Todays Horoscope Malayalam October 15 : തർക്കങ്ങൾ നിയമക്കുരുക്കിലേക്ക് നയിച്ചേക്കാം; ഇന്നത്തെ നക്ഷത്രഫലം
Todays Horoscope Malayalam October 15 Predictions : തർക്കങ്ങളിലേർപ്പെടാൻ പറ്റാത്ത ദിവസമാണ് ഇന്ന്. ഇത് നിയമക്കുരുക്കിലേക്ക് നയിച്ചേക്കാം. ചില രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി നല്ല ദിവസമായിരിക്കും. ഇന്നത്തെ നക്ഷത്രഫലം അറിയാം.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ഇന്ന് ഭാഗ്യമുള്ള ദിവസം. തർക്കങ്ങൾ നിയമക്കുരുക്കിലേക്ക് നയിച്ചേക്കാം. തിരക്കുള്ള ദിവസമാകുമെന്നതിനാൽ കുടുംബത്തിനൊപ്പം സമയം ലഭിക്കില്ല.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
മുടങ്ങിക്കിടക്കുന്ന പണം വന്നുചേരും. സ്വത്തുവകകൾ ലഭിച്ചേക്കാം. വ്യവസായം വിപുലീകരിക്കാൻ പണം ചിലവഴിക്കും. വിദേശത്ത് പോയി പഠിക്കേണ്ട വിദ്യാർത്ഥികൾക്ക് ഇന്ന് അഡ്മിഷനെടുക്കാം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
കുടുംബത്തിൽ സന്തോഷമുണ്ടാവും. പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. അതിഥികൾ വീട്ടിൽ വന്നേക്കാം.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. വ്യാപാരത്തിൽ നേട്ടമുണ്ടാവും. കമിതാക്കൾക്ക് നല്ല ദിവസം.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഇന്ന് ചെയ്യേണ്ട ജോലി മാറ്റിവച്ചാൽ നഷ്ടം സംഭവിക്കും. വ്യവസായത്തിൽ നിക്ഷേപത്തിന് പറ്റിയ ദിവസം. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
തൊഴിലിൽ നേട്ടങ്ങളുണ്ടാവും. കുടുംബാംഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാവാം. ഇത് ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങൾ സഹായിക്കുന്ന ആളുകൾ ഭാവിയിൽ പ്രയോജനപ്പെടും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സന്തോഷകരമായ ദിവസമായിരിക്കും. ഇന്ന് ജോലികൾ പൂർത്തിയാക്കും. സ്വയം സമയവും പണവും ചിലവഴിക്കാൻ കഴിയും. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
കുടുംബാങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റും. കുടുംബത്തിൽ ചില മംഗളകരമായ കാര്യങ്ങൾ ചർച്ച ചെയ്യും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കിയേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വലിയ തുക ലഭിക്കാൻ സാധ്യത. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള വഴി തെളിയും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഇന്ന് നിരാശപ്പെടുത്തുന്ന വാർത്തകൾ കേട്ടേക്കാം. ജോലി സ്ഥലത്ത് നേട്ടമുണ്ടാവും. തർക്കങ്ങൾ ഒഴിവാക്കുക. അല്ലെങ്കിൽ നിയമക്കുരുക്കിൽ പെടാം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ആരോഗ്യപ്രശ്നങ്ങളുണ്ടാവാം. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് കാര്യമായ ജോലികൾ ഉണ്ടാവില്ല. വ്യവസായ ബന്ധങ്ങൾ ഇന്ന് ഗുണമായിത്തീരും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
കമിതാക്കൾക്കിടയിലെ പ്രശ്നങ്ങൾ അവസാനിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കും. വിദേശത്ത് ജോലി തിരഞ്ഞെടുക്കാൻ പറ്റിയ ദിവസം.