5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam June 26 : ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂലസ്ഥലംമാറ്റയോഗം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Malayalam Star Result Today: കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ആരോഗ്യം ഇവ ഈ രാശിക്കാർക്ക് കാണുന്നു. എന്താണ് നിങ്ങൾക്കായി കരുതിയിരിക്കുന്ന അനുഭവങ്ങൾ അറിയേണ്ടേ...

Today’s Horoscope Malayalam June 26 : ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂലസ്ഥലംമാറ്റയോഗം; അറിയാം ഇന്നത്തെ നക്ഷത്രഫലം
aswathy-balachandran
Aswathy Balachandran | Published: 26 Jun 2024 06:33 AM

ഇന്ന് നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യം എന്ത്, എന്താണ് നിങ്ങൾക്കായി കരുതിയിരിക്കുന്ന അനുഭവങ്ങൾ അറിയേണ്ടേ… ഇന്നത്തെ നക്ഷത്രഫലം നോക്കി ഒരു ദിവസം വിലയിരുത്താം… പദ്ധതികൾ ആസൂത്രണം ചെയ്യാം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, അനുകൂലസ്ഥലംമാറ്റയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാനും സാധ്യതയുണ്ട്.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ആരോഗ്യം ഇവ ഈ രാശിക്കാർക്ക് കാണുന്നു. നടക്കാതിരുന്ന കാര്യങ്ങൾ നടക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം എന്നവയാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. തടസ്സങ്ങൾ വന്നു ചേരാനും സാധ്യതയുണ്ട്.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഈ നക്ഷത്രക്കാർക്ക് കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, പാഴ്ചെലവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം വിഷമിക്കാതിരിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, മത്സരവിജയം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം ഇവയാണ് ഈ രാശിക്കാരുടെ ഇന്നത്തെ ഫലമായി കാണുന്നത്. കൂടിക്കാഴ്ചകൾ വിജയിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം എന്നിവ ഈ നക്ഷത്രക്കാർക്ക് ഇന്നുണ്ടാകാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ അകലാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യപരാജയം, വഴക്ക്, നിയമപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നിയമവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നുണ്ട്. ആഗ്രഹങ്ങൾ നടക്കാനും സാധ്യത.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം, ചെലവ്, ധനതടസ്സം, ബിസിനസിൽ നഷ്ടം, നിയമപരാജയം ഇവയാണ് ഈ നക്ഷത്രക്കാരുടെ ഇന്നത്തെ ഫലം. വേണ്ടപ്പെട്ടവർ അകലാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)