Today’s Horoscope Malayalam June 28 : അംഗീകാരം, ആരോഗ്യം, മത്സരവിജയം ; അറിയാം ഇന്നത്തെ നക്ഷത്ര ഫലം

Daily horoscope june 28 : കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു. അറിയാം ഇന്നത്തെ നക്ഷത്രഫലം.

Todays Horoscope Malayalam June 28 : അംഗീകാരം, ആരോഗ്യം, മത്സരവിജയം ; അറിയാം ഇന്നത്തെ നക്ഷത്ര ഫലം
Published: 

28 Jun 2024 06:38 AM

പന്ത്രണ്ട് രാശികളുണ്ട്, ഓരോന്നിനും അതിൻ്റേതായ സവിശേഷതകളുണ്ട്. നിങ്ങൾ ഒരു ദിവസത്തിൻ്റെ യാത്ര ആരംഭിക്കുമ്പോൾ, നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് കണ്ടെത്തുക.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവയാണ് ഈ രാശിക്കാരുടെ ഇന്നത്തെ ഫലമായി കാണുന്നത്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനലാഭം, അനുകൂലസ്ഥലംമാറ്റയോഗം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം ഇവയാണ് ഇന്നത്തെ ഫലം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഈ നക്ഷത്രക്കാർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ഇച്ഛാഭംഗം, അഭിമാനക്ഷതം, യാത്രാപരാജയം ഇവയാണ് ഇന്നത്തെ ഫലം. തടസ്സങ്ങൾ വന്നു ചേരാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, സൽക്കാരയോഗം, ആരോഗ്യം ഇവയാണ് ഇന്നത്തെ ഫലം. യാത്രകൾ വിജയിക്കാനും സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ ഈ നക്ഷത്രക്കാർക്ക് കാണുന്നു. യാത്രകൾ വിജയിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!