Today’s Horoscope Malayalam July 1; ആരോഗ്യ കാര്യത്തിൽ ഒന്ന് ശ്രദ്ധിച്ചോളൂ; ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope Malayalam: ചില രാശിക്കാർക്ക് ഇന്ന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തികനേട്ടങ്ങളുണ്ടാകുന്ന ചിലരുമുണ്ട്. നിങ്ങൾക്ക് ഗുണമോ ദോഷമോ അതോ സമ്മിശ്രഫലമാണോ എന്ന് നോക്കാം. ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.
മേടം
ഇന്ന് പങ്കാളിയുടെ പുർണ പിന്തുണ നിങ്ങൾക്ക് ലഭിയ്ക്കും. ജോലി, ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ പ്രശ്‌നങ്ങളുണ്ടായാലും ഇത് പരിഹരിച്ച് മുന്നോട്ട് പോകുക. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാൻ സാധിയ്ക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പല ജോലികളും വൈകുന്നേരത്തോടെ പൂർത്തിയാകാനുള്ള സാധ്യതയുണ്ട്. പ്രിയപ്പെട്ട ചിലരെ ഇന്ന് കണ്ടുമുട്ടും. വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശ്രമം ആവശ്യമായി വന്നേക്കാം.
ഇടവം
ഈ രാശിക്കാർ ഇന്ന് രാഷ്ട്രീയരംഗത്ത് നടത്തുന്ന പരിശ്രമങ്ങൾ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ ജോലിയിൽ സ്ഥാനമാനങ്ങൾ ലഭിയ്ക്കാൻ സാധ്യതയുണ്ട്. രാത്രിയിൽ ചില ആളുകളെ കണ്ടുമുട്ടുന്നത് അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ അത് ഒഴിവാക്കുക. സഹോദരീ സഹോദരന്മാരുമായുള്ള ബന്ധം നന്നായി മുന്നോട്ടു പോകും.
മിഥുനം
വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് നിങ്ങൾ ജാഗ്രത പാലിയ്ക്കണം. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുടെ ഉപദേശം കുടുംബ ബിസിനസിൽ നിങ്ങൾക്ക് ഉപയോഗപ്രദമാകും. നിങ്ങളുടെ കുട്ടി ഏതെങ്കിലും മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ, അതിൽ വിജയം സാധ്യമാണ്.
കർക്കിടകം
ബിസിനസുമായി ബന്ധപ്പെട്ട് ഇന്ന് യാത്രകൾ ചെയ്യേണ്ടതായി വരും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി മനസ് തുറന്ന് സംസാരിയ്ക്കാൻ അവസരം ലഭിയ്ക്കും. വൈകുന്നേരം പ്രിയപ്പെട്ട ഒരാളെ നിങ്ങൾ കാണാനുള്ള സാധ്യതയുണ്ട്. ഉപജീവന മേഖലയിൽ നിങ്ങൾ നടത്തുന്ന പരിശ്രമങ്ങളിൽ ഇന്ന് നിങ്ങൾക്ക് വിജയം കണ്ടെത്തും. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ നിയന്ത്രണം പാലിക്കുക.
ചിങ്ങം
ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും അംഗീകാരം ലഭിയ്ക്കും. ശത്രുശല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസരംഗത്ത് ചെയ്യുന്ന പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളുടെ ചുമതലകൾ നിർവഹിക്കുന്നതിലും പ്രത്യേക വിജയം ഉണ്ടാകും. നിങ്ങൾക്ക് നേത്രരോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധ വേണം. ഇന്ന് നിങ്ങൾക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ വന്നുചേരും. അയൽവാസിയുമായി തർക്കത്തിനുള്ള സാധ്യതയുണ്ട്.
കന്നി
ഇന്ന് നിങ്ങൾക്ക് ചില സാമൂഹികവും മംഗളകരവുമായ പരിപാടികൾക്ക് പണം ചെലവഴിയ്ക്കേണ്ടി വന്നേക്കാം. തൊഴിൽ, ബിസിനസ്സ് മേഖലകളിലെ നിരന്തരമായ പരിശ്രമങ്ങൾ കാരണം നിങ്ങൾക്ക് വിജയം സാധ്യമാണ്. ഏതെങ്കിലും നിയമ തർക്കത്തിലോ കേസിലോ വിജയം നിങ്ങളുടെ സന്തോഷത്തിന് കാരണമാകും.
തുലാം
ഇന്ന് നിങ്ങളുടെ കുടുംബത്തിൽ ചില മംഗളകരമായ കാര്യങ്ങൾ നടക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ദിവസങ്ങളായി തുടരുന്ന ചില ഇടപാടുകൾ സംബന്ധമായ പ്രശ്‌നം പരിഹരിയ്ക്കപ്പെടും. പ്രണയബന്ധങ്ങൾ നന്നായി മുന്നോട്ടുപോകും. മാതാപിചാക്കളുടെ കാര്യത്തിൽ ചില ആശങ്കകളുണ്ടാകാം. നേരത്തെ നിശ്ചയിച്ച യാത്രകൾ മാറ്റി വയ്ക്കാൻ സാധ്യതയുണ്ട്.
വൃശ്ചികം
ഈ രാശിക്കാർക്ക് ഇന്ന് ആരോഗ്യപരമായി നല്ല ദിവസമല്ല. ഇതിനാൽ ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടാകും. ഇതിനാൽ തന്നെ ആരോഗ്യ സംബന്ധമായി പണം ചെലവാക്കേണ്ടി വരും. ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ വയ്ക്കുക. സഹോദരന്റെ ഉപദേശം നിങ്ങളുടെ കുടുംബ ബിസിനസിന് സഹായകമായി വരും.
ധനു
സാമ്പത്തികമായി നല്ല ദിവസമാണ് ഇന്ന്. കുടുംബത്തിലെ സാമ്പത്തികാവസ്ഥ മെച്ചപ്പെടും. എതിരാളികൾ പോലും നിങ്ങളെ പ്രശംസിയ്ക്കുന്ന ദിവസമാണ്. സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് അവസരം വന്നുചേരും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി തർക്കമുണ്ടാകാം, അതിനാൽ ശ്രദ്ധിക്കുക.
മകരം
ഇന്ന് കുടുംബത്തിലും സാമ്പത്തിക കാര്യങ്ങളിലും നിങ്ങൾ വിജയിക്കും. തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിയ്ക്കുക. ജീവനോപാധിയുമായി ബന്ധപ്പെട്ട് നടക്കുന്ന ശ്രമങ്ങൾ ഫലം കാണും. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് ഓഫീസർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. അതിനാൽ നിങ്ങളുടെ തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാകും.
കുംഭം
പെട്ടെന്നുള്ള ചില വാർത്തകൾ കേട്ട് നിങ്ങൾക്ക് അസ്വസ്ഥതകൾ വന്നേക്കാം. ആരോടും വഴക്കിടരുത്. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ഇന്ന് കുടുംബാംഗങ്ങളുമായി ചില തർക്കങ്ങൾ ഉണ്ടാകാം. ബിസിനസ്സ് ദിശയിൽ നടത്തുന്ന ശ്രമങ്ങൾ ഇന്ന് വിജയിക്കും. വസ്തു വാങ്ങാൻ നല്ല ദിവസമാണ്. ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കായി നടത്തുന്ന ശ്രമം വിജയിക്കും.
മീനം
ദാമ്പത്യത്തിലെ തടസങ്ങൾ ഇന്ന് പരിഹരിക്കപ്പെടും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചില ചെലവുകൾ ഉണ്ടാകാം. യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കണം. വിലപിടിപ്പുള്ള ചില വസ്തുക്കൾ മോഷണം പോകാനുള്ള സാധ്യതയുണ്ട്. മക്കളുടെ കാര്യത്തിൽ ഇന്ന് ചില ആകുലകളുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)