Today’s Horoscope Malayalam June 20: ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ വിജയം മാത്രം; ഇന്നത്തെ നക്ഷത്രഫലം
Today Horoscope Result: നമ്മുടെ ജീവിതത്തില്‍ വരാനിരിക്കുന്ന പല കാര്യങ്ങളും ഈ നക്ഷത്രഫലത്തിലൂടെ അറിയാന്‍ സാധിക്കും. ഈ ദിവസം നിങ്ങളുടെ ജീവിതം എങ്ങനെ മാറിമറിയുമെന്ന് നോക്കാം.
നക്ഷത്രഫലങ്ങള്‍ ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. നമ്മുടെ ജീവിതത്തില്‍ വരാനിരിക്കുന്ന പല കാര്യങ്ങളും ഈ നക്ഷത്രഫലത്തിലൂടെ അറിയാന്‍ സാധിക്കും. ഈ ദിവസം നിങ്ങളുടെ ജീവിതം എങ്ങനെ മാറിമറിയുമെന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക മുക്കാല്‍ഭാഗം)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം ഉയര്‍ച്ചയുണ്ടാകും. മാത്രമല്ല ധാരാളം അവസരങ്ങള്‍ വന്നുചേരാനും ഇടയുണ്ട്. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടാനും പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടാനും ഇന്നത്തെ ദിവസം യോഗം കാണുന്നുണ്ട്. സ്വത്തുവകകള്‍ നിങ്ങളുടെ കൈയില്‍ നിന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുക.
ഇടവം (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകയിരം അരഭാഗം)
മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യാന്‍ സാധിക്കും. താമസിക്കുന്ന വീട് മോടി പിടിപ്പിക്കാന്‍ പണം ചെലവഴിക്കും. ശത്രുക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും.
മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
നല്ല കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് നല്ല സമയം. കുടുംബത്തില്‍ ചെലവ് വര്‍ധിക്കാനിടയുണ്ട്.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കുടുംബകാര്യങ്ങളില്‍ ഉത്തരവാദിത്തം കാണിക്കും. ശരീരത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം സംഭവിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
മനശാന്തി കൈവരും. ജീവിതരീതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തും. കടം കൊടുത്ത പണം തിരിച്ചുകിട്ടാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും.
കന്നി ( ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)
പുതിയ വ്യവസായം ആരംഭിക്കാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമോ സ്ഥലം മാറ്റമോ ലഭിക്കും.
തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
ചില പ്രധാനപ്പെട്ട രേഖകള്‍ കൈയിലേക്ക് വന്നേക്കാം. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ദൈവാനുഗ്രഹം വര്‍ധിക്കാനുതകുന്ന പ്രവൃത്തികള്‍ ചെയ്യുക.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
സുഹൃത്തുക്കളുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറും. പരീക്ഷകളില്‍ വിജയിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ നന്നായി ശ്രദ്ധികുക. ജീവിതത്തില്‍ വേണ്ടപ്പെട്ടവരുടെ സഹായം പ്രതീക്ഷിക്കാം. ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും.
മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)
സന്താനങ്ങളുടെ വിവാഹകാര്യം നടക്കും. അലങ്കാര വസ്തുക്കളോട് ഇഷ്ടം തോന്നും. മധ്യസ്ഥത വഹിക്കേണ്ട സാഹചര്യമുണ്ടാകും.
കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകളെ മറികടക്കാന്‍ സാധിക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. കോടതി ഇടപാടുകളില്‍ വിജയിക്കും.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബത്തില്‍ സന്തോഷം വരും. പുതിയ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തും. അപാവാദങ്ങളെ നേരിടേണ്ടി വരും.