Today’s Horoscope Malayalam June 21: വാഹനം കൈകാര്യം ചെയ്യുന്നവര്‍ നന്നായി ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം
Today Malayalam Horoscope: ചിലപ്പോള്‍ നക്ഷത്രഫലങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാതെയുമിരിക്കാം. അതിന് കാരണം നിങ്ങളുടെ ജനന സമയമായും എല്ലാം ബന്ധപ്പെട്ടിരിക്കുന്ന ചില പ്രത്യേകതകളാണ്. നോക്കാം ഇന്നത്തെ നക്ഷത്രഫലം.
ഒരു ദിവസത്തെ ഫലം നോക്കി പ്രവര്‍ത്തിക്കുന്നത് ഒരു നീണ്ട നാളത്തേക്ക് നല്ല ജീവിതം നയിക്കാന്‍ സഹായിക്കും. ഗുണദോഷസമ്മിശ്രമായ നക്ഷത്രഫലങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോള്‍ നക്ഷത്രഫലങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാതെയുമിരിക്കാം. അതിന് കാരണം നിങ്ങളുടെ ജനന സമയമായും എല്ലാം ബന്ധപ്പെട്ടിരിക്കുന്ന ചില പ്രത്യേകതകളാണ്. നോക്കാം ഇന്നത്തെ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ)
ഈ നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യതടസം, മനപ്രയാസം, അലച്ചില്‍, ചെലവ്, യാത്രാപരാജയ എന്നിവയാണ് ഫലം.
ഇടവം (കാര്‍ത്തിക അവസാനം ഭാഗം, രോഹിണി, മകയിരം ആദ്യഭാഗം)
ഈ നക്ഷത്രക്കാര്‍ക്ക് കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, സുഹൃദ്‌സമാഗമം എന്നിവയായിരിക്കും ഫലം.
മിഥുനം ( മകയിരം രണ്ടാംപകുതി മുതല്‍, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം എന്നിങ്ങനെയുള്ള കാര്യങ്ങളാകും ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുക.
കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, യാത്രാതടസമ എന്നിവയായിരിക്കും ഫലം. വൈകീട്ട് ആറുമണി കഴിഞ്ഞാല്‍ ഫലം മാറാന്‍ സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം)
കാര്യതടസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാപരജായം, ശത്രുശല്യം, മനപ്രയാസം എന്നിവയായിരിക്കും നിങ്ങളുടെ ജീവിതത്തില്‍ ഇന്ന് സംഭവിക്കുക.
കന്നി (ഉത്രം അവസാനഭാഗം, അത്തം, ചിത്തിര, ആദ്യപകുതിഭാഗം)
ഈ നക്ഷത്രക്കാര്‍ക്ക് കാര്യവിജയം, അംഗീകാരം, അഭിമാനം, സ്ഥാനക്കായറ്റം എന്നിവയാണ് ഫലം. ഇത് മാറിമറിയാനും സാധ്യതയുണ്ട്.
തുലാം (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)
കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍ എന്നിവ സംഭവിക്കാന്‍ സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം അവസാന ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം എന്നീ ഫലങ്ങള്‍ കാണുന്നുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
കാര്യതടസം, ഇച്ഛാഭാഗം, അലച്ചില്‍, ചെലവ്, നഷ്ടം എന്നിവ സംഭവിക്കാന്‍ സാധ്യതയുണ്ട്.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ സംഭവിക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
കാര്യവിജയം, സന്തോഷം, അഭിമാനം, നേട്ടം, ശത്രുക്ഷയം, സുഹൃദ്‌സമാഗമം എന്നിവയുണ്ടാകാം.
മീനം (പൂരുരുട്ടാതി അവസാനഭാഗം, ഉത്രട്ടാതി, രേവതി)
കാര്യതടസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ കാണുന്നുണ്ട്.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായത് മാത്രമാണ്. TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.