Today’s Horoscope Malayalam June 23: ഈ നക്ഷത്രക്കാരുടെ വിവാഹലോചനകള്‍ ലക്ഷ്യത്തിലേക്ക്; ഇന്നത്തെ നക്ഷത്രഫലം
Malayalam Star Result Today: സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കും. എല്ലാ മേഖലയിലും ഉയര്‍ച്ച കൈവരും. പുതിയ പ്രണയങ്ങളിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്.
ഒരു ദിവസത്തെ ഫലം നോക്കി പ്രവര്‍ത്തിക്കുന്നത് ഒരു നീണ്ട നാളത്തേക്ക് നല്ല ജീവിതം നയിക്കാന്‍ സഹായിച്ചേക്കാം. ഗുണദോഷസമ്മിശ്രമായ നക്ഷത്രഫലങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോള്‍ നക്ഷത്രഫലങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാതെയുമിരിക്കാം. അതിന് കാരണം നിങ്ങളുടെ ജനന സമയമായും എല്ലാം ബന്ധപ്പെട്ടിരിക്കുന്ന ചില പ്രത്യേകതകളാണ്. നോക്കാം ഇന്നത്തെ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
ഈ നക്ഷത്രക്കാര്‍ക്ക് അവരുടെ കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കും. സൗഹൃദങ്ങള്‍ കാരണം ഗുണം ലഭിക്കും. മത്സരരംഗത്ത് നന്നായി ശോഭിക്കാന്‍ സാധിക്കും.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)
ഇക്കൂട്ടര്‍ക്ക് സ്ഥാനപ്രാപ്തി കൈവരും. മാത്രമല്ല സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കും. എല്ലാ മേഖലയിലും ഉയര്‍ച്ച കൈവരും. പുതിയ പ്രണയങ്ങളിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്.
മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
നിങ്ങളുടെ കര്‍മ്മരംഗത്ത് അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ നന്നായി ശ്രദ്ധിക്കുക. ധനനഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. ദൂരയാത്രകള്‍ കൊണ്ട് ഗുണമുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
നിങ്ങളുടെ കുടുംബത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ഇന്‍ര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഉദ്യോഗവുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തേണ്ടി വരും.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
നല്ല വ്യായാമത്തിലൂടെ ശാരീരിക അസ്വസ്ഥതകള്‍ മാറാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് കാര്യസാധ്യം ഉണ്ടാകും. പുതിയ പദ്ധതികളില്‍ പണം മുടക്കാനിടയുണ്ട്. മനസിന് അസ്വസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)
ഈ ദിവസം നിങ്ങള്‍ക്ക് വിജയം കൊണ്ടുവരും. ദൂരയാത്രകള്‍ നടത്തേണ്ടതായി വരും. ധനപരമായ ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. പുതിയ തൊഴിലില്‍ പ്രാഗല്‍ഭ്യം കൈവരിക്കും.
തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
പുതിയ തൊഴില്‍ പഠിക്കാന്‍ പരിശ്രമം നടത്തും. ഭക്ഷണകാര്യത്തില്‍ നിയന്ത്രണം പാലിക്കുക. സല്‍കീര്‍ത്തിയുണ്ടാകാന്‍ സാധ്യതയുണ്ട്. പലവിധ അപകടങ്ങളെ നേരിടേണ്ടതായി വരും. എല്ലാത്തിനേയും മനോധൈര്യത്തോടെ നേരിടുക.
Also Read: Vastu Tips: വിവാഹത്തിന് കാലതാമസം, പുരോഗതി തടസ്സം? വീട്ടിലെ ഈ വസ്തുക്കളാകാം കാരണം
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
നേതൃത്വ ഗുണം കാണിക്കും, ദൂരദേശവാസത്തിന് സാധ്യത കാണുന്നുണ്ട്. കുടുംബത്തിലെ ബാധ്യതകള്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ നന്നായി ശ്രദ്ധിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യപ്രാപ്തി വര്‍ധിക്കാനിടയുണ്ട്. തൊഴില്‍ മേഖലയില്‍ പ്രശനങ്ങളുണ്ടാകും. പുതിയ
വാഹനങ്ങള്‍ വാങ്ങാന്‍ സാധ്യതയുണ്ട്. വിവാഹം നോക്കുന്നവര്‍ക്ക് അനുകൂല സമയം.
മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)
ദാമ്പത്യ ജീവിതം മെച്ചപ്പെടും. കലാകാരന്മാര്‍ക്ക് ഉന്നതിയുണ്ടാകാനിടയുണ്ട്. സ്വത്ത് ഇടപാട് നടത്തുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. പ്രതീക്ഷിക്കാതെ പണം വന്നുചേരും.
കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
പണം കൈവരും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. സന്താനങ്ങളുടെ വിവാഹം നടക്കും. കുടുംബത്തില്‍ സുഖം വര്‍ധിക്കും.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
പ്രൊമോഷന്‍ ലഭിക്കാനുള്ള വഴികള്‍ അടയും. ശത്രുക്കള്‍ മിത്രങ്ങളാകും. ചെലവുകളില്‍ നിയന്ത്രണം കൊണ്ടുവരണം.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായത് മാത്രമാണ്. TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.