Today’s Horoscope Malayalam June 24 : ഇന്ന് ബിസിനസുകാർക്ക് ഫലപ്രദമായ ദിവസം; ഇന്നത്ത നക്ഷത്രഫലം

Today's Horoscope Malayalam June 24 : ഇന്ന് ആത്മീയവും മതപരവുമായ കാര്യത്തിൽ കൂടുതൽ സമയം കണ്ടെത്തും. ജോലികൾ പൂർത്തീകരിക്കപ്പെടും. ഏറെ നാളായി ആഗ്രഹിച്ചിരുന്ന കാര്യം ഇന്ന് സഫലമാകും.

Todays Horoscope Malayalam June 24 : ഇന്ന് ബിസിനസുകാർക്ക് ഫലപ്രദമായ ദിവസം; ഇന്നത്ത നക്ഷത്രഫലം

image courtesy -social media

Published: 

24 Jun 2024 07:30 AM

ഇന്ന് ചില രാശികൾ ബിസിനസുകാർക്ക് ഫലപ്രദമാണ്. മറ്റ് ചിലർക്ക് സ്വത്ത് സമ്പാദന തർക്കങ്ങൾ നിലനിൽക്കും. ചിലരുടെ ദാമ്പത്യം അത്ര സുഖകരമാവില്ല. ഇന്നത്തെ നക്ഷത്രഫലം അറിയാം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​ഇന്ന് വീട്ടിൽ അതിഥികൾ വന്നേക്കാം. യാത്ര ചെയ്യാനുള്ള സാധ്യതയുമുണ്ട്. ആ യാത്രയിൽ പ്രയോജനമുണ്ടാവും. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള തർക്കം ഒഴിവാക്കുക. പങ്കാളിയുമായി ചെറിയ തർക്കങ്ങൾ ഉണ്ടായേക്കാം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഈ രാശിക്കാർ ബിസിനസിൽ ശ്രദ്ധിക്കണം. പങ്കാളിയൊത്ത് വിനോദത്തിൽ സമയം ചെലവഴിക്കും. നിങ്ങളുടെ കാഴ്ചപ്പാടുകൾ ശക്തമായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് ഉണ്ടാവാനിടയുള്ള തർക്കം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും. പുതിയത് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം വിദ്യാർഥികളിലുണ്ടാവും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​​ബിസിനസുകാർ പുതിയ പദ്ധതികൾ തയ്യാറാക്കും. കടം കുറയാൻ ഇടയുണ്ട്. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. സുഹൃത്തുമായി തർക്കമുണ്ടായേക്കാം. വിദ്യാർത്ഥികൾക്ക് പുതിയ ഒരു വിഷയം പഠിക്കാനുള്ള അവസരം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് നല്ല വാർത്ത ലഭിക്കാനിടയുണ്ട്.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​​ഈ രാശിക്കാർ ഇന്ന് ആത്മീയവും മതപരവുമായ കാര്യത്തിൽ കൂടുതൽ സമയം കണ്ടെത്തും. ജോലികൾ പൂർത്തീകരിക്കപ്പെടും. ഏറെ നാളായി ആഗ്രഹിച്ചിരുന്ന കാര്യം ഇന്ന് സഫലമാകും. സന്തോഷം വർധിക്കും. മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം ലഭിക്കും. സഹോദരീസഹോദരന്മാർക്ക് ഉപദേശങ്ങൾ നൽകാൻ കഴിയും. അത് അവരെ സഹായിക്കും.

Also Read: Today’s Horoscope Malayalam June 23: ഈ നക്ഷത്രക്കാരുടെ വിവാഹലോചനകൾ ലക്ഷ്യത്തിലേക്ക്; ഇന്നത്തെ നക്ഷത്രഫലം

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

രാഷ്ട്രീയ കാര്യങ്ങളിൽ ഇന്ന് സമയം ചെലവഴിക്കും. ജോലിസ്ഥലത്തെ അന്തരീക്ഷം അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. പിതാവിന്റെ ആരോഗ്യനിലയിൽ ആശങ്കയ്ക്ക് സാധ്യത.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​​കുറച്ചു നാളുകളായി തുടരുന്ന പ്രശ്നങ്ങൾ അവസാനിയ്ക്കും. കുടുംബത്തിൽ മംഗള കാര്യങ്ങളുണ്ടാവും. ചെലവുകൾ കുറയുന്നതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിയുടെ ഉപദേശം ബിസിനസിനെ സഹായിക്കും.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ബന്ധുക്കളിൽ നിന്ന് നല്ല വാർത്തകൾക്ക് സാധ്യത. ബിസിനസുകാർക്ക് ധനലാഭമുണ്ടാകും. വിദ്യാർത്ഥികൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കണം.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​​ഏറെ നാളായി കാണണമെന്ന് ആഗ്രഹിച്ചിരുന്നയാളെ ഇന്ന് കാണും. യാത്ര ചെയ്യാൻ അവസരം ലഭിക്കും. ഭക്ഷണ ശീലങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ചില ആശങ്കകൾ ഉണ്ടായേക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ പ്ലാനുകൾ ബിസിനസിൽ ഫലപ്രദമാകും. ഭാവിയിൽ സാമ്പത്തിക ലാഭത്തിന് ഇത് സഹായിക്കും. സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിയ്ക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഈ രാശിക്കാർക്ക് ഇന്നത്ര നല്ല ദിവസമല്ല. പണമിടപാടുകളിൽ ജാഗ്രത വേണം. ശത്രുക്കൾ നശിപ്പിക്കപ്പെടും. മാനസികമായ ഉത്കണ്ഠയുണ്ടാവാം. അസുഖം വന്നേക്കാം. മോശം കാലാവസ്ഥ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കുടുംബ ബിസിനസിൽ പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ധനപരമായ നേട്ടത്തിനു സാധ്യത. മതപരമായ കാര്യങ്ങളിൽ താത്പര്യം കാണിക്കും. കുട്ടികളിൽ നിന്ന് വിജയവുമായി ബന്ധപ്പെട്ട വാർത്തകൾ കേൾക്കാനിടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

നിയമപരമായ പ്രവർത്തനങ്ങൾക്ക് ഇന്ന് ഫലപ്രാപ്തിക്ക് സാധ്യത. ബിസിനസ് കാഴ്ചപ്പാടുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ അവസരമുണ്ടാവും. മതപരമായ ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

 

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ