5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam June 22: അപ്രതീക്ഷിത സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിയേക്കാം! ഇന്നത്തെ രാശിഫലം

Today’s Horoscope Malayalam: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയാണെന്ന് അറിയേണ്ടേ. ചിലപ്പോൾ ചില കൂറുകാർക്ക് ഇന്ന് അത്ര നല്ല ഫലങ്ങളായിരിക്കില്ല. ഓരോ കൂറുകാർക്കും ഈ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും ലഭിക്കുക?

Today’s Horoscope Malayalam June 22: അപ്രതീക്ഷിത സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിയേക്കാം! ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം ജൂൺ 22.
neethu-vijayan
Neethu Vijayan | Updated On: 22 Jun 2024 08:59 AM

ഇന്ന് നിങ്ങളുടെ ഭാഗ്യം എന്താണ് നിങ്ങൾക്കായി കരുതിയിരിക്കുന്നതെന്ന് അറിയേണ്ടേ. ചിലപ്പോൾ നക്ഷത്രഫലങ്ങൾ സൂചിപ്പിക്കുന്നതുപോലെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാതെയുമിരിക്കാം. അതിന് കാരണം നിങ്ങളുടെ ജനന സമയമായും എല്ലാം ബന്ധപ്പെട്ടിരിക്കുന്ന ചില പ്രത്യേകതകളാണ്. നോക്കാം ഇന്നത്തെ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ)

ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ധനതടസ്സം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ)

ഇടവം രാശിക്കാർക്ക് കാര്യതടസ്സം, കലഹം, തർക്കം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, നഷ്ടം എന്നിവ കാണുന്നു. സുഹൃത്തുക്കൾ നിങ്ങളിൽ നിന്ന് അകലാനുള്ള സാധ്യതയുണ്ട്.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, നല്ല ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, അഭിമാനം എന്നിവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാനുള്ള അവസരം നിങ്ങൾക്ക് വന്നുചേരും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കാര്യവിജയം, സന്തോഷം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ദൂര യാത്രകൾ പോകാനുള്ള സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ)

ശത്രുശല്യം, കാര്യപരാജയം, അലച്ചിൽ, ചെലവ്, മനഃപ്രയാസം, ഉത്സാഹക്കുറവ് എന്നിവ കാണുന്നു. നിങ്ങൾ പറയുന്ന ഓരോ വാക്കുകളും സൂക്ഷിക്കുക. കാരണം ഇത് നിങ്ങൾക്ക് ദോഷകരമായി ബാധിച്ചേക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ)

കാര്യപരാജയം, തർക്കം, മനഃപ്രയാസം, ശരീരത്തിന് സുഖക്കുറവ്, ഉദരവൈഷമ്യം, നഷ്ടം എന്നിവ കാണുന്നു. വേണ്ടപ്പെട്ടവരിൽ നിന്ന് അകന്ന് നിൽക്കേണ്ടി വന്നേക്കാം.

ALSO READ: വിവാഹത്തിന് കാലതാമസം, പുരോഗതി തടസ്സം? വീട്ടിലെ ഈ വസ്തുക്കളാകാം കാരണം

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ)

കാര്യവിജയം, അംഗീകാരം, നല്ല ആരോഗ്യം, സ്ഥാനലാഭം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ)

കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, വഴക്ക് ഇവ കാണുന്നു. കിംവദന്തികൾ വിശ്വസിക്കുന്നത് ഒഴിവാക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ)

കാര്യവിജയം, ശത്രുക്ഷയം, നേട്ടം, അഭിമാനം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം എന്നിവയാണ് ഈ രാശിക്കാരുടെ ഇന്നത്തെ ഫലം. ജോലിയിലും ഉത്തരവാദിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ)

കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, ചെലവ് വർദ്ധനവ് എന്നിവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെട്ടേക്കാം. അത്യാവശ്യ ജോലികൾ ഉടൻ പൂർത്തിയാക്കാൻ ശ്രമിക്കുക.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. മംഗളകരമായ കാര്യങ്ങളിൽ പങ്കെടുക്കാനുള്ള അവസരം വന്നുചേരും.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യപരാജയം, ഇച്ഛാഭംഗം, തർക്കം, ഉത്സാഹക്കുറവ്, അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം എന്നിവ കാണുന്നു. ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എടുത്തുചാട്ടം അരുത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് TV9 Malayalam സ്ഥിരീകരിക്കുന്നില്ല )