5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today’s Horoscope Malayalam June 30; ഈ രാശിക്കാർക്ക് ജോലിയിൽ വിജയം കൈവരിക്കാന്‍ സാധിക്കും; ഇന്നത്തെ നക്ഷത്രഫലം

Horoscope Malayalam: ഈ രാശിക്കാർക്ക് കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ഇന്ന് നിങ്ങളുടെ ഭാഗ്യം എന്താണ് ... നക്ഷത്രഫലം നോക്കി മനസ്സിലാക്കാം

Today’s Horoscope Malayalam June 30; ഈ രാശിക്കാർക്ക് ജോലിയിൽ വിജയം കൈവരിക്കാന്‍ സാധിക്കും; ഇന്നത്തെ നക്ഷത്രഫലം
ജൂൺ 30 2024 ഇന്നത്തെ രാശിഫലം.
Follow Us
aswathy-balachandran
Aswathy Balachandran | Published: 30 Jun 2024 07:49 AM

നിങ്ങളുടെ ഒരു ദിവസമെങ്ങനെ എന്നറിഞ്ഞ് പ്ലാൻ ചെയ്യുന്നത് നന്നാകില്ലേ…ചിലർക്ക് ചില ദിവസങ്ങൾ അനുകൂലമാകില്ല. ചിലർക്ക് ​ഗുണകരമാകാം. ഇന്ന് നിങ്ങളുടെ ഭാഗ്യം എന്താണ് നിങ്ങൾക്കായി കരുതിയിരിക്കുന്നത് എന്ത് നക്ഷത്രഫലം നോക്കി മനസ്സിലാക്കാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം, പാഴ്ചെലവ്, ധനതടസ്സം ഇവയാണ് ഇന്നത്തെ ഫലം. എന്നാൽസുഹൃദ്സമാഗമം, അവിചാരിത ധനയോഗം, സൽക്കാരയോഗം ഇവയും കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, നഷ്ടം, അലച്ചിൽ, ചെലവ്, ശത്രുശല്യം, ശരീരക്ഷതം ഇവ സംഭവിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ അകന്നേക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അഭിമാനം ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഈ നക്ഷത്രക്കാർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. എന്നാൽ നിയമവിജയത്തിനും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യവിജയം, സന്തോഷം ഇവ കാണുന്നു. എന്നാൽ മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം, ശരീരക്ഷീണം ഇവയും കാണുന്നുണ്ട്.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, നേട്ടം, സൽക്കാരയോഗം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, ശത്രുശല്യം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സന്തോഷം, സ്ഥാനലാഭം ഇവ കാണുന്നു. എന്നാൽ യാത്രാതടസ്സം, മനഃപ്രയാസം ഇവയ്ക്കും സാധ്യത.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ഈ രാശിക്കാർക്ക് കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

Stories