Today’s Horoscope Malayalam June 27 : സാമ്പത്തിക മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കും; അറിയാം, ഇന്നത്തെ നക്ഷത്ര ഫലം
Today's Horoscope Malayalam June 27 : ഇന്നത്തെ നക്ഷത്രഫലമനുസരിച്ച് പല കൂറുകാർക്കും നല്ല ദിവസമാണ്. സാമ്പത്തിക നേട്ടവും ജീവിത പങ്കാളിയുമൊത്തുള്ള സ്നേഹവുമൊക്കെ ഇന്നത്തെ നക്ഷത്ര ഫലമനുസരിച്ച് പ്രവചിക്കപ്പെട്ടിരിക്കുന്നു.
നക്ഷത്രഫലം പരിഗണിച്ച് ഒരു ദിവസത്തെ പദ്ധതികൾ തീരുമാനിക്കാം, ആസൂത്രണം ചെയ്യാം. അറിയാം, ഇന്നത്തെ നക്ഷത്ര ഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ഈ കൂറുകാർക്ക് ഇന്ന് മികച്ച ഫലങ്ങൾ ലഭിക്കും. പുതിയ സ്ഥാനമാനങ്ങളും ആകസ്മികമായ സാമ്പത്തിക നേട്ടവും ലഭിച്ചേക്കാം. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാവും. മാതാപിതാക്കളുമായി പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാവും. ചെലവുകൾ വർധിച്ചേക്കാം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഈ കൂറുകാർക്ക് ഇന്ന് പല വിമർശനങ്ങളെയും അഭിമുഖീകരിക്കേണ്ടിവരും. സഹോദരങ്ങളുമായി പ്രശ്നങ്ങലുണ്ടായേക്കാം. പ്രതികൂല സാഹചര്യങ്ങളെ വിവേകത്തോടെ നേരിടാനാവും. ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ ഉടൻ അവസാനിച്ചേക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഈ രാശിക്കാർക്ക് വിജയിക്കാനുള്ള, അവസരങ്ങളുണ്ടാവും. ഒരു പ്രധാന വ്യക്തിയുടെ സഹായത്തോടെ വിലപ്പെട്ട ഒരു കാര്യം ജീവിതത്തിൽ നടക്കാനിടയുണ്ട്. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിച്ചേക്കും.
Also Read: Vaidhavya Yoga: വിധവകളാകാന്‍ യോഗമുള്ള നക്ഷത്രങ്ങളും പരിഹാരങ്ങളും
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഈ കൂറുകാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണം. രഹസ്യാത്മകത സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ജനപ്രതിനിധികൾക്ക് അത്ര നല്ല ദിവസമാകില്ല. ബിസിനസുനാർക്ക് ലാഭം ലഭിക്കും. പങ്കാളിയെ സന്തോഷിപ്പിക്കുന്നതിൽ വിജയിക്കും. കമിതാക്കൾക്ക് സന്തോഷകരമായ ദിവസമായിരിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസം. കലാ സാഹിത്യ മേഖലകളിൽ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. ജോലിയിലെ തടസ്സങ്ങൾ നീങ്ങും. കുടുംബ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അവസരം ലഭിക്കും. അവിവാഹിതർക്ക് നല്ല ആളുകളിൽ നിന്ന് വിവാഹാലോചനകൾ വരാനിടയുണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ചില ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ ഈ കൂറുകാർക്ക് സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയുണ്ട്. വീട്ടാവശ്യത്തിനുള്ള വസ്തുക്കൾ വാങ്ങാനായി പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങൾ നടത്താൻ ശ്രമിക്കുന്നവർക്ക് ഗുണകരമായ ദിവസം.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഈ കൂറുകാർക്ക് ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാവാനിടയുണ്ട്. വൈകുന്നേരം ചില പൊതു പരിപാടികളിൽ പങ്കെടുത്തേക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാനാവും. മക്കളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വളരെ ആലോചിച്ച് മാത്രം എടുക്കുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഈ കൂറുകാർക്ക് ബിസിനസിൽ വലിയ ലാഭം നേടാനുള്ള അവസരങ്ങളുണ്ടാവും. കുടുംബാംഗങ്ങളിൽ നിന്നും ജീവിതപങ്കാളിയിൽ നിന്നും കാമുകിയിൽ നിന്നും സ്നേഹം ലഭിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഇന്ന് ഈ കൂറുകാർക്ക് തിരക്കേറിയ ദിവസമാവും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ലാഭം നേടാനുള്ള വഴികൾ തുറക്കും. ഇന്ന് നിങ്ങൾക്ക് വളരെ തിരക്കേറിയ ദിവസമായിരിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
അവിവാഹിതർക്ക് നല്ല വിവാഹാലോചന വന്നേക്കാം. ബിസിനസുകാർ ലാഭമുണ്ടാക്കാൻ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കും.