതിലൂടെ, ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
താരൻ ഇല്ലാതാക്കുന്നു: പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് താരൻ. തക്കാളിയുടെ അസിഡിറ്റി സ്വഭാവം താരൻ ഇല്ലാതാക്കാനുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ്. ഇതിലെ അസിഡിറ്റി തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത് ഈ അവസ്ഥയ്ക്ക് കാരണമാകുന്ന ഫംഗസിന്റെ വളർച്ചയെ തടയുന്നു.
മുടി നരയ്ക്കുന്നത് തടയുന്നു: വളരെ ചെറുപ്പത്തിൽ തന്നെ പലരുടെയും മുടി നരയ്ക്കുന്നത് വലിയ പ്രശ്നമാണ്. പാരമ്പര്യം, സമ്മർദ്ദം, യുവി എക്സ്പോഷർ അല്ലെങ്കിൽ പോഷകാഹാരക്കുറവ് എന്നിവ മൂലവും ഇത് സംഭവിക്കാം. തക്കാളിയിലെ ആന്റിഓക്‌സിഡന്റുകൾ ഈ പ്രശ്നത്തിന് ഏറ്റവും മികച്ച പരിഹാരമാണ്. ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് മുടിയെ സംരക്ഷിക്കുന്ന ലൈക്കോപീൻ, മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും നരയ്ക്കുന്നത് തടയാനും സഹായിക്കുന്നു.
ജലാംശം നിലനിർത്തുന്നു: ഉയർന്ന ജലാംശവും ധാതുക്കളും അടങ്ങിയ തക്കാളി ഹെയർ മാസ്കുകൾക്കും സ്‌ക്രബ്ബുകൾക്കും ഉപയോഗിക്കുന്നത് മുടിയെയും തലയോട്ടിയെയും മോയ്‌സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു. മാത്രമല്ല, തക്കാളിയിലെ പ്രകൃതിദത്ത ആസിഡുകൾ തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കുകയും ഇത് ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും.
തക്കാളി എങ്ങനെ ഉപയോഗിക്കാം?
തക്കാളി ഉപയോഗിച്ച് മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ലളിതവും മികച്ചതുമായ മാർഗ്ഗം, തക്കാളി നീര് തലയോട്ടിയിൽ പുരട്ടി അൽപനേരം മൃദുവായി മസാജ് ചെയ്യുക എന്നതാണ്. 30 മിനിറ്റെങ്കിലും അവ വച്ചശേഷം മുടി കഴുകാവുന്നതാണ്. ഇത്തരത്തിൽ ആഴ്ച്ചയിൽ രണ്ട് തവണ ചെയ്യാവുന്നതാണ്.
മറ്റൊരു മാർഗം തക്കാളി നീര് കുറച്ച് കറ്റാർ വാഴ ജെല്ലുമായി യോജിപ്പിച്ച് തലയോട്ടിയിലും പുരുഷന്മാരിൽ കഷണ്ടിയുള്ള ഭാഗങ്ങളിലും പുരട്ടുക എന്നതാണ്. മിശ്രിതം തലയിൽ 40-50 മിനിറ്റ് വച്ചതിനുശേഷം കഴുകി കളയുക.